LIFENEWS

ചെക്ക് കേസില്‍ നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്

കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്. എളമക്കര സ്വദേശി സാദിഖിന്റെ പരാതിയിലാണ് നടപടി.

എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. സാദിഖിന്റെ പക്കല്‍ നിന്നും റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.

Signature-ad

ഈ തുകക്ക് നല്‍കിയ ചെക്ക് മടങ്ങിയതിന് പിന്നാലെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു. പണം തിരികെ നല്‍കാന്‍ കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. തുടര്‍ന്ന് പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി.

Back to top button
error: