ശോഭ സുരേന്ദ്രൻ പാർട്ടിയിൽ സജീവമെന്നു വി മുരളീധരൻ ,തെരഞ്ഞെടുക്കപ്പെട്ടവർ അതത് ചുമതലകൾ വഹിക്കും

ശോഭ സുരേന്ദ്രൻ പാർട്ടിയിൽ സജീവമാണെന്ന അവകാശവാദവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ .സജീവമല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ മാധ്യമപ്രവർത്തകർ അന്വേഷിക്കണമെന്നും വി മുരളീധരൻ .പാർട്ടിയിൽ പ്രശ്നം ഇല്ല എന്നും വി മുരളീധരൻ പറഞ്ഞു .തിരഞ്ഞെടുക്കപ്പെട്ടവർ അതത് ചുമതലകൾ വഹിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു .

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയതിനു ശേഷം നടന്ന പുനഃസംഘടനയിൽ ശോഭ സുരേന്ദ്രന് ഉപാധ്യക്ഷ സ്ഥാനമാണ് നൽകിയത് .കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു .തുടർന്ന് 7 മാസമായി ശോഭ സുരേന്ദ്രൻ രാഷ്ട്രീയത്തിൽ സജീവമല്ല.ഇത് മാധ്യമങ്ങൾ വാർത്ത ആക്കിയതിനു പിന്നാലെയാണ് വി മുരളീധരന്റെ വിശദീകരണം .

Leave a Reply

Your email address will not be published. Required fields are marked *