ബി.ജെ.പി പ്രവർത്തകൻ്റെ കൊലപാതകം, ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ഇന്ന് ഹർത്താൽ
സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശനങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഡാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നു
തൃശൂർ: മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ഇന്ന് ഹർത്താൽ ആചരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ അറിയിച്ചു.
മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവിനെയാണ് അക്രമികൾ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.
ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു.
സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശനങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ബി.ജെ.പി ആരോപിക്കുന്നു. മുമ്പ് സി.പി.എം ൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് മറ്റൊരു പാർട്ടിയിൽ ചേർന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഡാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും അഡ്വ കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു.