NEWS

ബിജെപിയെ വീണ്ടും വെട്ടിലാക്കി ചിരാഗ് പാസ്വാൻ ,മോഡി തന്റെ ഹൃദയത്തിൽ ,ബിഹാറിൽ ബിജെപിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്തില്ല

ജെഡിയുവിനെതിരെ എൽജെപി സ്ഥാനാർത്ഥികളെ നിർത്തുന്നത് അമിത് ഷായ്ക്ക് അറിയാമായിരുന്നുവെന്ന് പറഞ്ഞ് ബിജെപിയെ വെട്ടിലാക്കിയ എൽജെപി നേതാവ് ചിരാഗ് പാസ്വാന്റെ മറ്റൊരു പ്രസ്താവന കൂടി ബിജെപിയെ വലയ്ക്കുന്നു .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറഞ്ഞ് ചിരാഗ് പാസ്വാൻ വോട്ടു പിടിക്കുന്നതിനെ വിമർശിച്ച ബിജെപിയ്ക്ക് മറുപടിയുമായി ചിരാഗ് എത്തി .

“ഞാൻ അദ്ദേഹത്തിന്റെ പേരോ പടമോ പ്രചാരണത്തിന് ഉപയോഗിക്കേണ്ട കാര്യം ഇല്ല .അദ്ദേഹം എപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ട് .അദ്ദേഹത്തിന്റെ ഹനുമാൻ ആണ് ഞാൻ .അദ്ദേഹം ആവശ്യപ്പെട്ടാൽ ഹൃദയം തുറന്നു ഞാൻ കാണിക്കാം .”മോദിയെ കുറിച്ച് പാസ്വാൻ പറഞ്ഞു .

എൽജെപിയെ ഉപയോഗിച്ച് ബിജെപി പിന്നിൽ നിന്ന് കുത്തുകയാണോ എന്ന ജെഡിയുവിന്റെ സംശയം ബലപ്പെടുത്തുന്നത് ആണ് ചിരാഗിന്റെ പ്രസ്താവനകൾ .നരേന്ദ്ര മോഡി പ്രചാരണത്തിന് എത്തുന്നതിനു തൊട്ടു മുമ്പാണ് വിവാദ പ്രസ്താവനകൾ എന്നതും ശ്രദ്ധേയമാണ് .

Back to top button
error: