NEWS

താനൂരിൽ പാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞു, നിരവധിപേർക്ക് പരിക്ക്

അഞ്ചുപേരുടെ നില ഗുരുതരമാണ്. തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന് നിയന്ത്രണംവിട്ടാണ് അപകടം നടന്നത്. ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല.

മലപ്പുറം: താനൂര്‍ ദേവദാര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന് നിയന്ത്രണംവിട്ടാണ് അപകടം നടന്നത്. ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല.
കഴിഞ്ഞ ആഴ്‌ച ഇതേ സ്ഥലത്ത് വച്ച് ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു.

Back to top button
error: