
വൈറ്റില: പൊതുസ്ഥലത്ത് മാസ്‌ക് വെക്കാതെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ സിനിമാനടന്‍ ജോജു ജോര്‍ജിനെതിരേ കേസെടുത്തു. നവംബര്‍ ഒന്നിന് ഇന്ധന വിലവര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് വൈറ്റിലയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെ വാഹനത്തില്‍ നിന്ന് വഴിയിലിറങ്ങി ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. ഈ സമയത്ത് ജോജു മാസ്‌ക് വയ്ക്കാത്തത് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ മൂന്നാം തീയതി ഡി.സി.പി.ക്ക് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് മരട് പോലീസ് കേസെടുത്തത്.