NEWS
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരുസംസ്ഥാനങ്ങളിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരുസംസ്ഥാനങ്ങളിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിലാണ് സ്റ്റാലിന്റെ ഉറപ്പ്.
കേരള അധികൃതരുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നു. അത് തുടരും. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും സ്റ്റാലിന് പറഞ്ഞു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നൽകി.
ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.