LIFENEWS

ചെക്ക് കേസ്; നടന്‍ റിസബാവ കോടതിയില്‍ കീഴടങ്ങി

കൊച്ചി: ചെക്ക് കേസില്‍ അറസ്റ്റ് വാറന്റിനെ തുടര്‍ന്ന് നടന്‍ റിസബാവ കീഴടങ്ങി. വ്യാജ ചെക്ക് നല്‍കിയ കേസിലാണ് റിസബാബ കീഴടങ്ങിയത്. നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ നടന്‍ കോടതിയില്‍ കെട്ടിവച്ചു. പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാല്‍ കോടതി പിരിയുന്നത് വരെ കോടതിയില്‍ തടവ് ശിക്ഷ അനുഭവിക്കാന്‍ താരത്തിന് നിര്‍ദേശം നല്‍കി.

എളമക്കര സ്വദേശി സാദിഖിന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സാദിഖിന്റെ പക്കല്‍ നിന്നും റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.

Signature-ad

ഈ തുകക്ക് നല്‍കിയ ചെക്ക് മടങ്ങിയതിന് പിന്നാലെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു. പണം തിരികെ നല്‍കാന്‍ കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. തുടര്‍ന്ന് പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറാകാത്തതിനെ തുടര്‍ന്ന് റിസബാവയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. പണം അടച്ചെങ്കിലും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മൂന്ന് മണിവരെ റിസബാവ കോടതിയില്‍ നില്‍ക്കണം.

Back to top button
error: