NEWS

പതിനേഴും പതിനാറും വയസുള്ള സഹോദരിമാരെ കോട്ടയത്തുനിന്ന് കാണാതായി, ഒടുവിൽ കണ്ടത് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വിയിൽ

വെള്ളിയാഴ്ച കുട്ടികൾക്ക് ക്ലാസ് ഇല്ലായിരുന്നു. രാവിലെവീട്ടിൽ തന്നെയായിരുന്നു. പിന്നീടാണ് ഇരുവരെയും . അമൃത കോട്ടയം സെൻ്റ് ആൻസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. അഖില സെൻ്റ് ആൻസിൽ നിന്നു തന്നെ പത്താം ക്ലാസ് പാസായി. ഉച്ചകഴിഞ്ഞ് കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് സി.സി.ടി.വിയിൽ ഇരുവരുടെയും ദൃശ്യങ്ങൾ കണ്ടതായി പറയപ്പെടുന്നു

കോട്ടയം: പാമ്പാടിക്കടുത്ത് കോത്തലയിൽനിന്നും വിദ്യാർത്ഥിനികളായ സഹോദരിമാരെ കാണാതായി. കോത്തല ഇല്ലിക്കമലയിൽ സുരേഷിൻ്റെ മക്കളായ അമൃത (17) അഖില (16) എന്നിവരെയാണ് കാണാതായത്.
കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സുരേഷിൻ്റെ കുടുംബം താമസിക്കുന്നത്. രാവിലെ വീട്ടിൽ നിന്ന് പെൺകുട്ടികളെ കാണാതാവുകയായിരുന്നു.
അമ്മ മഞ്ജു കോട്ടയം നഗരത്തിലെ ഒരു ടെക്സ്റ്റൈൽ ജീവനക്കാരിയാണ്. വെള്ളിയാഴ്ച രാവിലെ കുട്ടികൾക്ക് ക്ലാസ് ഇല്ലായിരുന്നു. വീട്ടിൽ തന്നെയായിരുന്നു ഇരുവരും. ഉച്ചകഴിഞ്ഞ് കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് സിസിടിവിയിൽ ഇരുവരേയും കണ്ടതായി പറയപ്പെടുന്നു. അമൃത കോട്ടയം സെൻ്റ് ആൻസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. അഖില സെൻ്റ് ആൻസിൽ നിന്നു തന്നെ പത്താം ക്ലാസ് പാസായി.
കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനിലെ 0481 2505322 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിക്കുന്നു.

Back to top button
error: