NEWS

പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാന്‍ പോപ്പുലര്‍ ഗ്രൂപ്പ്

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസില്‍ പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാന്‍ പോപ്പുലര്‍ ഗ്രൂപ്പ് . അതിനായി പത്തനംതിട്ട സബ് കോടതിയില്‍ അപേക്ഷ നല്‍കി. കേസ് നവംബര്‍ 9ന് പരിഗണിക്കും.

തോമസ് ഡാനിയേല്‍, പ്രഭാ തോമസ്, എം.ജെ. മേരിക്കുട്ടി എന്നിവരുടെ പേരുകളിലും പോപ്പുലര്‍ പ്രിന്റേഴ്‌സ്, പോപ്പുലര്‍ എക്‌സ്‌പോര്‍ട്‌സ്, പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ മിനി ഫിനാന്‍സ് എന്നിവരുടെ പേരില്‍ സമര്‍പ്പിച്ചിരിക്കുന്നതാണ് ഹര്‍ജികള്‍.

Signature-ad

കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളുടെ പകര്‍പ്പും ഇഡി ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍, ഭൂമി ക്രയവിക്രയങ്ങള്‍, നിലവില്‍ കൈവശമുള്ള ഭൂമിയുടെ വിവരം, മറ്റ് ആസ്തികള്‍ എന്നിവയുടെ തെളിവുകളാണ് ശേഖരിച്ചിരിക്കുന്നത്.

പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ പക്കല്‍ അവശേഷിക്കുന്ന ആസ്തി 130 കോടി രൂപയുടേതാണെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്ത് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ വിശദാംശങ്ങളും പൊലീസിന്റെ കൈവശമുണ്ട്.

Back to top button
error: