TRENDING

മദ്യസേവയ്ക്ക് പണം തികഞ്ഞില്ല, ചേരയെ പെരുമ്പാമ്പാക്കി വില്‍പ്പന; യുവാവ് പിടിയില്‍

ദ്യപിക്കുന്നതിനായി പണം കണ്ടെത്താന്‍ നടത്തിയ ശ്രമം പാളി. ഒടുവില്‍ പോലീസിന്റെ പിടിയിലും. കോതമംഗലത്താണ് സംഭവം. നേകര്യമംഗലം സ്വദേശി ബിജു.വി.ജെയാണ് പോലീസിന്റെ പിടിയിലാകുന്നത്. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ മദ്യപിക്കാന്‍ പണമില്ലാതെ ആയതോടെ ബിജു വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ ചേരയെ കൊന്ന് കറിവെച്ച് പെരുമ്പാമ്പ് ഇറച്ചിയെന്ന് തെറ്റിധരിപ്പിച്ച് വില്‍പ്പന നടത്തുകയായിരുന്നു.

പിന്നീട് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് നഗരംപാറ, കോതമംഗലം റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ മദ്യപിക്കാന്‍ പണം കണ്ടെത്താനാണ് ഈ മാര്‍ഗം സ്വാകരിച്ചതെന്ന് ബിജു സമ്മതിച്ചു.

Signature-ad

ബിജുവിന്റെ വീട്ടില്‍ നിന്ന് പാമ്പിന്റെ കറിയും തല, വാല്‍, തോല്‍ എന്നിവയും കണ്ടെടുത്തിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ബിജുവിനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും വനം വകുപ്പ് അറിയിച്ചു.

Back to top button
error: