തിരുപ്പതി: ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയായ റായല ചെരുവ് ജലസംഭരണിയില്‍ വിള്ളല്‍. ഇതേത്തുടർന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചു.
തിരുപ്പതിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന റായല ചെറുവ് വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച,അഞ്ഞൂറിലേറെ വർഷം പഴക്കമേറിയ ബണ്ടാണ്. ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണികൂടിയാണിത്.പ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ബസ്സുകളും മറ്റും ഇവിടെ ഒഴുകിപ്പോയിരുന്നു.