സിനിമയല്ല എന്റെ കാഴ്ച്ചപ്പാട് തീരുമാനിക്കുന്നത്:ഫഹദ് ഫാസില്‍
തോറ്റു തുടങ്ങിയവന്‍ ഒറ്റ വാക്കില്‍ അതാണ് ഫഹദ് ഫാസില്‍ എന്ന മനുഷ്യന്‍. അച്ഛനായ
ഫാസില്‍ കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ ഷാനു എന്ന ചെറുപ്പക്കാരനെ മലയാളം സിനിമയ്ക്ക പരിചയപ്പെടുത്തിയപ്പോള്‍ സംഭവിച്ചത് ആ സംവിധായകന്റെ തന്നെ കരിയറിലെ തന്നെ വലിയ പരാജയങ്ങളിലൊന്നായിരുന്നു. ഷാനുവിനെ സ്വീകരിക്കാന്‍ മലയാളി പ്രേക്ഷകര്‍ തയ്യാറായില്ല. തോല്‍വി സമ്മതിച്ച് ആ ചെറുപ്പക്കാരന്‍ പിന്‍വാങ്ങി. പിന്നീട് കുറേ കാലത്തേക്ക് അയാളെപ്പറ്റിയാരും സംസാരിച്ചതോ ഓര്‍ത്തതോ ഇല്ല. പിന്നീട് ചാപ്പക്കുരിശ് എന്ന ചിത്രത്തിലൂടെ അയാള്‍ തിരിച്ചു വരുന്നു. പക്ഷേ ഇത്തവണ വരവ് ഫഹദ് ഫാസിലായിട്ടാണ്. മലയാളിക്കൊട്ടും പരിചിതമല്ലാതിരുന്ന ഒരു നായകസങ്കല്‍പം. മുടിയില്ലാത്ത, നന്നായി കഷണ്ടി കയറിയ മുഖം. പക്ഷേ ആ വരവ് അയാള്‍ തീരുമാനിച്ചുറപ്പിച്ച് വന്നതാണ്. ഇനിയങ്ങോട്ട് മലയാള സിനിമയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ താനൊരു മുഖ്യഘടകമായിരിക്കും എന്ന ആത്മവിശ്വാസം ആ വരവിലുണ്ടായിരുന്നു.
ഷാനുവിനെ ഉപേക്ഷിച്ച മലയാളി പക്ഷേ ഫഹദ് ഫാസിലിനെ സ്വീകരിച്ചു. ന്യൂജനറേഷന്‍ സിനിമ എന്ന വിഭാഗത്തെ പടുത്തുയര്‍ത്തുന്നതില്‍ അയാള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ആദ്യ പരാജയത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ചെത്തിയ രണ്ടാം വരവില്‍ അയാള്‍ക്ക് പിഴച്ചില്ല. സംവിധായകരും, നിര്‍മ്മാതാക്കളും അയാള്‍ക്ക് വേണ്ടി കാത്തിരുന്നു. ഓരോ ചിത്രവും ഇതാണയാളുടെ മികച്ച പ്രകടനമെന്ന് പ്രേക്ഷകരെക്കൊണ്ട് പറയിപ്പിച്ചു കൊണ്ടേയിരുന്നു ആ നടന്‍. പക്ഷേ സ്വയം തീര്‍ത്ത ബെഞ്ച് മാര്‍ക്കുകള്‍ അയാള്‍ തന്നെ പൊളിച്ചെഴുതിക്കൊണ്ടിരുന്നു.
പക്ഷേ പല തരത്തിലുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും അയാള്‍ക്ക് നേരിടെണ്ടി വന്നിട്ടുണ്ടുട്ട്. ചില ചിത്രങ്ങളുടെ പേരില്‍ പ്രേക്ഷകരും നിരൂപകരും അയാളെ ക്രൂശിച്ചു. കുടുംബ ബന്ധങ്ങളില്ലാത്ത കഥകള്‍ എന്ന് അവര്‍ അത്തരം ചിത്രങ്ങളെ ആക്ഷേപിച്ചു. എന്നാല്‍ തന്റെ ചിത്രങ്ങള്‍ തന്റെ നിലപാടുകളാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് ഫഹദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ ്ഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കു ചുറ്റും ഒരു കഥയുണ്ട്, അത് ചിലപ്പോള്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മ ബന്ധമാവാം, അച്ചനും മകനും തമ്മിലുള്ള ആത്മബന്ധമാവാം. ഇതിലെന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥകളാണ് ഞാന്‍ ചെയ്യുന്നത്, പിന്നെ ഞാന്‍ ചെയ്യുന്ന സിനിമയല്ല എന്റെ നിലപാട്-ഫഹദ് ഫാസില്‍ പയുന്നു.