TRENDING
-
ക്രിസ്റ്റ്യാനോയ്ക്ക് ചുവപ്പ് കാര്‍ഡ്; സൂപ്പര്‍ കപ്പില്‍ നിന്ന് അല്‍ ഹിലാല്‍ പുറത്ത്
റിയാദ്: സൗദി സൂപ്പർ കപ്പില്‍ അല്‍ നസ്റിനെ തകര്‍ത്ത് അല്‍ ഹിലാല്‍ ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ ഹിലാലിന്‍റെ ജയം. അറുപത്തിയൊന്നാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി ഗോള്‍ നേടിയത്. എണ്‍പത്തിയാറാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇത് കയ്യാങ്കളിയിലാണ് അവസാനിച്ചത്. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സാദിയോ മാനെയാണ് അല്‍ നസ്റിനായി ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തിൻ്റെ ആദ്യപാതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് ഒട്ടാവിയോ അല്‍ നസ്റിന് ലീഡ് നല്‍കിയെന്ന് കരുതിയതാണ്. റൊണാള്‍ഡോയുടെ പാസില്‍ താരം ഗോള്‍ നേടി. എന്നാല്‍ റഫറി റൊണാള്‍ഡോയ്ക്കെതിരെ ഓഫ്സൈഡ് വിളിച്ചു. സഹികെട്ട താരം റഫറിയോട് കയർത്തു. റഫറിയാവട്ടെ താരത്തിന് മഞക്കാർഡ് നല്‍കുകയും ചെയ്തു. പിന്നാലെ രണ്ടാം പകുതിയില്‍ അല്‍ ഹിലാല്‍ രണ്ട് ഗോള്‍ നേടി. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമായി. ഇതിനിടെ പോർച്ചുഗീസ് വെറ്ററൻ താരം എതിർതാരത്തെ പിടിച്ച് തള്ളി. താരത്തിന്…
Read More » -
ഐ ലീഗ് കിരീടം സ്വന്തമാക്കി ! മൊഹമ്മദൻസ് ഇനി ഐഎസ്‌എല്ലിൽ പന്ത് തട്ടും
ഐ ലീഗ് കിരീടം മൊഹമ്മദൻസ് സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ ഷിലോംഗ് ലജോംഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് മൊഹമ്മദൻസ് കിരീടം ഉറപ്പാക്കിയത്. ലീഗില്‍ ഒരു മത്സരം ശേഷിക്കുകയാണ് മൊഹമ്മദസിന്റെ വിജയം. ലീഗ് കിരീടം നേടിയതോടെ മൊഹമ്മദൻസ് ഐഎസ്‌എലേക്കുള്ള പ്രൊമോഷനും സ്വന്തമാക്കി. ഈ വിജയത്തോടെ ഇരുപത്തിമൂന്ന് മത്സരങ്ങളില്‍ നിന്ന് 52 പോയിൻറില്‍ മൊഹമ്മദൻസ് എത്തി. രണ്ടാമതുള്ള ശ്രീനിധി ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ ജയിച്ചാലും 50 പോയിന്റില്‍ മാത്രമേ എത്തുകയുള്ളൂ. ഇതോടെയാണ് മുഹമ്മദൻസിന് കിരീടം സ്വന്തമായത്. മൊഹമ്മദൻസ് ആദ്യമായാണ് ദേശീയ ലീഗ് നേടുന്നത്. ഇതിനുമുമ്ബ് ഫെഡറേഷൻ കപ്പ്, ഡ്യൂറണ്ട് കപ്പ്, ഐ എഫ് എ ഷീല്‍ഡ് തുടങ്ങിയ പ്രധാന കിരീടങ്ങള്‍ എല്ലാം നേടിയിട്ടുണ്ടെങ്കിലും അവർക്ക് ഐ ലീഗ് കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല.
Read More » -
ലൂണ കേരള ബ്ലാസ്റ്റേഴ്സിനായി പ്ലേ ഓഫ് കളിക്കും; ഉറപ്പ്
ലൂണ കേരള ബ്ലാസ്റ്റേഴ്സിനായി പ്ലേ ഓഫ് കളിക്കും എന്ന് ഉറപ്പായി കേരള ബ്ലാസ്റ്റേഴ്സ് ലൂണയെ വീണ്ടും സ്ക്വാഡില്‍ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പ്ലേ ഓഫിനു മുന്നോടിയായാണ് ലൂണയെ രജിസ്റ്റർ ചെയ്തത്. നേരത്തെ ലൂണ പരിക്കേറ്റ് പുറത്ത് പോയപ്പോള്‍ ലൂണയെ ഡിരജിസ്റ്റർ ചെയ്ത് പകരം ഫെഡോറിനെ ബ്ലാസ്റ്റേഴ്സ് ടീമില്‍ എടുത്തിരുന്നു. ഇപ്പോള്‍ ജസ്റ്റിനെ ആണ് ബ്ലാസ്റ്റേഴ്സ് ഡിരജിസ്റ്റർ ചെയ്തത്. അദ്ദേഹത്തിന് പകരമാണ് ലൂണ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലേക്ക് എത്തുന്നത്. ഡിസംബർ മുതല്‍ പരുക്ക് കാരണം പുറത്താക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ കൂടിയായ ലൂണ.ലൂണ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ട് ഇപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞു. താരം മാച്ച് ഫിറ്റ്നസിന് അടുത്താണെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Read More » -
ബ്ലാസ്റ്റേഴ്സിന് നോര്‍ത്ത് ഈസ്റ്റിനോടും തോല്‍വി; ഹൈദരാബാദിനോടെങ്കിലും തോൽക്കരുതേയെന്ന് ആരാധകർ
ഗുവാഹത്തി: ഐഎസ്‌എല്ലില്‍ അവസാനമില്ലാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ തോല്‍വികള്‍. ലീഗില്‍ ആദ്യ ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീം രണ്ടാം ഘട്ടത്തില്‍ പതറുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തില്‍ ഇന്നലെ നോർത്ത് ഈസ്റ്റിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് 2-0 എന്ന നിലയിലാണ് കീഴടങ്ങിയത്. അവസാന എട്ടുമിനിറ്റിലായിരുന്നു നോർത്ത് ഈസ്റ്റിന്റെ രണ്ടു ഗോളുകളും.84-ാം മിനിറ്റില്‍ നെസ്റ്റർ ആല്‍ബിയാക്കും ഇൻജുറി ടൈമില്‍ മലയാളി താരം ജിതിൻ എം.എസുമാണ് നോർത്ത് ഈസ്റ്റിനായി സ്കോർ ചെയ്തത്.ഇതോടെ 20 മത്സരങ്ങളില്‍നിന്ന് 23 പോയിന്‍റുകള്‍ നേടി നോർത്ത് ഈസ്റ്റ് ഏഴാമതെത്തി. അതേസമയം ബ്ലാസ്‌റ്റേഴ്‌സിനെ ട്രോളി മഞ്ഞപ്പട ആരാധകർ രംഗത്തെത്തി. ഹൈദരാബാദിനോടെങ്കിലും തോൽക്കരുതേയെന്നാണ് ആവശ്യം.നിലവിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ടീമാണ് മുൻ ഐഎസ്‌എൽ ജേതാക്കൾ കൂടിയായ ഹൈദരാബാദ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഹൈദരാബാദുമായാണ്.ഈ മാസം 12നാണ് മത്സരം.സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ അവസാന ലീഗ് മത്സരം കൂടിയാണിത്.
Read More » -
42 പന്തിൽ 69 റൺസുമായി സഞ്ജു സാംസൺ; തുടർച്ചയായ നാലാമത്തെ വിജയവുമായി രാജസ്ഥാൻ റോയൽസ്
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റോയല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളുടെ വിജയമാണ് സഞ്ജുവും സംഘവും സ്വന്തമാക്കിയത്. ആര്‍സിബി ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. സെഞ്ച്വറിയുമായി ജോസ് ബട്ട്ലർ ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണും ഉറച്ച പിന്തുണ നൽകി.ജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ സിക്‌സർ അടിച്ചാണ് ബട്ട്ലർ വിജയം ആഘോഷിച്ചത്. ഈസമയം ബട്ട്ലർ സെഞ്ച്വറിക്ക് ആറ് റൺസ് അകലെയായിരുന്നു. അവിടെ നിന്നാണ് സിക്‌സർ അടിച്ച് തന്റെ സെഞ്ച്വറിയും ടീമിന്റെ ജയവും ഇംഗ്ലീഷ് ബാറ്റർ നേടിയെടുത്തത്. ബട്ട്ലറിന് ഉറച്ച പിന്തുണ നൽകിയ സഞ്ജു സാംസൺ 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും സഹിതം 69 റണ്‍സെടുത്താണ് മടങ്ങിയത്. അതേസമയം ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 4000 റണ്‍സ് പിന്നിട്ട എലൈറ്റ് ബാറ്റർമാരുടെ പട്ടികയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ഇടംപിടിച്ചു.…
Read More » -
കളിച്ച മൂന്നു കളിയിലും വിജയം; സഞ്ജുവിന്റെ രാജസ്ഥാൻ റോയല്‍സ് ഇന്ന് ആർസിബിക്കെതിരെ
ജയ്പൂർ:ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഇന്ന് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയല്‍സ് അവരുടെ നാലാം മത്സരത്തിനായി ഇറങ്ങുന്നു. ആർ സി ബി ആണ് എതിരാളികൾ. ജയ്പൂരില്‍ വച്ചാണ് മത്സരം. കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ച രാജസ്ഥാൻ റോയല്‍സ് ഇന്ന് വിജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്തും. മികച്ച ഫോമിലുള്ള റയാൻ പരാഗും പിന്നെ അവരുടെ ബൗളേഴ്സിലും ആണ് രാജസ്ഥാൻ റോയല്‍സിന്റെ പ്രതീക്ഷ. അവരുടെ ഓപ്പണർമാരായ ബട്ലറും ജയ്സ്വാളും ഇന്നെങ്കിലും ഫോമില്‍ എത്തും എന്ന് അവർ പ്രതീക്ഷിക്കുന്നു. സഞ്ജുവും ആദ്യ മത്സരത്തിനു ശേഷം വലിയ സ്കോറുകള്‍ നേടിയിട്ടില്ല. മറുവശത്ത് ആർസിബി കളിച്ച നാലു മത്സരങ്ങളില്‍ മൂന്നും പരാജയപ്പെട്ടാണ് എത്തുന്നത്. അവസാന സീസണില്‍ ജയ്പൂരില്‍ വച്ച് രാജസ്ഥാനെ നേരിട്ടപ്പോള്‍ വലിയ വിജയം നേടിയ ആത്മവിശ്വാസം ആർ സി ബിക്ക് ഒപ്പം ഉണ്ടാകും. വിരാട് കോഹ്ലി അല്ലാതെ അവരുടെ മുൻനിര ബാറ്റർമാർ ആരും തിളങ്ങാത്തതാണ് ആർസിബി തിരിച്ചടിയാവുന്നത്.
Read More »