കോഴിക്കോട്: മാധ്യമപ്രവർത്തകരെ കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് ആക്രമിച്ച കേസിൽ നാല് പേർക്കെതിരേ നടപടിക്ക് ശുപാർശ. പാർട്ടി നടത്തിയ അന്വേഷണത്തിലാണ് നടപടിക്ക് ശുപാർശയുണ്ടായിരിക്കുന്നത്. കോഴിക്കോട് ഡിസിസി നേതൃത്വം റിപ്പോർട്ടിലെ ശിപാർശയിേ·ൽ അന്തിമ തീരുമാനം എടുക്കും.
ബേപ്പൂർ മണ്ഡലം പ്രസിഡന്റ് രാജീവൻ തിരുവച്ചിറ, ചേവായൂർ ബാങ്ക് പ്രസിഡന്റ് ഇ.പ്രശാന്ത് എന്നിവരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നും ഡിസിസി മുൻ അധ്യക്ഷൻ യു.രാജീവൻ പരസ്യഖേദം പ്രകടിപ്പിക്കണമെന്നും ഫറൂഖ് ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷിന് പരസ്യ താക്കീത് നൽകണമെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ ശുപാർശ.
കഴിഞ്ഞ ദിവസമാണ് രഹസ്യ ഗ്രൂപ്പ് യോഗം നടക്കുന്നുവെന്ന് ചില കോണ്ഗ്രസ് പ്രവർത്തകർ തന്നെ വിളിച്ചറിയിച്ചതനുസരിച്ച് മാധ്യമപ്രവർത്തകർ വാർത്ത റിപ്പോർട്ട് ചെയ്യാൻ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ എത്തിയത്.