കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് ഉച്ചയ്ക്ക് മുമ്പായി പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വിവരങ്ങൾ സമൂഹം അറിയണം. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും മന്ത്രി പറഞ്ഞു.
വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്.പക്ഷെ ചില അധ്യാപകർ നിരുത്തരവാദപരമായാണ് പെരുമാറിയിരിക്കുന്നത്.ഇവർക്കെതിരെ നടപടിയുണ്ടാകും.