KeralaNEWS

മുല്ലപ്പെരിയാർ: ജലനി​ര​പ്പി​ൽ നേ​രി​യ കു​റ​വ്

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പി​ൽ നേ​രി​യ കു​റ​വ്. 138.70 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ കു​ഞ്ഞ​താ​ണ് ജ​ല​നി​ര​പ്പ് കു​റ​യാ​ൻ കാ​ര​ണം. അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും കു​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​ല​നി​ര​പ്പ് 138.9 അ​ടി പി​ന്നി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ന​ത്തി​നു​ള്ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​യി​രു​ന്നു. ഇ​തു മൂ​ലം അ ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ഏ​റെ വ​ർ​ധി​ച്ചി​രി​ന്നു. ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തോ​ടെ സ്പി​ൽ​വേ​യു​ടെ എ​ട്ടു ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. ആ​കെ 13 ഷ​ട്ട​റു​ക​ളാ​ണ് സ്പി​ൽ​വേ​യ്ക്കു​ള്ള​ത്.

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള ഷ​ട്ട​റു​ക​ളാ​ണ് 60 സെ​ന്‍റി​മീ​റ്റ​ർ വീ​തം തു​റ​ന്നി​രി​ക്കു​ന്ന​ത്. സെ​ക്ക​ൻ​ഡി​ൽ 3870 ഘ​ന​യ​ടി​യി​ലേ​റെ ജ​ലം പെ​രി​യാ​റി​ലേ​ക്കൊ​ഴു​ക്കു​ന്നു​ണ്ട്. 6175 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ഡാ​മി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. 2305 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന​ത്.

Back to top button
error: