NEWS

ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കു വെല്ലുവിളിയായി പുതിയ നയൻതാര

രജിനികാന്തിനും മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നിരവധി സിനിമകളിൽ ബാലതാരമായി വന്ന ബേബി നയൻതാര ഇപ്പോൾ നായികയായി സിനിമയിലേക്ക് മടങ്ങിവരാനാരുങ്ങുന്നു. പക്ഷേ പേര് ഒന്നു പരിഷ്ക്കരിച്ചു… നയൻതാരാ ചക്രവർത്തി…!

‘കിലുക്കം കിലുകിലുക്ക‘ത്തിൽ ബാലതാരമായെത്തി ശ്രദ്ധ നേടിയ താരമാണ് ബേബി നയൻതാര.
രജിനികാന്ത്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പര്‍ താരങ്ങൾ ഉൾപ്പടെ നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുമുണ്ട് ബേബി നയൻതാര.

Signature-ad

ഇപ്പോഴിതാ താരം നായികയായി സിനിമയിലേക്ക് മടങ്ങിവരുന്നു. അഭിനയ രംഗത്തിപ്പോൾ സജീവമല്ലെങ്കിലും മോഡലിംഗിലും സോഷ്യൽമീഡിയയിലും സജീവമാണ് താരം.

സ്വന്തം ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. മഞ്ഞ ഡ്രസ്സിലുള്ള ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ താരം ഷെയർ ചെയ്തിരിക്കുന്നത്.

മോഹൻലാലിനൊപ്പമായിരുന്നു ആദ്യചിത്രം. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതോളം സിനിമകളിൽതാരം അഭിനയിച്ചു. സിനിമയിൽ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്നാണ്.

രജിനിയുടെ ‘കുസേലൻ ‘ എന്ന സിനിയിലൂടെ തമിഴ് – തെലുങ്ക് ഭാഷകളിലും അഭിനയിക്കുകയുണ്ടായി.

ഒടുവിൽ അഭിനയിച്ചത് റഹ്മാൻ നായകനായ ‘മറുപടി‘യാണ്. തുടർന്ന് പഠനത്തിനായി അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞ നയൻതാര ചക്രവർത്തി സിനിമയിലേക്ക് തിരിച്ചു വരവിന് തയ്യാറെടുക്കുന്നു. ബേബി നയൻതാരയായിട്ടല്ല, നയൻതാരാ ചക്രവർത്തിയായി നായികയാവാനൊരുങ്ങിയാണ് വരവ്. തമിഴ് – തെലുങ്ക് സിനിമാ വേദിയില്‍ നിന്നും വലിയ ഓഫറുകള്‍ താരത്തെ തേടി എത്തി തുടങ്ങി.
ഉടന്‍ തന്നെ താന്‍ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് നയൻതാര പറഞ്ഞു

Back to top button
error: