NEWS
സീരിയൽ താരം ലക്ഷ്മിയെ കുരുക്കി സർക്കാർ വാദം ,വിവാഹത്തിൽ നിന്ന് പിന്മാറാൻ റംസിയെ ലക്ഷ്മി നിർബന്ധിച്ചു
വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്ന് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ താരം ലക്ഷ്മി പ്രമോദിന് കുരുക്ക് മുറുകുന്നുവെന്നു സൂചന .ലക്ഷ്മിയുടെ മുൻകൂർ ജാമ്യഹർജി റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ പ്രോസിക്യൂഷൻ നിരത്തുന്ന വാദങ്ങളിൽ ആണ് ലക്ഷ്മിയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉള്ളത് .
വിവാഹത്തിൽ പിന്മാറാൻ ലക്ഷ്മിയും ഭർത്താവ് അസറുദീനും റംസിയെ നിർബന്ധിച്ചിരുന്നതായി പ്രോസിക്യൂഷൻ ആരോപിക്കുന്നു .കൊല്ലം സെഷൻസ് കോടതി ഇക്കഴിഞ്ഞ 10 നാണ് ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത് .അസറുദീന്റെ സഹോദരൻ ഹാരിസ് വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചതിനെ തുടർന്നു റംസി ആത്മഹത്യ ചെയ്തു എന്നാണ് കേസ് .മുൻകൂർ ജാമ്യം ലക്ഷ്മിയും ഭർത്താവും നേടിയ പശ്ചാത്തലത്തിൽ ആണ് ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടു സർക്കാർ ഹൈക്കോടതിയെ സമീപിച്ചത് .