ഏകദിന ലോക കപ്പിനു യോഗ്യത നേടാന്‍ സൂപ്പര്‍ ലീഗ് ചാംപ്യന്‍ഷിപ് പ്രഖ്യാപിച്ച് ഐ.സി.സി
2023 ല്‍ ഇന്ത്യ വേദിയാകുന്ന ലോക കപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങള്‍ക്ക് , ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് ഏകദിന പരമ്പരയോടെ വ്യാഴാഴ്ച തുടക്കമാകും. 2022 മാര്‍ച്ചില്‍ ലീഗ് സമാപിക്കും. 2023 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക.
13 ടീമുകളാണ് ടീമിൽ ഉണ്ടാകുക. ഓരോ ടീമും 3 മത്സരങ്ങളടങ്ങിയ 4 പരമ്പരകള്‍ വീതം സ്വന്തം നാട്ടിലും വിദേശത്തുമായി കളിക്കേണ്ടി വരും. ലോക കപ്പില്‍ പങ്കെടുക്കേണ്ട 10 ടീമുകളില്‍ എട്ടു ടീമുകളേയാണ് സൂപ്പര്‍ ലീഗിലൂടെ കണ്ടെത്തുക. ഇതില്‍ ആതിഥേയരായ ഇന്ത്യ നേരിട്ട് യോഗ്യത നേടും.
പിന്നെയുള്ള രണ്ട് സ്ഥാനക്കാര്‍ക്കായി മറ്റൊരു യോഗ്യതാ റൗണ്ട് നടത്തും. സൂപ്പര്‍ ലീഗില്‍നിന്നു പുറത്താകുന്ന 5 ടീമുകളും 5 അസോസിയേറ്റ് രാജ്യങ്ങളും തമ്മിലാണ് ആ യോഗ്യതാ പോരാട്ടം. ഓരോ വിജയത്തിനും 10 പോയിൻ്റാണ് ലഭിക്കുക. സമനില ആയാല്‍ ഇരുടീമുകള്‍ക്കും അഞ്ചു പോയിന്റ് വീതം ലഭിക്കും. മത്സരം ഉപേക്ഷിച്ചാൽ പോയിന്റ് പങ്കുവെയ്ക്കും.