World

    • ജോലി ആവശ്യങ്ങൾക്കായി ആപ്പിൾ ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി റഷ്; വ്യക്തിഗത ആവശ്യങ്ങൾക്ക് വേണമെങ്കിൽ ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കാം

      മോസ്കോ: ജോലി ആവശ്യങ്ങൾക്കായി ആപ്പിൾ ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി റഷ്യ. വ്യക്തിഗത ആവശ്യങ്ങൾക്ക് ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും റഷ്യൻ ഡിജിറ്റൽ വികസന മന്ത്രാലയം. നടപടി ഐഫോൺ ഉപകരണങ്ങളിൽ നിന്ന് ഡേറ്റ ചോരുന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് തീരുമാനം. വിവര ചോർച്ച സംബന്ധിച്ച റഷ്യയുടെ സുരക്ഷാ ഏജൻസിയായ എഫ് എസ്ബിയുടെ റിപ്പോർട്ട് വന്ന് രണ്ട് മാസത്തിന് ശേഷമാണ് തീരുമാനം. ആപ്പിൾ ഉപകരണങ്ങൾ യുഎസ് നിർദ്ദേശം പാലിച്ച് നിരവധി തവണ ഡാറ്റ ലീക്ക് ചെയ്തതായാണ് റഷ്യയുടെ കണ്ടെത്തൽ. എന്നാൽ റഷ്യയുടെ കണ്ടെത്തലിനേക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023ലെ ഐഫോൺ ലോഞ്ച് സെപ്തംബർ 12 നടക്കാനിരിക്കെയാണ് റഷ്യയുടെ തീരുമാനം എത്തുന്നത്. കഴിഞ്ഞ വർഷം ആപ്പിൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഗുരുതരമായ ചില സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് ഖത്തറിലെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. ആപ്പിൾ ഉകരണങ്ങൾ ഏറ്റവും പുതിയ ഐഒഎസ് വേർഷനായ…

      Read More »
    • മദ്യപിച്ചാല്‍ സര്‍ക്കാര്‍ വക ഫ്രീ ടാക്‌സി! വേറിട്ട പദ്ധതിയുമായി ഇറ്റലി

      റോം: മദ്യപിച്ച് വാഹനമോടിച്ചാല്‍ പിടിവീഴുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. മദ്യപിച്ചുള്ള വാഹനമോടിക്കല്‍ അപകടങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടാണ് അത്തരത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വന്‍ തുക പിഴയായി ഈടാക്കുന്നത്. എന്നാല്‍, ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ വേറിട്ടൊരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റലി. രാത്രി അമിതമായി മദ്യപിച്ചെന്ന് കണ്ടെത്തുന്നവര്‍ക്ക് അവരുടെ വാഹനത്തിന് പകരം സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ടാക്‌സി യാത്ര. ! പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ പദ്ധതി രാജ്യത്തെ ഉപപ്രധാനമന്ത്രിയും ഗതാഗത മന്ത്രിയുമായ മാറ്റിയോ സാല്‍വിനിയാണ് മുന്നോട്ടുവച്ചത്. സെപ്തംബര്‍ പകുതി വരെ ഈ പദ്ധതി പരീക്ഷിക്കും. തെക്ക് പഗ്ലിയ മുതല്‍ വടക്ക് ടുസ്‌കാനി, വെനീറ്റോ എന്നീ പ്രദേശങ്ങള്‍ വരെയുള്ള ആറ് നൈറ്റ് ക്ലബുകള്‍ കേന്ദ്രീകരിച്ചാണ് കഴിഞ്ഞാഴ്ച മുതല്‍ ഈ സംവിധാനം നിലവിലുള്ളത്. ക്ലബുകളില്‍ നിന്ന് രാത്രി പുറത്തുകടക്കുന്നവര്‍ അമിതമായി മദ്യപിച്ചെന്ന് തോന്നിയാല്‍ അവരെ പരിശോധനയ്ക്ക് വിധേയമാക്കും. രക്തത്തില്‍ അനുവദനീയമായതിലും കൂടുതല്‍ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ അവരെ ഒരു ടാക്‌സിയില്‍ വീട്ടിലേക്കയയ്ക്കും. ഇതിന്റെ പണം സര്‍ക്കാര്‍ നല്‍കും. ഗതാഗത മന്ത്രാലയമാണ് ഇതിനുള്ള ഫണ്ട്…

      Read More »
    • വിമാന യാത്രയ്ക്കിടെ സ്വയംഭോഗം;ഇന്ത്യൻ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ

      ന്യൂയോർക്ക്:വിമാനയാത്രക്കിടെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തതിന് ഇന്ത്യൻ  ഡോക്ടറെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു.ഹവായിയില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാന യാത്രക്കിടെയാണ് ഡോക്ടറായ സുദീപ്ത മൊഹന്തി 14കാരിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 90 ദിവസത്തെ തടവും തുടര്‍ന്ന് ഒരു വര്‍ഷത്തെ നല്ലനടപ്പ് ശിക്ഷയും ലഭിക്കും. 5,000 ഡോളര്‍ പിഴയുമൊടുക്കണം. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലാണ് ഇയാള്‍ താമസിക്കുന്നത്.ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ച്‌ എഫ്ബിഐ ബോസ്റ്റണ്‍ വിഭാഗം ട്വീറ്റ് ചെയ്തു

      Read More »
    • അരനൂറ്റാണ്ടിനുശേഷം റഷ്യയും ചന്ദ്രനിലേക്ക്; ചന്ദ്രയാന്‍-3ന് പിന്നാലെ പാഞ്ഞ് ലൂണ-25

      മോസ്‌കോ: 50 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യവും ആദ്യഘട്ടം വിജയകരമായി പിന്നിട്ടു. ബഹിരാകാശ പേടകം വെള്ളിയാഴ്ച വിക്ഷേപിച്ചു. ലൂണ-25 ദൗത്യം ഓഗസ്റ്റ് 23-ന് ചന്ദ്രനിലെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്ന് പേടകവും അതേ ദിവസംതന്നെയാണ് ചന്ദ്രനിലിറങ്ങുക. മോസ്‌കോ സമയം അര്‍ധരാത്രി രണ്ടുമണിയോടെ വോസ്റ്റോഷ്നി കോസ്മോഡ്രോമില്‍നിന്നാണ് ലൂണ-25 വിക്ഷേപിച്ചത്.. പേടകം അഞ്ചുദിവസംകൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നതിനായി മൂന്നുമുതല്‍ ഏഴുദിവസംവരെ ചെലവഴിക്കും. 1976-നുശേഷം റഷ്യ ഇതാദ്യമായാണ് ചാന്ദ്രദൗത്യം നടത്തുന്നത്. 1976-ല്‍ പഴയ സോവിയറ്റ് യൂണിയനായിരുന്നപ്പോഴാണ് ചാന്ദ്രദൗത്യം നടത്തിയത്. ഇതിനുമുന്‍പ് മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. സോവിയറ്റ് യൂണിയന്‍, യു.എസ്., ചൈന എന്നീ രാജ്യങ്ങളാണവ. നിലവില്‍ ഇന്ത്യയുടെയും റഷ്യയുടെയും പേടകങ്ങള്‍ ചാന്ദ്രപാതയിലാണ്. ഇവയില്‍ ഏത് രാജ്യത്തിന്റെ പേടകമാണ് ചന്ദ്രനില്‍ ആദ്യമെത്തുക എന്ന കൗതുകത്തിലാണ് ശാസ്ത്രലോകം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ജൂലായ് 14-നാണ് ചാന്ദ്രയാന്‍ മൂന്ന്…

      Read More »
    • കിമ്മിന്റെ ഗിമ്മിക്കുകള്‍ തുടരുന്നു; സൈനിക മേധാവിയെ പുറത്താക്കി, വധിച്ചെന്നും സൂചന

      പ്യോങ്യാങ്: സൈനിക മേധാവിയെ പുറത്താക്കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കൂടുതല്‍ യുദ്ധസന്നാഹങ്ങള്‍ ഒരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് സൈനിക മേധാവിയെ പുറത്താക്കിയത്. ജനറല്‍ പാക് സു ഇല്ലിനെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. റി യോങ് ജില്‍ ആണ് പുതിയ സൈനിക മേധാവി. നിലവില്‍ ഇദ്ദേഹം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയാണ്. യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുക്കാന്‍ വേഗത്തിലാക്കാനും ആയുധ നിര്‍മ്മാണം വര്‍ധിപ്പിക്കാനും സൈനിക അഭ്യാസങ്ങള്‍ വിപുലീകരിക്കാനും കിം നിര്‍ദേശം നല്‍കിയതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ യോഗത്തില്‍ സംസാരിക്കവെയാണ് കിം നിര്‍ദേശം നല്‍കിയത്. അതേസമയം, പാക് സു ഇല്ലിനെ പൊതുവേദികളില്‍ കാണുന്നില്ലെന്നും അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി എന്നും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച ആയുധ നിര്‍മ്മാണ ശാലകള്‍ സന്ദര്‍ശിച്ച കിം, ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ ഉത്തര കൊറിയ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതായി നേരത്തെ അമേരിക്ക…

      Read More »
    • സ്പൈഡർമാൻ ആകാനുള്ള എട്ടു വയസ്സുകാരന്റെ ആഗ്രഹം; വിഷാംശമുള്ള കറുത്ത ചിലന്തിയുടെ കടിയേറ്റ് ആശുപത്രിയിൽ!

      സാങ്കൽപ്പിക ലോകങ്ങളിൽ നിന്നുള്ള സൂപ്പർഹീറോകളെ കുട്ടികൾ അനുകരിക്കുന്നതിന്റെ അപകടസാധ്യതകൾ എടുത്തുകാണിക്കുന്ന ഒരു സംഭവത്തിന് കഴിഞ്ഞദിവസം ബൊളീവിയ സാക്ഷ്യം വഹിച്ചു. സ്പൈഡർമാൻ ആകാനുള്ള എട്ടു വയസ്സുകാരന്റെ ആഗ്രഹമാണ് വൻ അപകടം ക്ഷണിച്ചു വരുത്തിയത്. കുട്ടി വിഷാംശമുള്ള കറുത്ത ചിലന്തിയുടെ കടിയേറ്റതിനെ തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു ചിലന്തിയുമായി ഏറ്റുമുട്ടി സൂപ്പർ പവറുകൾ നേടുന്നതിനുള്ള ശ്രമത്തിനിടയിലാണ് കുട്ടിക്ക് ചിലന്തിയുടെ കടിയേറ്റത്. ഏറ്റുമുട്ടലിലൂടെ സൂപ്പർ പവറുകൾ നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാലൻ ചിലന്തിയെ ആക്രമിച്ചത്. എന്നാൽ, അനന്തരഫലങ്ങൾ അവൻ പ്രതീക്ഷിച്ചതിലും വളരെ അപകടകരമായിരുന്നു എന്നുമാത്രം. ബൊളീവിയയിലെ തന്റെ വീടിനോട് ചേർന്നുള്ള ഒരു നദിക്ക് സമീപത്ത് വച്ചാണ് ബ്ലാക്ക് വിഡോ സ്പൈഡർ ഇനത്തിൽപ്പെട്ട വിഷാംശമുള്ള ചിലന്തിയുടെ കടി കുട്ടിക്ക് ഏറ്റത്. ചിലന്തിയുടെ കടിയേറ്റാൽ തനിക്ക് സ്പൈഡർമാനെ പോലെ സൂപ്പർ പവറുകൾ ലഭിക്കുമെന്ന വിശ്വാസത്തിൽ കുട്ടി തന്നെയാണ് ചിലന്തിയെ തന്റെ കൈപ്പത്തിയുടെ പുറകിൽ കടിക്കാൻ അനുവദിച്ചത്. സംഭവം നടന്ന് ഏകദേശം…

      Read More »
    • സെലെന്‍സ്‌കിയെ വധിക്കാന്‍ പദ്ധതി; റഷ്യന്‍ ചാരവനിത യുക്രെയ്‌നില്‍ പിടിയില്‍

      കീവ്: പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് റഷ്യന്‍ ചാരയെ പിടികൂടി യുക്രെയ്ന്‍. ഇന്റലിജന്‍സ് ഏജന്‍സിയാണു തിങ്കളാഴ്ച യുവതിയെ അറസ്റ്റ് ചെയ്‌തെന്ന് അറിയിച്ചത്. റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണു പുതിയ സംഭവവികാസം. സെലെന്‍സ്‌കിയുടെ യാത്രാവിവരങ്ങളും സൈനിക രഹസ്യങ്ങളും മറ്റും ചോര്‍ത്തി റഷ്യയ്ക്കു നല്‍കിയെന്നാണു യുവതിക്കെതിരായ ആരോപണം. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ യുക്രെയ്ന്‍ സുരക്ഷാ ഏജന്‍സി (എസ്ബിയു) തയാറായില്ല. എന്നാല്‍ മുഖംമറച്ച ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കറുപ്പും വെളുപ്പും നിറമുള്ള ഉടപ്പിട്ട്, കറുത്ത തലമുടിയുള്ള സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുക്കു നില്‍ക്കുന്ന ചിത്രമാണു പുറത്തുവന്നത്. തെക്കന്‍ യുക്രെയ്‌നില്‍നിന്നാണ് ഇവരെ പിടികൂടിയതെന്നാണു വിവരം. മിഖോലെയ്വ് പ്രവിശ്യയില്‍ സെലെന്‍സ്‌കി സന്ദര്‍ശനം നടത്തുമ്പോള്‍ വ്യോമാക്രമണം നടത്താനുള്ള രഹസ്യവിവരങ്ങള്‍ ഇവര്‍ ശേഖരിക്കാന്‍ ശ്രമിച്ചു. നേരത്തേ സൈനിക സ്റ്റോറില്‍ യുവതി ജോലി ചെയ്തിട്ടുണ്ടെന്നും യുക്രെയ്ന്‍ സൈനികര്‍ക്കു സാധനങ്ങള്‍ വിറ്റിട്ടുണ്ടെന്നും എസ്ബിയു പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം പന്ത്രണ്ടിലേറെ കൊലപാതക ശ്രമങ്ങളെ സെലെന്‍സ്‌കി അതിജീവിച്ചെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.  

      Read More »
    • ഭീതിപടര്‍ത്തി വീണ്ടും കോവിഡ്; ബ്രിട്ടനില്‍ അതിവേഗം പടര്‍ന്ന് ‘എരിസ്’ വകഭേദം

      ലണ്ടന്‍: ബ്രിട്ടനില്‍ ഭീതിപടര്‍ത്തി കൊവിഡിന്റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. എരിസ് (ഇ.ജി 5.1) എന്ന പേരില്‍ അറിയപ്പെടുന്ന വകഭേദമാണ് യുകെയില്‍ പടരുന്നത്. ജൂലൈ അവസാനമാണ് എരിസിനെ കൊവിഡ് വകഭേദമായി തിരിച്ചറിഞ്ഞത്. നിലവില്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പത്തിലൊന്ന് കൊവിഡ് കേസുകളും എരിസ് വകഭേദമാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. റെസ്പിറേറ്ററി ഡാറ്റാമാര്‍ട്ട് സിസ്റ്റം വഴി റിപ്പോര്‍ട്ട് ചെയ്ത 4396 സാമ്പിളുകളില്‍ 5.4 ശതമാനം പേര്‍ക്കും കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗികളുടെ ആശുപത്രി പ്രവേശന നിരക്കും ഉയര്‍ന്നിട്ടുണ്ട്. ഒമിക്രോണിന്റെ വകഭേദം എന്ന നിലയില്‍ ജലദോഷം, തലവേദന, ക്ഷീണം (മിതമായതോ കഠിനമോ ആയതോ), തുമ്മല്‍, തൊണ്ടവേദന എന്നിവയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളാണ് എരിസിനുമുള്ളത്. മോശം കാലാവസ്ഥയും കുറയുന്ന പ്രതിരോധ ശക്തിയുമാണ് എരിസ് വകഭേദം പടര്‍ന്നുപിടിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ വേരിയന്റും കോവിഡ് കേസുകളുടെ വര്‍ധനയും കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ജനറല്‍ ടെഡ്രോസ് അഥനോം…

      Read More »
    • ഓസ്‌ട്രേലിയയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു

      പത്തനംതിട്ട:ഓസ്‌ട്രേലിയയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു.റാന്നി ചിറ്റാർ സ്വദേശി ജെഫിൻ ജോണ്‍ (23) ആണ് മരിച്ചത്.ന്യൂ സൗത്ത് വെയ്ല്‍സ് വാഗവാഗയിലെ ചാള്‍സ് സ്റ്റട്ട് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ റേഡിയോളജി വിദ്യാര്‍ത്ഥിയായിരുന്നു. മെല്‍ബണ്‍- സിഡ്‌നി ഹൈവേയില്‍ ഗണ്‍ഡഗായിക്കടുത്ത് കൂള എന്ന സ്ഥലത്താണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.ജെഫിൻ ഓടിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജെഫിൻ സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരണപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ജെഫിനും കുടുംബവും മെല്‍ബണിലെ അഡലൈഡിലാണ് താമസിച്ചിരുന്നത്.

      Read More »
    • പാകിസ്ഥാനില്‍ വന്‍ ട്രെയിന്‍ അപകടം; 30 ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

      നവാബ്ഷാ: പാകിസ്ഥാനിലെ നവാബ്ഷായിൽ ട്രെയിൻ പാളം തെറ്റി മറിഞ്ഞ് 30ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലേപ്പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് പൊലീസ് വക്താവ് അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കറാച്ചിയിൽ നിന്ന് അബോട്ടാബാദിലേക്ക് പോകുകയായിരുന്ന, ഹസാര എക്സ്പ്രസിന്റെ 8 ബോഗികളാണ് പാളം തെറ്റിയത്. കറാച്ചിയിൽ നിന്ന് 275 കിലോമീറ്റർ അകലെ വച്ചാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം ഞായറാഴ്ചയാണ് അവസാനിച്ചത്. മറിഞ്ഞ കോച്ചുകളിൽ യാത്രക്കാർ കുടുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് ഈ കോച്ച് ഉയർത്തിയത്. അപകടത്തെ തുടർന്ന് സിന്ധ് പ്രവിശ്യയിലേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ട്രെയിൻ അമിത വേഗത്തിൽ ആയിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുമെന്നും റെയിൽവേ മന്ത്രി സാദ് റഫീഖ് വിശദമാക്കി. ട്രാക്കിൽ വെള്ളം കയറിയ നിലയിലായിരുന്നുവെന്ന പ്രചാരണം റെയിൽവേ നിഷേധിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ സേനാ ഹെലികോപ്ടറുകളിൽ മികച്ച സൌകര്യങ്ങളുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2021 ൽ സിന്ധ് പ്രവിശ്യയിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച്…

      Read More »
    Back to top button
    error: