LIFENEWS

വാഹനപരിശോധനയുടെ പിഴ അടയ്ക്കാൻ വീട്ടമ്മ സ്റ്റേഷനിൽ ,അനുവാദമില്ലാതെ രഹസ്യഭാഗങ്ങളിൽ കടന്നു പിടിച്ചു തുടങ്ങിയ ബന്ധം ,ഭീഷണിപ്പെടുത്തി ഒരു കൊല്ലം പീഡനം ,ഒടുവിൽ എസ് ഐ അറസ്റ്റിൽ ആകുമ്പോൾ

കൊച്ചിയിൽ വീട്ടമ്മയെ ഒരു വർഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന പരാതിയിൽ 55 കാരനായ എസ് ഐ അറസ്റ്റിൽ .എറണാംകുളം സെൻട്രൽ സ്റ്റേഷനിലെ ബാബു മാത്യു ആണ് അറസ്റ്റിലായത് .

ബാബു മാത്യു മുളംതുരുത്തി സ്റ്റേഷനിലെ അഡീഷണൽ എസ് ഐ ആയി ഇരിക്കുമ്പോൾ ആണ് സംഭവം .ഒരു വർഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 37 കാരിയായ യുവതിയുടെ പരാതി .കൊച്ചി ഡി സി പി ജി പൂങ്കുഴലിയ്ക്ക് യുവതി നൽകിയ പരാതിയിൽ മുളംതുരുത്തി പോലീസ് കേസ് എടുത്തിരുന്നു .കേസ് രെജിസ്റ്റർ ചെയ്തത് ഒരു മാസം മുമ്പാണ് .

ഇതിനു പിന്നാലെ ബാബു മാത്യു ഒളിവിൽ പോയി .മുൻ‌കൂർ ജാമ്യത്തിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല .ഒടുവിൽ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുക ആയിരുന്നു .കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി .

മജിസ്‌ട്രേറ്റിനു മുന്നിൽ യുവതി 164 പ്രകാരം മൊഴി നൽകിയതോടെയാണ് എസ് ഐ കുടുങ്ങിയത് .ഒരു വാഹന പരിശോധനയ്ക്കിടെ പിഴ അടക്കണം എന്നാവശ്യപ്പെട്ടപ്പോൾ സ്റ്റേഷനിൽ എത്തി പിഴയൊടുക്കാം എന്ന് സമ്മതിക്കുകയായിരുന്നത്രെ .പിന്നീട് എസ് ഐ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു .

ഇത് മുതലെടുത്ത് എസ്‌ഐ വീട്ടിൽ ചെന്ന് തുടങ്ങി .ഒരു ദിവസം വസ്ത്രം മാറുമ്പോൾ അനുവാദമില്ലാതെ കടന്നു വന്നു സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി .പിന്നീട് ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ഒരു വർഷമായി പീഡിപ്പിക്കുക ആയിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു .

Back to top button
error: