NEWS

ഇരട്ടയാര്‍ ഡാമില്‍ വീണ യുവാവിൻ്റെ മൃതദേഹം അഞ്ചുരുളിയിൽ കണ്ടെത്തി

ഇന്ന് രാവിലെ ഇടുക്കി ജലാശയത്തിലെ അഞ്ചുരുളി ഭാഗത്ത് ഒഴുകിനടക്കുന്ന നിലയിലാണ് ഹരികൃഷ്ണലാലിന്റെ മൃതദേഹം കണ്ടത്. മീന്‍പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ്-ഫയർഫോഴ്‌സ് സേന അംഗങ്ങൾ സഥലത്തെത്തി കരക്കെടുത്തു

കാഞ്ചിയാർ: ഇടുക്കി അഞ്ചുരുളി തടാകത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം തീയതി കാണാതായ വലിയതോവാള മന്നാക്കുടി പാറയിൽ ഹരികൃഷ്ണലാല്‍ (21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ ഇടുക്കി ജലാശയത്തിലെ അഞ്ചുരുളി ഭാഗത്ത് ഒഴുകിനടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. മീന്‍പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ്- ഫയർ ഫോഴ്‌സ് സേന അംഗങ്ങൾ സഥലത്തെത്തി കരക്കെടുക്കുകയായിരുന്നു.
ഒന്നാം തീയതി ഇരട്ടയാര്‍ ഡാമില്‍ വീണ് കാണാതാവുകയായിരുന്നു

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Back to top button
error: