NEWS

വഞ്ചിയൂർ സബ്- ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

സി. കമ്മീഷണർ സുൽഫിക്കറിന്‍റെ നേതൃത്വത്തിലെ സംഘമാകും കേസിൽ അന്വേഷണം നടത്തുക. സൈബർ സെല്ലിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. തട്ടിപ്പ് പുറത്തു വന്ന് മൂന്നു ദിവസമായിട്ടും മുഖ്യപ്രതിയെ പിടികൂടിയില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇന്ന് തന്നെ പ്രതിയെ പിടികൂടാനുള്ള സാധ്യത തെളിയുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്,

തട്ടിപ്പിൽ താൻ നിരപരാധിയാണെന്നും അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ എത്തിയത് അറിഞ്ഞില്ലെന്നും വ്യക്തമാക്കുന്ന ബിജുലാലിന്‍റെ ഭാര്യ സിമിയുടെ ശബ്ദസന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു. തട്ടിപ്പിൽ ട്രഷറി ഡയറക്ടർ റിപ്പോർട്ട് നൽകി.ജില്ലാ ട്രഷറി ഓഫീസറുടെയും ടെക്നിക്കൽ കോഓർഡിനേറ്ററുടെയും ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതാണ് തട്ടിപ്പിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.

Back to top button
error: