Year: 2020

  • Lead News

    പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാനം കൊണ്ടു വന്ന പ്രമേയത്തെ പിൻതുണച്ച് ഒ രാജഗോപാൽ, രാജഗോപാലിനെ തിരുത്തി ബിജെപി നേതാക്കളും അണികളും, ഒടുവിൽ വാർത്താകുറിപ്പിറക്കി വിശദീകരണവുമായി രാജഗോപാൽ

    കാർഷിക നിയമങ്ങൾക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തെ താൻ അനുകൂലിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി ഒ.രാജഗോപാൽ എംഎൽഎ. ബി.ജെ.പി എം.എൽ.എ കേന്ദ്രസർക്കാരിന് എതിരായ നിലപാട് സ്വീകരിച്ചുവെന്ന വാർത്ത വിവാദമായതോടെയാണ് അദ്ദേഹം നിലപാട് മാറ്റിയത്  ഫേസ്ബുക്കിലൂടെയാ യിരുന്നു അദ്ദേഹത്തിന്റെ  പരസ്യ പത്രപ്രസ്താവന. കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച പ്രമേയത്തെ ഞാന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. എന്റെ നിലപാട് എന്താണെന്ന് കക്ഷി നേതാക്കളുടെ പ്രസംഗത്തില്‍ ഞാന്‍ ശക്തമായി പറഞ്ഞു. കേന്ദ്ര ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിനേയും എതിര്‍ത്തിട്ടില്ല. ഈ ബില്ല് കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണ്.. പ്രധാനമന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നില്ല എന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വിമര്‍ശിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ ബില്ല് പൂര്‍ണമായി പിന്‍വലിച്ചാലെ ചര്‍ച്ച നടത്തൂ എന്നുളള കര്‍ഷ സംഘടനകളുടെ കടും പിടുത്തമാണ് സമരം നീണ്ടുപോകാന്‍ കാരണമെന്നും ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ കേന്ദ്രസര്‍ക്കാരിനെതിരെയാണെന്നുളള മറിച്ചുളള പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമാണ്. ഈ നിയമം മുമ്പ് കോണ്‍ഗ്രസ് അവരുടെ…

    Read More »
  • Lead News

    കേരളതീരത്ത്‌ ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

    2021 ജനുവരി 1 രാത്രി 11:30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും (1.0 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളിൽ ജാഗ്രത പുലർത്തുക – 1. ഈ ദിവസങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വേലിയേറ്റ സമയത്ത് വെള്ളം കയറാൻ സാധ്യതയുണ്ട്. 2. കടലാക്രമണം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ തീരമേഖലയിൽ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നത് ഒഴിവാക്കുക. 3. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 4. ബീച്ചിലേക്കുള്ള വിനോദ സഞ്ചാര യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക. 5. ഉയർന്ന തിരമാലകളുള്ളപ്പോൾ വള്ളങ്ങളും…

    Read More »
  • Lead News

    ബിജുവിന്റെയും കുടുംബത്തിന്റെയും മരണകാരണം കടബാധ്യതയോ.?

    ചേലാമറ്റം ഗ്രാമം ഇന്നുണര്‍ന്നത് പാറപ്പുറത്ത് വീട്ടില്‍ ബിജുവിന്റെയും കുടുംബത്തിന്റേയും മരണവാര്‍ത്ത കേട്ടാണ്. അച്ചനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം കടബാധ്യതയുടെ പേരില്‍ ജീവനവസാനിപ്പിച്ചിരിക്കുന്നു. അറിഞ്ഞവര്‍ ആ വീട്ടിലേക്ക് ഓടിയെത്തി. വീടിന്റെ ചുമരില്‍ എഴുതിയിട്ടിരുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയ അയല്‍ക്കാരനാണ് സംശയം തോന്നി നാട്ടുകാരെ വിവരം അറിയിച്ചത്. അയല്‍വക്കങ്ങളില്‍ പാല് നല്‍കാറുള്ള ബിജുവിനെ ഇന്ന് രാവിലെ കാണാത്തതോടെയാണ് അയല്‍ക്കാരന്‍ അന്വേഷിച്ചെത്തിയത്. മരണം മണക്കുന്ന വീട്ടിലേക്കാണ് അയാള്‍ നടന്നു കയറിയത്. കണ്ടുനില്‍ക്കാന്‍ പറ്റാത്ത വിധമുള്ള കാഴ്ച. മരണത്തിലും സ്വന്തം മകനെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ബിജുവെന്ന പിതാവിന്റെ മൃതശരീരത്തിലേക്ക് ഒരു തവണ നോക്കാനേ പലര്‍ക്കും സാധിച്ചുള്ളു. 30 ലക്ഷം രൂപയോളം ബിജു നാട്ടില്‍ പലര്‍ക്കായി നല്‍കാനുണ്ട്. സ്ത്രീകളടക്കം കാശിന്റെ പേരില്‍ പലപ്പോഴായി വീട്ടിലെത്തി ബിജുവിനോട് വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഡിസംബര്‍ 31 ന് എല്ലാവരുടേയും പണം തിരികെ നല്‍കാം എന്നുറപ്പ് നല്‍കിയാണ് കടക്കാരെ അയാള്‍ തിരികെ അയച്ചത്. എന്നാല്‍ എല്ലാ ബാധ്യതകളില്‍ നിന്നും അയാള്‍ എന്നന്നേക്കുമായി ഒഴിയുകയായിരുന്നുവെന്ന് അപ്പോഴും…

    Read More »
  • Lead News

    രാജഗോപാൽ കാർഷിക നിയമത്തെ പിന്തുണച്ചത് പരിശോധിക്കും: പി കെ കൃഷ്ണദാസ്

    കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ ബിജെപി എംഎൽഎ ഒ രാജഗോപാൽ അനുകൂലിച്ച കാര്യം പാർട്ടി പരിശോധിക്കുമെന്നും അതിനു ശേഷം ഇക്കാര്യത്തിലെ പാർട്ടി നിലപാട് പറയുമെന്നും മുതിർന്ന ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. എന്താണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ല.പരിണിതപ്രജ്ഞനായ നേതാവാണ് രാജഗോപാൽ പാർട്ടിയുടെ നിലപാട് എന്തെന്ന് അദ്ദേഹത്തിന് അറിയാം.അതുകൊണ്ട് നേരത്തെ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി. നിയമസഭാ പാസാക്കിയ പ്രമേയത്തിനെ ബിജെപി എംഎൽഎ പിന്തുണച്ചത് വിവാദമായ സാഹചര്യത്തിലാണ് കൃഷ്ണദാസിന്റെ പ്രതികരണം.

    Read More »
  • Lead News

    ജനിതകമാറ്റം വന്ന കോവിഡ് 5 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

    ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ഇപ്പോഴിതാ യൂറോപ്പില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്കു കൂടി വൈറസ്സ് സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതോടെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയവരുടെ എണ്ണം 25 ആയി. പൂണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനിയില്‍ നാല് പേര്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്കും രോഗം കണ്ടെത്തിയത്. അതേസമയം, രോഗബാധിതരായ 25 പേരെയും പ്രത്യേകം നിരീക്ഷിച്ചുവരികയാണ്. ജനിതകമാറ്റം വന്ന കോവിഡ് വ്യാപനം തടയാന്‍ വന്‍ മുന്നൊരുക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 21,822 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.26,139 പേര്‍ രോഗമുക്തരായി. ഈതോടെ ആകെ 98,60,280 പേരാണ് രോഗമുക്തരായത്. 2,57,656 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗബാധിതരുടെ എണ്ണം 1,02,66,674 ആയി. 24 മണിക്കൂറിനിടെ 299 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,48,738 ആയി.

    Read More »
  • Lead News

    പാർട്ടി അധ്യക്ഷൻ ആകാൻ ഇല്ലെന്ന് രാഹുൽഗാന്ധി, പ്ലാൻ ബി യുമായി കോൺഗ്രസ്

    കർഷക പ്രക്ഷോഭം അടക്കമുള്ള സമരങ്ങൾ രാജ്യത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉണ്ടാക്കുന്ന വേളയിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശത്തേക്ക് പറന്നത് ഏവരുടെയും നെറ്റി ചുളിപ്പിച്ചു. ഇതിലൂടെ രാഹുൽ ഒരു സന്ദേശം കോൺഗ്രസ് പാർട്ടിക്ക് നൽകുകയും ചെയ്തു. പാർട്ടി അധ്യക്ഷൻ ആകാൻ താനില്ല എന്ന സന്ദേശമായിരുന്നു അത്. മെയ് 2019-ലെ പൊതു തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം രാഹുൽ വലിച്ചെറിയുകയായിരുന്നു പാർട്ടി അധ്യക്ഷ സ്ഥാനം. പാർട്ടി നേതാക്കൾക്കിടയിൽ ഇത് സംബന്ധിച്ച അഭിപ്രായം ആരാഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡിലെ കോർ ഗ്രൂപ്പിൽ പെട്ട മൂന്ന് നേതാക്കൾ പേര് വെളിപ്പെടുത്താതെ ചില കാര്യങ്ങൾ വെളിപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിക്ക് സമ്മതമില്ല എന്ന് രണ്ട് നേതാക്കൾ സ്ഥിരീകരിച്ചു. മൂന്നാമത്തെ നേതാവ് ആകട്ടെ എന്തായാലും അടുത്തകാലത്തൊന്നും രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ ആകില്ല എന്ന് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുൽഗാന്ധി വിദേശത്തേക്ക് പോയത്. കോൺഗ്രസിന്റെ 136 മത് സ്ഥാപക ദിന പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറാവാതെയാണ്…

    Read More »
  • NEWS

    കാമുകിയെ കാണാന്‍ കാമുകന്റെ തുരങ്കപാത

    കാമുകിയുടെ വീട്ടിലെത്താന്‍ തുരങ്കപാത നിര്‍മ്മിച്ച് കാമുകന്‍. മെക്‌സിക്കോയിലെ വില്ലാസ് ഡെല്‍ പ്രാഡോയിലെ തിജ്വാനയില്‍ നിന്നാണ് രസകരമായ ഈ സംഭവം. കെട്ടിട നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം നേടിയ ആല്‍ബര്‍ട്ടോ എന്ന യുവാവാണ് കാമുകിയുമായുളള ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ സ്വന്തം വീട്ടില്‍ നിന്നും കാമുകിയുടെ വീട്ടിലേക്ക് തുരങ്കപാത നിര്‍മ്മിച്ചത്. തുടര്‍ന്ന് കാമുകിയുടെ ഭര്‍ത്താവ് രണ്ടുപേരെയും കയ്യോടെ പിടികൂടുന്ന വരെ ഈ ‘തുരങ്ക പ്രണയം’തുടരുകയും ചെയ്തു. കാമുകിയും അയല്‍വാസിയുമായ യുവതിയെ നാട്ടുകാര്‍ അറിയാതെ സന്ദര്‍ശിക്കുന്നതിനായാണ് ഇരുവീടുകളെയും ബന്ധിപ്പിച്ച് ഇയാള്‍ തുരങ്കപാത നിര്‍മ്മിച്ചത്. യുവതിയുടെ ഭര്‍ത്താവ് ജോലിക്ക് പോയിക്കഴിയുമ്പോള്‍ തുരങ്കത്തിലൂടെ ആല്‍ബെര്‍ട്ടോ കാമുകിക്കരികിലെത്തും. സ്വന്തം ഭാര്യയുടെ കണ്ണുവെട്ടിച്ചാണ് ആല്‍ബര്‍ട്ടോയും ഇവിടെയെത്തുന്നത്. എല്ലാവരുടേയും കണ്ണുവെട്ടിച്ച് കുറച്ചു നാളായി തുടര്‍ന്നു വന്ന ഈ പ്രണയ തുരങ്കം ഒരു ദിവസം കാമുകിയുടെ ഭര്‍ത്താവ് ജോര്‍ജ് പിടികൂടുകയായിരുന്നു. ജോര്‍ജ് ഒരു ദിവസം പതിവിലും നേരത്തെ വീട്ടിലെത്തിയതോടെ സോഫയ്ക്ക് പിന്നിലൊളിച്ച ആല്‍ബെര്‍ട്ടോ പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോഫയ്ക്ക് പിന്നിലെ ദ്വാരവും അതിലൂടെയുള്ള തുരങ്ക…

    Read More »
  • Lead News

    ആത്മവിശ്വാസത്തോടെ ജാഗ്രതയോടെ വിദ്യാലയങ്ങളിലേക്ക്… കോവിഡ് പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    തിരുവനന്തപുരം: കോവിഡ്-19 മഹാമാരി പൂര്‍ണമായും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ വരുന്ന അധ്യയന കാലത്തെ ആത്മവിശ്വാസത്തോടെ എന്നാല്‍ ജാഗ്രതയോടെ നേരിടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും മുക്തമല്ല. പല സ്ഥലങ്ങളും കോവിഡ് ഭീഷണിയിലാണ്. യു.കെ.യില്‍ കാണപ്പെട്ട ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപന വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ ആശങ്കയ്ക്കിടയില്‍ ഈ വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍വഴിയാണ് നടത്തിയത്. പക്ഷെ പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളേജുതല ക്ലാസുകളും ഇനിയും അടച്ചിടാന്‍ സാധിക്കില്ലല്ലോ. ജനുവരി ആദ്യവാരത്തോടെ സ്‌കൂള്‍, കോളേജുതല ക്ലാസുകള്‍ ആരംഭിക്കുകയാണ്. വിദ്യാര്‍ത്ഥികളാരും തന്നെ പേടിച്ച് സ്‌കൂളിലെത്താതിരിക്കരുത്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെ ഒരധ്യയന വര്‍ഷം വൈകിയെങ്കിലും നമുക്കാരംഭിക്കാം. പക്ഷെ എല്ലാവരും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ · എല്ലാ കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച്…

    Read More »
  • LIFE

    മോഹന്‍ലാലിന്റെ അഭിനയ മികവില്‍ ശ്രദ്ധിക്കപ്പെടാതെ പോയ കഥാപാത്രമാണ് ലേഖ: ബ്ലെസി

    മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു തന്മാത്ര എന്ന ചിത്രത്തിലെ രമേശന്‍ നായര്‍. അള്‍ഷിമേഴ്‌സ് രോഗം ബാധിച്ച് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് തുടങ്ങുന്ന കഥാപാത്രമായി മോഹന്‍ലാല്‍ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പത്മരാജന്റെ ചെറുകഥയെ അവലംബിച്ച് ബ്ലെസിയാണ് തന്മാത്രയെന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം വാണിജ്യപരമായി വിജയം നേടുകയും നിരൂപകപ്രീതി സമ്പാദിക്കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ചാനലില്‍ മോഹന്‍ലാലിനും ചിത്രത്തിലെ നായികയായി അഭിനയിച്ച മീര വാസുദേവിനൊപ്പവും സംസാരിക്കവേയാണ് സംവിധായകനായ ബ്ലെസി തനിക്ക് പ്രീയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞത്. തന്മാത്രയെന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ രമേശന്‍ നായര്‍ നഗ്നനായി നില്‍ക്കുന്ന രംഗം ഒരു അഭിനേതാവ് ചെയ്യുമെന്ന് എന്ത് ഉറപ്പിലാണ് താങ്കള്‍ എഴുതിയെതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംവിധായകനായ ബ്ലെസി. കഥയ്ക്ക് ആവശ്യമായതുകൊണ്ടാണ് അത്തരത്തിലൊരു രംഗം എഴുതിയതെന്നും അത് എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊണ്ട് അഭിനേതാക്കള്‍ കഥാപാത്രമാവാന്‍ തയ്യാറാകുമെന്നും തനിക്കുറപ്പുണ്ടായിരുന്നുവെന്നാണ് ബ്ലെസി മറുപടി നല്‍കിയത്. ചിത്രത്തില്‍ മീര വാസുദേവ് അഭിനയിച്ച ലേഖ എന്ന കഥാപാത്രം…

    Read More »
  • Lead News

    കാർഷിക നിയമത്തിനെതിരെ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച് ഒ രാജഗോപാല്‍

    കേന്ദ്രം നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെ നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് സംസ്ഥാന നിയമസഭയിലെ ഏക ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമത്തിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ പിന്തുണയ്ക്കുന്നുവെന്ന് പറയുമ്പോള്‍ ഒ രാജഗോപാല്‍ ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമാകാതെ അണികള്‍. രാജ്യത്തെ കാര്‍ഷിക നിയമ ഭേദഗതി നല്ലതിനാണെന്നും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമം കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും കര്‍ഷക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് ഒ രാജഗോപാല്‍ സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, പ്രമേയം പാസാക്കിയ ശേഷം നടന്ന പത്രസമ്മേളനത്തില്‍ നേരെ വിപരീതമായ നിലപാട് ആണ് രാജഗോപാല്‍ സ്വീകരിച്ചത്. പ്രമേയത്തെ എതിര്‍ത്തില്ലെന്നും അനുകൂലിക്കുന്നുവെന്നും രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊതു അഭിപ്രായത്തെ മാനിച്ചു. പ്രമേയം പാസാക്കിയത് ഏകകണ്ഠമായി. സഭയുടെ പൊതുവികാരത്തെ മാനിക്കുന്നു. പ്രമേയത്തിലെ എതിര്‍പ്പുകള്‍ പരസ്യമായി അറിയിച്ചിരുന്നു,- രാജഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം കേരളം പാസാക്കി. ശബ്ദവോട്ടോടെയാണ് നിയമസഭ പ്രമേയം അംഗീകരിച്ചത്. മൂന്ന് കര്‍ഷക നിയമങ്ങള്‍…

    Read More »
Back to top button
error: