LIFETRENDING

മൂന്നാമത്തെ ഭർത്താവിനെ വനിതാ വിജയകുമാർ അടിച്ചിറക്കിയെന്ന് റിപ്പോർട്ട് ,കാരണം ഇതാണ്

നിതാ വിജയകുമാർ -പീറ്റർ പോൾ വിവാഹത്തിൽ തുടക്കത്തിൽ തന്നെ കല്ലുകടിയെന്നു റിപ്പോർട്ടുകൾ .മൂന്നാമത്തെ ഭർത്താവിനെ വനിത വീട്ടിൽ നിന്ന് അടിച്ചിറക്കിയെന്ന് ഇന്ത്യ ഗ്ലിറ്റ്‌സ് റിപ്പോർട് ചെയ്യുന്നു .

Signature-ad

2020 ജൂൺ 27 നാണു വനിതയും പീറ്ററും വിവാഹിതരാകുന്നത് .ചെന്നൈയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു വിവാഹം .അമിതമായി മദ്യപിച്ച് പീറ്റർ തന്നെ ഉപദ്രവിക്കുകയാണെന്നു ആരോപിച്ചാണ് വനിത പീറ്ററിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് റിപ്പോർട്ട് .

ഗോവയിൽ അവധി ആഘോഷിക്കാൻ പോയ സമയത്താണ് ഇരുവരും തമ്മിൽ പ്രശ്നം ഉടലെടുത്തത് എന്നാണ് റിപ്പോർട്ട് .അമിതമായി മദ്യപിച്ച പീറ്റർ വനിതയോട് അപമര്യാദയായി പെരുമാറിയത്രെ .ഇതോടെ വനിത പീറ്ററിനെ കൈവച്ചുവെന്നും വാർത്തകൾ ഉണ്ട് .

ചെന്നൈയിൽ എത്തിയിട്ടും മദ്യപാനം തുടർന്ന പീറ്ററിനെ വനിത അടിച്ചിറക്കുക ആയിരുന്നുവത്രെ .നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ തന്റെ പോസ്റ്റുകളിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട് .രവീന്ദർ നേരത്തെ ഈ വിവാഹത്തെ എതിർത്തിരുന്നു .

വനിതയെ പീറ്റർ വിവാഹം കഴിച്ചപ്പോൾ പരാതിയുമായി പീറ്ററിന്റെ ആദ്യഭാര്യ രംഗത്തെത്തിയിരുന്നു .നിയമപരമായി വിവാഹ മോചനം നടത്താതെ ആണ് പീറ്റർ വിവാഹിതനായത് എന്നാണ് പരാതി .എലിസബത്ത് ഹെലൻ പോലീസിൽ പരാതി നൽകുകയും ചെയ്തു .

Back to top button
error: