NEWS

ബെംഗളൂരു ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. 11 മണിക്ക് ശാന്തിനഗറിലുളള ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യുക. കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

2015 ല്‍ അനൂപ് മുഹമ്മദിന് കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്നാണ് മൊഴി. കേസിലെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞയാഴ്ചയാണ് ബെംഗളൂരു ഇഡിയും കേസെടുത്തത്.

നിലവില്‍ രണ്ടു കേന്ദ്ര ഏജന്‍സികളും കര്‍ണാടക പൊലീസിലെ രണ്ടു വിഭാഗങ്ങളും ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിച്ച് വരികയാണ്.

Back to top button
error: