LIFE

ഇന്ദ്രന്‍സിനെ കരയിച്ച സംവിധായകന്‍

പാലുവിള വീട്ടിലെ സുരേന്ദ്രനില്‍ നിന്നും ദേശീയ അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സിലേക്കുള്ള ദൂരം ചെറുതല്ല. അത് ആരോടും തട്ടിപ്പറിച്ചോ കള്ളം കാണിച്ചോ മേടിച്ചെടുത്തതുമല്ല. സ്വന്തം പ്രയത്‌നവും കഴിവും കൊണ്ട് അയാള്‍ നേടിയെടുത്തത്താണ്. മലയാള സിനിമയില്‍ ഒരുപക്ഷേ ശത്രുക്കളില്ലാത്ത ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ഇന്ദ്രന്‍സ്. ആരോടും വിദ്വേഷമില്ലാത്ത എല്ലാവരോടും ചിരിച്ച മുഖത്തോടെ മാത്രം സംസാരിക്കുന്ന യഥാര്‍ത്ഥ മനുഷ്യന്‍. അങ്ങനയെ അദ്ദേഹത്തെ നമുക്ക വിശേഷിപ്പിക്കാന്‍ കഴിയു.

സിനിമയില്‍ ഒര കോസ്റ്റിയൂമറായിട്ടാണ് ആ മനുഷ്യന്‍ ജീവിച്ചു തുടങ്ങിയത്. അന്ന ഇന്ദ്രന്‍സല്ല സുരേന്ദ്രനാണ്. പല സംവിധായകരുടെയും താരങ്ങളുടെയുമൊപ്പം പ്രവര്‍ത്തിച്ച വലിയ പരിചയ സമ്പത്ത് വസ്ത്രാലങ്കാര രംഗത്ത് അദ്ദേഹത്തിനുണ്ട്. പിന്നീട് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് അദ്ദേഹം അഭിനയരംഗത്ത് സജീവമാവുകയായിരുന്നു.

Signature-ad

ഈയടുത്ത് ഒരു ചാനല്‍ പ്രോഗ്രാമിലാണ് ഇന്ദ്രന്‍സിനെ കരയിച്ച സംഭവം അരങ്ങേറിയത്. പ്രോഗ്രാമില്‍ ഇന്ദ്രന്‍സിന് ആശംസയറിയിക്കാനും, പഴയ അനുഭവങ്ങള്‍ പങ്കിടാനുമെത്തിയ ഭദ്രന്‍ തന്റെ ചിത്രമായ സ്പടികത്തില്‍ വസ്ത്രാലങ്കാരകനായി പ്രവര്‍ത്തിച്ച ഇന്ദ്രന്‍സിന്റെ കഥകള്‍ വീണ്ടും ഓര്‍ത്തെടുത്തത്. അതിനിടയിലാണ് ഭദ്രന്‍ താനിട്ടിരിക്കുന്ന ഷര്‍ട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് ഇന്ദ്രന്‍സ് തയ്്ച്ചു തന്നതാണെന്നും ഇപ്പോഴും ഇതൊരു നിധി പോലെ താന്‍ കാത്ത് സൂക്ഷിക്കുകയാണെന്നും ഭദ്രന്‍ പറഞ്ഞപ്പോളാണ് ഇന്ദ്രന്‍സ് സന്തോഷം കൊണ്ട് കരഞ്ഞത്. ഒപ്പം പഠിച്ച പണി ദൈവമാണെന്നും അതൊരിക്കലും കൈവിടരുതെന്നും കൂടി ഭദ്രന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞു.

Back to top button
error: