IndiaNEWS

‘കരേളത്തെ’ക്കാൾ ഇവിടെ പെട്രോളിന് വിലക്കുറവാണ്: ഇന്ധനവിലയിലെ കുറവ് ആഘോഷമാക്കി കർണ്ണാടകം

 

നികുതിയിൽ കുറവുവരുത്തിയതോടെ ഉണ്ടായ ഇന്ധനവിലക്കുറവ് പരസ്യമാക്കി മലയാളികളായ വാഹനയുടമകളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് കർണാടകം.കേരള അതിർത്തികളിലെ പമ്പുകളിൽ “കരേള”ത്തെയേക്കാൾ എട്ടു രൂപ കുറവെന്ന് ബോർഡുവച്ചിട്ടുണ്ടെങ്കിലും മൂന്നു രൂപയുടെ വിത്യാസം മാത്രമാണ് സത്യത്തിൽ ഉള്ളത്.

  തോല്പെട്ടിയിലെയും പരിസരപ്രദേശങ്ങളിലെയും വാഹനയുടമകളാണ് ഇങ്ങനെ ഇന്ധനം നിറയ്ക്കാനായി കർണ്ണാടകത്തിലെ കുട്ടത്തെ പമ്പിൽ കൂട്ടത്തോടെ എത്തുന്നത്.അതേപോലെ കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങൾ ഇപ്പോൾ കർണാടകയിൽ നിന്ന് ഫുൾടാങ്ക് ഇന്ധനം നിറച്ചാണ് വരുന്നതും.വയനാട്ടിൽനിന്ന് ചരക്കുമായിപ്പോകുന്ന വാഹനങ്ങളും തിരികെവരുമ്പോൾ കർണാടകയിൽനിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.

Back to top button
error: