TRENDING

14 ലക്ഷവും കടന്ന് കോവിഡ് ബാധിതർ

രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. രണ്ടുദിവസത്തിനിടെ പുതുതായി ഒരു ലക്ഷം രോ​ഗികള്‍. കോവിഡ്‌ മരണം 32,700 കടന്നു. ഈമാസം ഇതുവരെ എട്ടര ലക്ഷം പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത് . വര്‍ധന 144 ശതമാനം‌. ജൂലൈയിലെ മരണം 15,300. വര്‍ധന 88 ശതമാനം. 24 മണിക്കൂറില്‍ 48,661 രോ​ഗികള്‍. 705 മരണം. എന്നാൽ, സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുപ്രകാരം രോ​ഗികള്‍ അരലക്ഷത്തിലേറെ. 24 മണിക്കൂറില്‍ രോഗമുക്തര്‍ 36,145. ആകെ രോഗമുക്തര്‍ 8,85,576. രോഗമുക്തിനിരക്ക്‌ 63.92 ശതമാനം. ചികിത്സയിലുള്ളത് 4.68 ലക്ഷം പേര്‍.

ശനിയാഴ്‌ച 4.42 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ആകെ പരിശോധന 1.63 കോടി. ദശലക്ഷം പേരിൽ 11,805 എന്ന തോതിലാണ്‌ രാജ്യത്തെ പരിശോധനയുടെനിരക്ക്‌. കേരളത്തിൽ പരിശോധനനിരക്ക്‌ 18,619 ആണ്‌. രാജ്യത്ത്‌ മരണനിരക്ക്‌ 2.31 ശതാമാനമാണ് കേരളത്തിൽ ആവട്ടെ 0.33 ശതമാനവും.

Back to top button
error: