NEWS

ഇന്ന് വിവാഹ നിശ്ച്ചയം നടക്കാനിരിക്കെ ഇന്നലെ യുവാവ് ട്രെയിൻ തട്ടി മരിച്ചു, വിശ്വസിക്കാനാവാതെ നട്ടുകാരും കൂട്ടുകാരും

വയനാട് സ്വദേശിനിയായ യുവതിയുമായി ഇന്ന് വിവാഹം ഉറപ്പിക്കാനിരിക്കെയാണ് ഇന്ന് മിഥുൻ്റെ മരണം. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഡ്രൈവിംഗ് ലൈസൻസ് കണ്ടാണ് യുവാവിനെ തിരിച്ചറിഞ്ഞത്

നാദാപുരം: പ്രവാസിയായ യുവാവിനെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് വടകര കരിമ്പന പാലത്തിനടുത്ത് അപകടം നടന്നത്.

Signature-ad

കല്ലുനിര – അച്ചം വീട് പൊലീസ് ക്യാമ്പിന് പരിസരത്തെ നീളം പറമ്പത്ത് മിഥുനാണ് (27) മരിച്ചത്. ഇന്നു വയനാട് സ്വദേശിനിയായ യുവതിയുമായി വിവാഹം ഉറപ്പിക്കാനിരിക്കെയാണ് യുവാവിൻ്റെ മരണം. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.

ട്രെയിൻ ഇടിച്ച് യുവാവിൻ്റെ ശരീര ഭാഗങ്ങൾ ചിന്നി ചിതറി. വടകര പൊലീസ് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പാറയുള്ള നീളം പറമ്പത്ത് ബാബുവിൻ്റെ മകനാണ് മരിച്ച മിഥുൻ. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഡ്രൈവിംഗ് ലൈസൻസ് വഴിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷും പൗരപ്രമുഖരും വടകരയിലെത്തി. ഇന്നു രാവിലെ പൊലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Back to top button
error: