തൊടുപുഴ: കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധന. രാത്രിയോടെ ജലനിരപ്പ് 140.45 അടി പിന്നിട്ടു. വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചതോടെയാണ് നീരൊഴുക്ക് ശക്തമായത്. ജലനിരപ്പ് 140 അടി കഴിഞ്ഞപ്പോള്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് നല്‍കിയ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുകയാണ്. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
റൂള്‍ കര്‍വ് പ്രകാരം അനുവദനീയ പരിധിയായ 141 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ തുറക്കും. അതേസമയം ഷട്ടര്‍ തുറന്ന് നാല്‍പത് മണിക്കൂര്‍ പിന്നിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറവില്ലാതെ തുടരുകയാണ്. 2399.16 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.