TRENDING

സുശാന്തിന്റെ മൃതശരീരത്തില്‍ തൊട്ട് ക്ഷമ ചോദിച്ച് റിയ ചക്രവര്‍ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്‌

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നത്. എന്നാല്‍ ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുുത്തലുമായി സുശാന്തിന്റെ മൃതദേഹം റിയയ്‌ക്കൊപ്പം ആശുപത്രിയില്‍ സന്ദര്‍ശിച്ച സുര്‍ജീത്ത് സിങ്ങ് റാത്തോഡ് രംഗത്ത്.

അന്നത്തെ റിയയുടെ പ്രതികരണമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സുശാന്തിന്റെ മൃതദേഹം സൂക്ഷിച്ച കൂപ്പര്‍ ആശുപത്രിയില്‍ സഹോദരന്‍ ഷോയിക് ചക്രവര്‍ത്തിക്കും അമ്മയ്ക്കും സുര്‍ജീത്തിനുമൊപ്പമാണ് റിയ എത്തിയത്. എന്നാല്‍ അമ്മയെയും സഹോദരനെയും മുംബൈ പോലീസ് മോര്‍ച്ചറിക്ക് അകത്തേക്ക് കടത്തി വിട്ടില്ലെന്ന് സുര്‍ജിത്ത് പറയുന്നു. താനാണ് സുശാന്തിന്റെ മുഖത്ത് നിന്ന് പുതപ്പിച്ചിരുന്ന തുണി മാറ്റിയതെന്നും മൃതദേഹത്തിന്റെ നെഞ്ചില്‍ കൈവച്ച റിയ ‘മാപ്പ് ബാബു’ എന്ന് പറഞ്ഞെന്നും കരച്ചിലടക്കാന്‍ സാധിക്കാതിരുന്ന റിയയെ താന്‍ പുറത്തേക്ക് കൊണ്ടുവരികയായിരുന്നുവെന്നും എന്തിനാണ് റിയ ആ സമയത്ത് സുശാന്തിനോട് മാപ്പപേക്ഷിച്ചതെന്ന് താന്‍ അത്ഭുതപ്പെട്ടെന്നും സുര്‍ജിത്ത് പറയുന്നു.

Signature-ad

സുശാന്തിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന വേളയില്‍ റിയയും സംവിധായകന്‍ മഹേഷ് ഭട്ടും തമ്മിലുള്ളതെന്ന പേരില്‍ സ്വകാര്യ വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചതും നേരത്തെ വാര്‍ത്തയായിരുന്നു

റിയയും മഹേഷും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. സുശാന്തിനും റിയയ്ക്കുമിടയില്‍ മഹേഷ് കടന്നു കയറിയിരുന്നുവെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ചാറ്റ് സന്ദേശങ്ങള്‍. സുശാന്തുമായുള്ള ബന്ധം താന്‍ അവസാനിപ്പിക്കുകയാണെന്ന് പറയുന്ന റിയയെ സധൈര്യം മുന്നോട്ട് പോകാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് മഹേഷിന്റെ സന്ദേശങ്ങള്‍. റിയയുടെ അച്ഛനും സുശാന്തുമായുള്ള ബന്ധത്തില്‍ അസ്വസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനും ആശ്വാസം പകരുന്ന വാര്‍ത്തയാണിതെന്ന സൂചനകളും ഇരുവരുടെയും സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.

Back to top button
error: