NEWS

പ്രശസ്ത അർബുദ രോഗ വിദഗ്ധൻ ഡോ. എം കൃഷ്ൻ അന്തരിച്ചു

രാജ്യത്തെ പ്രമുഖനായ ഓങ്കോളജിസ്റ്റായ എം. കൃഷ്ണൻ നായർ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ സ്ഥാപക ഡയറക്ടറാണ്. അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്

തിരുവനന്തപുരം: ആർ.സി.സി സ്ഥാപക ഡയറക്ടറും അർബുദ രോഗ വിദഗ്ധനുമായ ഡോ. എം കൃഷ്ൻ നായർ (81) അന്തരിച്ചു. കേരളത്തിൽനിന്നുള്ള ഏറ്റവും പ്രമുഖനായ ഓങ്കോളജിസ്റ്റാണ് എം. കൃഷ്ണൻ നായർ. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

എസ്‌.യു.ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെയും സട്ട് റോയൽ ഹോസ്പിറ്റലിന്റെ ഭാഗമായ തിരുവനന്തപുരം കാൻസർ സെന്ററിന്റെയും ഡയറക്ടർ ആണ്.

Back to top button
error: