NEWS

ഞാൻ കമ്മ്യൂണിസ്റ്റ് ,അന്നും ഇന്നും എന്നും ,സഹോദരൻ ബിജെപിയിൽ ചേർന്നതിനെ കുറിച്ച് ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ

സഖാവ് പുഷ്പൻ ,കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പേര് .1994 നവംബർ 25 ഒരു വെള്ളിയാഴ്ചയായിരുന്നു.ഓരോ സിപിഐ എം പ്രവർത്തകനും ഒരിക്കലും മറക്കാത്ത ദിനം .കൂത്ത്പറമ്പിലെ മണ്ണ് ചോര വീണു കറുത്ത ദിവസം .കൂത്ത് പറമ്പ് സമരവുമായി ബന്ധപ്പെട്ട് സഖാക്കളും പോലീസും നേർക്കുനേർ നിന്ന ദിനം .

രണ്ടുമണിക്കൂറോളം തുടർന്ന വെടിവയ്‌പിനൊടുവിൽ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷൻ, പ്രവർത്തകരായ വി. മധു, ഷിബുലാൽ, കുണ്ടുചിറ ബാബു എന്നിവർ മരിച്ചു വീണു. പുഷ്‌പൻ, മാങ്ങാട്ടിടം മങ്ങാട് സജീവൻ, കൂത്തുപറമ്പ് ചാലിൽ സജീവൻ, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവർക്കു പരുക്കേറ്റു.

അന്ന് മുതൽ പുഷ്പൻ ശാരീരികമായി എഴുന്നേറ്റിട്ടില്ല. ജീവിക്കുന്ന രക്തസാക്ഷിയായി സഖാക്കൾക്ക് കരുത്തായി പൊരുതുന്നു. ആ പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു എന്നാണ് ഇന്നത്തെ ഒരു പ്രധാനവാർത്ത. ആ വാർത്തയോട് സഖാവ് പുഷ്പൻ തന്നെ പ്രതികരിക്കുന്നു.

ശയാവലംബി ആണെങ്കിലും വാക്കുകൾക്കോ ചിന്തകൾക്കോ മൂർച്ച കുറയുന്നില്ല പുഷ്പന്. ഇപ്പോൾ ആളുണ്ടാകും പിന്നീട് അതുണ്ടാകില്ല എന്ന് സഹോദരനോട് പുഷ്പൻ പറയുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ഈ മനുഷ്യന് എന്താണെന്നു വ്യക്തമാകുന്നു. പുഷ്പൻ കമ്മ്യൂണിസ്റ്റാണ് അന്നും ഇന്നും എപ്പോഴും.

Back to top button
error: