TRENDING

  • കോയമ്പത്തൂരിലേക്ക് എംആർഐ,എക്സറേ ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്

    കോയമ്പത്തൂരിലെ പ്രശസ്തമായ ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക് എംആർഐ,സിടി,എക്സറേ ടെക്നീഷ്യൻസ്മാരെ ആവശ്യമുണ്ട്. എംആർഐ വിത്ത് സിടി ടെക്നോളജിയിൽ 10 വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ് ഉണ്ടാവണം.എക്സ്റേയിൽ സിആർ (Computed Radiography) പ്രവൃത്തി പരിചയമുള്ളവരെയാണ് ആവശ്യം. കൂടുതൽ വിവരങ്ങൾക്ക്:+91-422-2542542,9345567686. Mail: [email protected]

    Read More »
  • കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു വീണ്ടും കളത്തിൽ

    ഗുവാഹത്തി: ഐഎസ്‌എല്‍ ഫുട്ബോള്‍ 2023-24 സീസണിലെ 21-ാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു കളത്തില്‍. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരേ അവരുടെ തട്ടകത്തിലാണ്  മത്സരം. പ്ലേ ഓഫ് എലിമിനേറ്റർ ബെർത്ത് ഉറപ്പിച്ചെങ്കിലും തുടർ തോൽവികളുടെ ആഘാതത്തിൽ നിന്നും കരകയറാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും സാധിച്ചിട്ടില്ല. 2024 കലണ്ടർ വർഷത്തില്‍ ലീഗില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും കൊച്ചി സംഘം പരാജയപ്പെട്ടു. ഏറ്റവും ഒടുവിലായി ഈസ്റ്റ് ബംഗാളിനോട് ഹോം ഗ്രൗണ്ടില്‍ 4-2നു തോറ്റശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗോഹട്ടിയില്‍ എത്തിയിരിക്കുന്നത്. 20 മത്സരങ്ങളില്‍നിന്ന് 30 പോയിന്‍റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. 19 മത്സരങ്ങളില്‍ 20 പോയിന്‍റുമായി 11-ാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. ഈ മാസം 12ന് ഹൈദരാബാദ് എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അവസാന ലീഗ് മത്സരം.

    Read More »
  • തുടര്‍ച്ചയായ മൂന്നാം തവണയും ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് ബെര്‍ത്ത് നേടിക്കൊടുത്ത് ഇവാൻ വുകമനോവിച്ച്‌ 

    സെര്‍ബിയക്കാരന്‍ ഇവാന്‍ വുകോമാനോവിച്ച്‌ മുഖ്യപരിശീലകനായ ശേഷം തുടര്‍ച്ചയായ മൂന്നാം തവണയും ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് ബെര്‍ത്തിൽ കടന്നിരിക്കുകയാണ്. ഇതോടെ മറ്റ് ഒരു ഐഎസ്‌എല്‍ പരിശീലകനും സാധിക്കാത്ത നേട്ടമാണ് ആരാധകരുടെ പ്രിയപ്പെട്ട ആശാന്‍ സ്വന്തമാക്കിയിരിക്കുന്നത്. 2021 ജൂണ്‍ 21-ന് ക്ലബ്ബിനൊപ്പം ചേര്‍ന്ന ആശാന്‍ ആദ്യസീസണില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇതോടെ ആശാന്‍ വാഴ്ത്തപ്പെട്ടവനായി. ആരാധകര്‍ ആവേശത്തോടെ ആശാനെന്നു വിളിച്ചു. ആദ്യത്തേത് ഒരു വണ്‍ ടൈം വണ്ടറായിരുന്നില്ലെന്ന് തെളിയിച്ച്‌ രണ്ടാം സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിച്ചു. സുനില്‍ ഛേത്രിയുടെ വിവാദഗോളിനെ തുടര്‍ന്ന് ബെംഗളൂരു എഫ്.ിക്കെതിരായ പ്ലേ ഓഫ് മത്സരം പാതിവഴിയില്‍ ടീം ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് വിവാദനായകനുമായി. എന്നാല്‍, അപ്പോഴും ആരാധകര്‍ ആശാനൊപ്പം ഉറച്ചുനിന്നു. കളി പോയാല്‍ പോട്ടെ, ആത്മാഭിമാനമാണ് വലുതെന്ന് പറഞ്ഞ് ആശാനൊപ്പം ആരാധകര്‍ കട്ടയ്ക്കു നിന്നു.. ഇത്തവണ മൂന്നാം സീസണില്‍ അഞ്ചാംസ്ഥാനക്കാരായി ടീം പ്ലേ ഓഫിലെത്തിയതോടെ ഐഎസ്‌എല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ പരിശീലകനായി അദ്ദേഹം മാറി. ബ്ലാസ്റ്റേഴ്‌സ് 2014-നുശേഷം ആദ്യമായി കരാര്‍ പുതുക്കിനല്‍കിയ ഏക പരിശീലകനാണ്…

    Read More »
  • നിര്‍ണായക വിജയവുമായി ചെന്നൈയിൻ; പ്ലേ ഓഫ് യോഗ്യതയ്ക്കരികിൽ 

    ചെന്നൈ:ഇന്ത്യൻ സൂപ്പർ ലീഗില്‍ നിർണായക വിജയവുമായി ചെന്നൈയിൻ എഫ് സി‌. ഇന്നലെ ജംഷദ്പൂർ എഫ് സിയെ നേരിട്ട ചെന്നൈയില്‍ തുടക്കത്തില്‍ ഒരു ഗോളിന് പിന്നില്‍ പോയ ശേഷം തിരിച്ചടിച്ച്‌ 2-1ന്റെ വിജയം സ്വന്തമാക്കി.  പ്ലേ ഓഫ് യോഗ്യത പോരാട്ടത്തില്‍ ഇനി ഒരു ടീമിന് മാത്രം സാധ്യത നിലനിൽക്കേ ചെന്നൈയിന്റെ നിർണായക വിജയമാണിത്.വിജയത്തോടെ ആറാം സ്ഥാനത്തേക്ക് മുന്നേറാൻ ചെന്നൈയിനായി. ഇതോടെ 24 പോയിന്റുള്ള ചെന്നൈയിൻ ബംഗളൂരുവിനെ മറികടന്ന് ആറാം സ്ഥാനത്തേക്ക് എത്തി. ചെന്നൈയിന് ഇനിയും രണ്ടു മത്സരങ്ങള്‍ ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ ചെന്നൈയിനാണ് ആറാംസ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സാധ്യത നിലനിൽക്കുന്നത്. 21 പോയിന്റും ഒരു മത്സരവും മാത്രം ബാക്കിയുള്ള ജംഷദ്പൂരിന് അടുത്ത കളി വിജയിച്ചാലും ആറാം സ്ഥാനത്ത് എത്താൻ ആകില്ല.

    Read More »
  • കെഎസ്ഇബിയിൽ ഒഴിവുകൾ

    കേരളത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) ന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡില്‍ ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്നിക്കല്‍- സിവില്‍), ഡയറക്ടർ (ടെക്നിക്കല്‍- ഇലക്‌ട്രിക്കല്‍) ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക്  ഓണ്‍ലൈന്‍ ആയി  2024 മാര്‍ച്ച്‌ 12 മുതല്‍ 2024 മേയ് 11 വരെ അപേക്ഷിക്കാം.  നല്ല ശമ്ബളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.ഒഫീഷ്യല്‍ വെബ്സൈറ്റ് https://kpesrb.kerala.gov.in/

    Read More »
  • ഹാര്‍ദിക്കിന്‍റെ ക്യാപ്റ്റൻസിയില്‍ അതൃപ്തി;  മുംബൈ വിടാനൊരുങ്ങി രോഹിത് ശർമ

    മുംബൈ: ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയില്‍ നേരത്തെ തന്നെ അതൃപ്തി പരസ്യമാക്കിയ മുൻ നായകൻ രോഹിത് ശർമ ഈ‌ സീസണിന് ശേഷം മുംബൈ വിടുമെന്ന് സൂചന. 2011 മുതല്‍ മുംബൈ ടീമിനൊപ്പമുള്ള രോഹിത് ഐ.പി.എല്ലിലെ ഏറ്റവും മികച്ച റെക്കോഡുള്ള ക്യാപ്റ്റന്മാരിലൊരാളാണ്. അഞ്ചു തവണയാണ് ടീമിന് കിരീടം നേടികൊടുത്തത്. ടീമിന്‍റെ ടോപ് റണ്‍ സ്കോററും ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും കൂടിയാണ്. 201 മത്സരങ്ങളില്‍നിന്നായി ഇതുവരെ 5110 റണ്‍സാണ് രോഹിത്തിന്‍റെ സമ്ബാദ്യം. സീസണു മുന്നോടിയായി അപ്രതീക്ഷിതമായാണ് രോഹിത്തിനെ നായക സ്ഥാനത്തുനിന്ന് മാറ്റുന്നത്. പകരം ഗുജറാത്ത് ടൈറ്റൻസില്‍നിന്ന് റെക്കോഡ് തുകക്ക് ടീമിലെത്തിച്ച ഹാർദിക്കിന് നായക പദവി നല്‍കി. മുംബൈയുടെ തീരുമാനം വലിയ ആരാധക രോഷത്തിനിടയാക്കി. സീസണില്‍ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളും തോറ്റ മുംബൈ പോയന്‍റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.ഹാർദിക്കിനെ കൂവി വിളിച്ചാണ് ആരാധകർ വരവേല്‍ക്കുന്നത്. ടീമിന്‍റെ ദയനീയ പ്രകടനത്തിന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നതും ഹാർദിക്കിനെ തന്നെയാണ്. ഇതിനിടെയാണ് ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയില്‍ രോഹിത്തിനും കടുത്ത…

    Read More »
  • കഴിഞ്ഞവർഷത്തെ നേട്ടങ്ങൾ ആവർത്തിക്കാനാകാതെ ഇന്ത്യൻ ഫുട്ബോൾ ടീം; ഫിഫ റാങ്കിംഗിൽ പിന്നെയും തിരിച്ചടി

    ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യ 121-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗുവാഹാട്ടിയില്‍ കഴിഞ്ഞ മാസം അഫ്ഗാനിസ്താനെതിരേ 2-1ന് തോറ്റതിനു പിന്നാലെയാണ് റാങ്കിങ്ങില്‍ ഇന്ത്യ പിന്തള്ളപ്പെട്ടത്. പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനു കീഴില്‍ കഴിഞ്ഞവർഷം ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ആദ്യ നൂറിനുള്ളില്‍ ഇടം പിടിച്ചിരുന്നു. ഇന്റർകോണ്ടിനന്റല്‍ കപ്പ്, ത്രിരാഷ്ട്ര ടൂർണമെന്റ്, സാഫ് ചാമ്ബ്യൻഷിപ്പ് എന്നിവയിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളാണ് റാങ്കിങ് ഉയർച്ചയിലേക്ക് വഴിവെച്ചിരുന്നത്. എന്നാല്‍ പുതിയ വർഷം ഇന്ത്യക്ക് നേട്ടങ്ങള്‍ ആവർത്തിക്കാനായില്ല. ഇക്കഴിഞ്ഞ ഡിസംബറില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിലവില്‍ ലോകകപ്പ് ചാമ്ബ്യൻമാരായ അർജന്റീനയാണ് ഫിഫ റാങ്കിംഗിൽ ഒന്നാമത്. ഫ്രാൻസ്, ഇംഗ്ലണ്ട്, ബെല്‍ജിയം, ബ്രസീല്‍ ടീമുകള്‍ യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്. അതേസമയം അഫ്ഗാനിസ്താനോട് പരാജയപ്പെട്ടതിനെത്തുടർന്നുള്ള പ്രതിഷേധങ്ങള്‍ക്കും വിമർശനങ്ങള്‍ക്കുമിടെ ഇഗോർ സ്റ്റിമാച്ച്‌ തന്നെ ഇന്ത്യൻ ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി തുടരുമെന്നാണ് റിപ്പോർട്ട്. കുവൈത്തിനും ഖത്തറിനുമെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്റ്റിമാച്ചിനോട് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്.) ആവശ്യപ്പെട്ടതായാണ് വിവരം.…

    Read More »
  • ഐഎസ്‌എല്ലിലെ അവസാന പ്ലേ ഓഫ് സ്ഥാനത്തിനായി 6 ടീമുകൾ

    ഇന്ത്യൻ സൂപ്പർ ലീഗില്‍ (ISL) ഇനി ശേഷിക്കുന്ന അവസാന പ്ലേ ഓഫ് സ്ഥാനത്തിനായി ആറ് ടീമുകളാണ് മത്സരിക്കുന്നത്. മുംബൈ സിറ്റി് മോഹൻ ബഗാൻ, ഒഡീഷ എഫ്സി, എഫ് സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ് എന്നിവരാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച 5 ടീമുകള്‍. സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ആറാം സ്ഥാനത്തിന് വേണ്ടിയുള്ള അങ്കം മുറുകുകയാണ്.ആറാം സ്ഥാനത്ത് ഇപ്പോള്‍ ബെംഗളൂരു ആണ് നില്‍ക്കുന്നത്‌. എങ്കിലും അവർക്ക് പിറകിലുള്ള 5 ടീമുകള്‍ കൂടെ ആ സ്ഥാനത്തിന് ഇപ്പോഴും അർഹരാണെന്നതാണ് വാസ്തവം. ആറാമതുള്ള ബെംഗളൂരു എഫ് സിയും പത്താം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ 2 പോയിന്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ.   നോർത്ത് ഈസ്റ്റ്, ചെന്നൈയിൻ എഫ്സി എന്നിവർക്ക് ഇനി മൂന്നു മത്സരങ്ങള്‍ ശേഷിക്കുമ്ബോള്‍, ബംഗളൂരു എഫ് സി് ഈസ്റ്റ് ബംഗാള്‍, ജംഷഡ്പൂര് എഫ്സി, പഞ്ചാബ് എഫ് സി എന്നിവർക്ക് രണ്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്.   ബംഗളൂരു എഫ്സി 22 പോയിന്റില്‍…

    Read More »
  • സച്ചിൻ സുരേഷിന്റെ ശസ്ത്രക്രിയ വിജയകരം

    കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പർ സച്ചിൻ സുരേഷ് ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായി എന്ന് സച്ചിൻ തന്നെയാണ് അറിയിച്ചത്. ചെന്നൈയിനെതിരായ മത്സരത്തില്‍ ആയിരുന്നു സച്ചിന്റെ തോളിന് പരിക്കേറ്റത്. ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു  പരിക്കേറ്റത്. ഈ സീസണില്‍ സച്ചിൻ ഇനി കളിക്കില്ല. അടുത്ത പ്രീസീസണ്‍ ക്യാമ്ബിലേക്ക് സച്ചിൻ തിരികെയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു‌.സച്ചിൻ തിരികെ വരുന്നത് വരെ കരണ്‍ജിത് ആകും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക.

    Read More »
  • സൂര്യന്‍ ഇരുട്ടിലേക്ക് മറയും; തിങ്കളാഴ്ച ആകാശത്ത് അപൂര്‍വ്വ പ്രതിഭാസം

    ന്യൂഡല്‍ഹി: കണ്ണിന് വിരുന്നൊരുക്കി ഏപ്രില്‍ എട്ടിന് ആകാശത്ത് അപൂര്‍വ്വ കാഴ്ച. സമ്ബൂര്‍ണ സൂര്യഗ്രഹണം നടക്കുന്ന അന്നേദിവസം നാലു ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ കടന്നുവരുമ്ബോള്‍ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും 2024 ഏപ്രില്‍ 8ന് സംഭവിക്കാന്‍ പോകുന്ന സൂര്യഗ്രഹണം. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടതുവശത്ത് വ്യാഴം അതിന്റെ സാന്നിധ്യം അറിയിക്കും. ഗ്രഹണ സമയത്ത് സൂര്യന്റെ വലതുവശത്ത് ഒരു ആകാശദീപമായി ശുക്രന്‍ തിളങ്ങും. സൂര്യന്റെ വലതുവശത്ത് ശുക്രനൊപ്പം ശനിയും ചൊവ്വയും കൂടി ചേരുന്നതോടെ അപൂര്‍വ്വ സംഗമത്തിനാണ് ആകാശം വേദിയാകുക.ഇതിന് പുറമേയാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വാല്‍ നക്ഷത്രം കൂടി വരുന്നത്. രൂപം കാരണം ‘ഡെവിള്‍ കോമറ്റ്’ എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം 12P/Pons-Brooks, ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകും .

    Read More »
Back to top button
error: