NEWS

  • എയര്‍പോര്‍ട്ടുകളില്‍ സ്ഥിര ജോലി; കേരളത്തിലും അവസരം

    ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.  Airports Authortiy of India (AAI) ഇപ്പോള്‍ Junior Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  Junior Executive പോസ്റ്റുകളിലായി മൊത്തം 496 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം..അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 30. Official website https://www.aai.aero

    Read More »
  • ജഡ്ജിക്കും അഭിഭാഷകർക്കും പനി;തലശ്ശേരി കോടതിയിലെ മൂന്ന് കോടതികള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും

    കണ്ണൂർ:ജഡ്ജിക്കും അഭിഭാഷകര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് തലശ്ശേരി കോടതിയിലെ മൂന്ന് കോടതികള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോടതിയിലെത്തിയ അൻപതോളം പേര്‍ക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കൂട്ട പനി ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധന നടത്തി. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് കോടതികളില്‍ വന്നവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത്. ജഡ്ജിക്കും അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. അലര്‍ജിക്ക് സമാനമായ ലക്ഷണങ്ങളാണ് പലരിലും കണ്ടത്. ഒരു ജഡ്ജി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം. പനിബാധയുടെ പശ്ചാത്തലത്തിലാണ് മെഡിക്കല്‍ സംഘം കോടതിയിലെത്തിയത്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായവരുടെ രക്ത സാമ്ബിളും സ്രവവും ശേഖരിച്ച മെഡിക്കല്‍ സംഘം ഇവ ആലപ്പുഴയിലെ റീജ്യണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു. മുൻകരുതല്‍ നടപടികളുടെ ഭാഗമായാണ് അഡീഷണല്‍ ജില്ലാ കോടതി രണ്ടും മൂന്നും പ്രിൻസിപ്പല്‍ സബ് കോടതിയും വെള്ളിയാഴ്ച വരെ പ്രവര്‍ത്തിക്കേണ്ടെന്ന് തീരുമാനിച്ചത്. തൊട്ടടുത്ത് പുതിയ കോടതി സമുച്ചയത്തിന്‍റെ പണി നടക്കുന്നുണ്ട്. അവിടെ നിന്നുളള പൊടിപടലങ്ങള്‍ കാരണമാണോ…

    Read More »
  • അവിശ്വസിനീയം…! ഒരു കുഞ്ഞിന് 3 മാതാപിതാക്കൾ, 3 പേരുടെ ഡിഎൻഎയുമായി കുട്ടികൾക്ക് ജന്മം നൽകി ആരോഗ്യ വിദഗ്ധർ!

        കുട്ടികൾ മാതാപിതാക്കളായ രണ്ട് പേരുടെ ഡി.എൻ.എയുമായാണ് ജനിക്കുന്നത്. എന്നാൽ  മൂന്ന് ഡി.എൻ.എയുമായി കുട്ടികൾ ജനിച്ചാലോ…? ബ്രിട്ടനിലെ ഫെർട്ടിലിറ്റി റെഗുലേറ്ററി കഴിഞ്ഞ മാസമാണ് മൂന്ന് പേരുടെ ഡി.എൻ.എയുമായി ചില കുട്ടികൾക്ക് ജന്മം നൽകിയതായി സ്ഥിരീകരിച്ചത്. ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റിയുടെ കണക്കനുസരിച്ച്, യു.കെയിൽ ഇത്തരത്തിൽ 5 കുട്ടികൾ ജനിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ധർ ഈ കുട്ടികൾക്ക്  ജന്മം നൽകിയത് മൈറ്റോകോൺഡ്രിയൽ റീപ്ലേസ്‌മെന്റ് തെറാപ്പി എന്ന ചികിത്സാ രീതിയിലൂടെയാണ്. മാതാപിതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഈ അപൂർവത ജനിതക രോഗങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കുമെന്നാണ് ഇവർ പറയുന്നത്. മൂന്ന് പേരുടെ ഡിഎൻഎ ഉള്ളതിനാൽ ഡിസ്ട്രോഫി, അപസ്മാരം, ഹൃദ്രോഗം, അമ്മയിലുണ്ടാകുന്ന ബൗദ്ധിക രോഗങ്ങൾ എന്നിവ കുട്ടിയിലേക്ക് പകരില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അച്ഛനമ്മമാരുടെ ഡിഎന്‍എ കൂടാതെ മറ്റൊരു സ്ത്രീയുടെ ഡിഎന്‍എകൂടി ഈ കുട്ടികളിലുണ്ട്. അമ്മയിലൂടെ കുട്ടിയിലേക്ക് മാരകമായ ജനിതക രോ​ഗം പടരുന്നത് തടയാനാണ് അതിനൂതന ബീജസങ്കലന സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിയത്. അച്ഛനമ്മമാരുടെ ഡിഎന്‍എയുടെ 99.8 ശതമാനവും ദാതാവായ സ്ത്രീയുടെ…

    Read More »
  • കൊല്ലം – കൊട്ടാരക്കര – പമ്പ ഫാസ്റ്റ് പാസ്സഞ്ചർ; വിശദവിവരങ്ങൾ

    കൊല്ലം: കൊട്ടാരക്കര, പത്തനംതിട്ട വഴി കൊല്ലത്തു നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ലഭ്യമാണ്.തിരികെ പമ്പയിൽ നിന്നും തിരുവനന്തപുരത്തേക്കാണ് സർവീസ്. സമയക്രമം: ▶️ 07:41 കൊല്ലം ▶️️ 08:05 കുണ്ടറ ▶️️ 08:30 കൊട്ടാരക്കര ▶️️ 09:05 അടൂർ ▶️️ 09:45 പത്തനംതിട്ട ▶️️ 10:20 വടശ്ശേരിക്കര ▶️ 11:10 നിലയ്ക്കൽ ▶️️ 12:00 പമ്പ പമ്പ – തിരുവനന്തപുരം ഫാസ്റ്റ് പാസ്സഞ്ചർ. ▶️️ 12:31 പമ്പ ▶️ 14:30 പത്തനംതിട്ട ▶️️ 15:05 അടൂർ ▶️️ 15:40 കൊട്ടാരക്കര ▶️️ 16:30 കിളിമാനൂർ ▶️️ 16:50 വെഞ്ഞാറമൂട് ▶️️ 17:45 തിരുവനന്തപുരം

    Read More »
  • പേസ്റ്റുകൾ വേണ്ടേ വേണ്ട; പല്ലുകളുടെ ആരോഗ്യത്തിന് വീട്ടിൽ തന്നെ പൊടി തയാറാക്കാം 

    ഏറെ കെമിക്കലുകൾ ചേർന്നതാണ് ടൂത്ത് പേസ്റ്റുകൾ.അതിനാൽ തന്നെ ഇത് പല്ലുകൾക്ക് ദോഷവുമാണ്.പല്ലുകളുടെ ആരോഗ്യത്തിന് വീട്ടിൽ തന്നെ നമുക്ക് പൽപ്പൊടി ഉണ്ടാക്കാവുന്നതേയുള്ളൂ. തൃഫല, ചുക്ക്, കുരുമുളക്, തിപ്പലി, ഇന്തുപ്പ് ഇത്രയും 50 ശതമാനവും ബാക്കി 50 ശതമാനം പഴുത്ത മാവില ഉണക്കിപ്പൊടിച്ചതും ചേർത്ത് പൽപ്പൊടി തയാറാക്കി വയ്ക്കാം. പല്ലിനും മോണയ്ക്കും നല്ല ബലം കിട്ടും.കെമിക്കലുകൾ ഉപയോഗിച്ചു വെളുപ്പിക്കുന്നതിനേക്കാൾ ആരോഗ്യപ്രദവുമാണ്. ∙ ഉമിക്കരിയിൽ ഉപ്പും കുരുമുളക് പൊടിയും ചേർത്തു പല്ലു തേക്കുന്നതും പല്ലുകൾക്ക് ശക്തി പകരാൻ നല്ലതാണ്. ∙ എന്നും രാത്രി കിടക്കുന്നതിനു മുമ്പ് കുറച്ച് എളളു വായിലിട്ട് രണ്ടു മിനിറ്റു നേരം ചവച്ച് അതിന്റെ നീര് തുപ്പിക്കളയാം. എന്നിട്ടു പല്ലു തേയ്ക്കാം. ഇതു രോഗങ്ങൾ അകറ്റി മോണ ബലമുളളതാക്കും. ∙ ഇളം ചൂടുവെളളത്തിൽ അൽപ്പം ഉപ്പിട്ട് അതു കവിൾ കൊളളുക. ഇതു ദിവസവും ചെയ്യുന്നത് മോണയ്ക്കും പല്ലിനും ഗുണം ചെയ്യും. ∙ പഴുത്ത മാവില കൊണ്ടു പല്ലു തേക്കാം. പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ…

    Read More »
  • ജെറ്റ് എയര്‍വേയ്‌സിന്റെ 538 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

    ന്യൂഡൽഹി:ജെറ്റ് എയര്‍വേയ്‌സ് കേസുമായി ബന്ധപ്പെട്ട് 538 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍, ഭാര്യ അനിത ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നടപടി. 17 റസിഡന്‍ഷ്യല്‍ ഫ്ളാറ്റുകളും കൊമേഴ്‌സല്‍ കെട്ടിടങ്ങളും കണ്ടുകെട്ടിയവയില്‍ ഉൾപ്പെടും.  ലണ്ടൻ, ദുബായ് എന്നിവിടങ്ങളിലും ഇന്‍ഡ്യയുടെ വിവിധ സംസ്ഥാനങ്ങളിലുമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.ഗോയല്‍ കുടുംബത്തിന്റെ സ്വത്തുക്കള്‍ക്ക് പുറമേ ജെറ്റ് എയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നിന് നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. വിവിധ രാജ്യങ്ങളില്‍ ട്രസ്റ്റുകളുണ്ടാക്കി നരേഷ് ഗോയല്‍ ഇന്‍ഡ്യയില്‍ നിന്നും പണം കടത്തിയെന്ന കേസിലാണ് അറസ്റ്റ്. വായ്പകളുപയോഗിച്ച്‌ അനധികൃതമായി സ്വത്ത് സമ്ബാദിച്ചുവെന്നും ആരോപണവുമുണ്ട്.

    Read More »
  • കാന്താരി മുളകിന് ഗുണങ്ങൾ പലതാണ്; അച്ചാറിട്ടാൽ ദീർഘകാലം ഉപയോഗിക്കാം 

    ഒരു കിലോ കാന്താരിക്ക് കഴിഞ്ഞ സീസണിൽ 1200 രൂപയായിരുന്നു വില.കാരണം ഇതിന്റെ ഗുണങ്ങൾ തന്നെ.  കാന്താരി പച്ചയായി അധികകാലം സൂക്ഷിച്ചു വയ്ക്കാനാവില്ല.അതേസമയം അച്ചാറിട്ടാൽ ദീർഘകാലം ഉപയോഗിക്കുകയും ചെയ്യാം. വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് കാന്താരി മുളക്. പല തരത്തിലെ ആരോഗ്യ ഗുണങ്ങളും ഒത്തു ചേര്‍ന്ന ഇത് പൊതുവേ നാടന്‍ മുളകെന്നു നാം കരുതുമെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ഉത്ഭവം അങ്ങ് അമേരിക്കന്‍ നാടുകളിലാണ്.ഇതിലെ ക്യാപ്‌സയാസിനാണ് ഇത്തരം ഗുണം നല്‍കുന്നത്. ദിവസവും ഒന്നോ രണ്ടോ കാന്താരി മുളക് കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള ഏറ്റവും നല്ല പരിഹാരമാണ്. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനും  ഇതേറെ നല്ലതാണ്. കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും ഇതു നല്ലൊരു മരുന്നാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധിയ്ക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.…

    Read More »
  • സര്‍ക്കാരിന്റെ കേരളീയം വാരാഘോഷ പരിപാടി ധൂര്‍ത്ത്: വി.ഡി സതീശൻ

    തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം വാരാഘോഷ പരിപാടി ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നും കോടികളുടെ കടബാധ്യതയാണ് ഇതോടെ ഉണ്ടാകുകയെന്നും  വി.ഡി സതീശൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭയാനകമായ ധനപ്രതിസന്ധിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. എല്ലാ വിഭാഗത്തിലും കോടികളുടെ കടമാണ് സര്‍ക്കാരിന്. മരുന്ന് പോലും വാങ്ങാൻ കഴിയാതെ പെൻഷകാര്‍ ബുദ്ധിമുട്ടുന്നു. അഞ്ചു മാസമായി നെല്ല് സംഭരണം നടത്തിയ പൈസ കൊടുക്കാനുണ്ട്. വൈദ്യുതി ബോര്‍ഡ് കടത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറുന്നില്ല. ലൈഫ് മിഷൻ, എൻഡോസള്‍ഫാൻ, കാരുണ്യ പദ്ധതി എല്ലാം ബാധ്യതയിലാണ്… ട്രഷറിയില്‍ ചെക്ക് പോലും മാറി നല്‍കുന്നില്ല. എല്ലാ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. നിങ്ങളോടൊപ്പം ഞാനും എന്ന് മുഖ്യമന്ത്രി എഴുതി വയ്ക്കും, എന്നിട്ട് 40ഓളം വരുന്ന കാറുകളുടെ അകമ്ബടിയിലാണ്  യാത്ര. കേരളത്തില്‍ സര്‍ക്കാര്‍ ധൂര്‍ത്തും നികുതി വെട്ടിപ്പുമാണ് നടക്കുന്നത്.അതിനിടയിലാണ് കോടികൾ പൊടിച്ചുകൊണ്ടുള്ള കേരളീയം പരിപാടി –  സതീശൻ വിമര്‍ശിച്ചു.

    Read More »
  • പാക്കിസ്ഥാൻ കാണാൻ തിരുവനന്തപുരത്തു നിന്നും ഒരു ട്രെയിൻ യാത്ര 

    പാക്കിസ്ഥാനിലേക്ക് തിരുവനന്തപുരത്തു നിന്നും ട്രെയിനോ.. ? കേട്ടിട്ട് ഞെട്ടണ്ട, പഞ്ചാബിലെ അമൃത്സറിലേക്കാണ് നമ്മൾ ആദ്യം പോകുന്നത്.കൊച്ചുവേളി – അമൃത്സർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ! പഞ്ചാബ് യാത്രയിലെ ഏറ്റവും അവിഭാജ്യമായ ഒന്നാണ് അമൃത്സർ.വിശാലമായി പരന്നു കിടക്കുന്ന ഗോതമ്പു പാടങ്ങളും കടുക് പാടങ്ങളും താണ്ടി ട്രെയിൻ അമൃത്സറിലേക്ക് കടക്കുമ്പോൾ തന്നെ  പലതരം പ്രസാദങ്ങളുമായി സിഖുക്കാർ എത്തും.എല്ലാവർക്കും ഫ്രീയായിട്ട് റോട്ടിയും വിവിധ കറികളുമൊക്കെ അവർ കൊടുക്കുന്നു.ഇത് പഞ്ചാബിലെ ട്രെയിനുകളിലെയും ബസുകളിലെയുമൊക്കെ സ്ഥിരം കാഴ്ചയാണ്.   സിഖു ജനതയുടെ സാംസ്‌കാരിക തലസ്ഥാനമെന്നു പറയാവുന്ന സ്ഥലമാണ് അമൃത്സർ.കൂടാതെ പഞ്ചാബിലെ പ്രധാന വാണിജ്യ, ഗതാഗത കേന്ദ്രവും.പാകിസ്താനിലെ ലാഹോർ ഇവിടെ നിന്നു വെറും 50 കിലോമീറ്റർ ദൂരത്തിലാണ്.മറ്റൊന്നാണ് ഇന്ത്യയും പാകിസ്താനുമായി അതിർത്തി പങ്കിടുന്ന, എല്ലാ ദിവസവും രണ്ടു രാജ്യങ്ങളുടെ പട്ടാളക്കാർ പരേഡ് നടത്തുന്ന വാഗ ബോർഡർ.അമൃത്സറിൽ നിന്നു 32 കി.മി. ദൂരമുണ്ട് ഇവിടേയ്ക്ക്.   അമൃത്സറിന്റെ ഏറ്റവും വലിയ കാഴ്ച  സുവർണ ക്ഷേത്രം തന്നെയാണ്.ഹർമന്ദിർ സാഹിബ് അല്ലെങ്കിൽ സുവർണ ക്ഷേത്രം സിഖ് മതത്തിന്റെ പ്രധാന…

    Read More »
  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

    തിരുവനന്തപുരം:കഴിഞ്ഞ വേനൽക്കാല ഷെഡ്യൂളിനേക്കാൾ 7% കൂടുതൽ പ്രതിവാര ഫ്ലൈറ്റ് ഓപ്പറേഷനുകളോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ശൈത്യകാല ഷെഡ്യൂൾ 2024 മാർച്ച് 30 വരെ തുടരും. പ്രതിവാര എടിഎമ്മുകളുടെ എണ്ണം 628 ആയി ഉയരും. നിലവിൽ 586 എ ടി എമ്മുകളാണ് ഉള്ളത്. ക്വാലാലംപൂർ പോലുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂട്ടിച്ചേർക്കും. ബംഗളുരു, അബുദാബി എന്നിവിടങ്ങളിലേക്കുള്ള അധിക സർവീസുകളും പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സർവീസുകൾ പ്രതിവാര എടിഎമ്മുകൾ 248ൽ നിന്ന് 276 ആയി വർധിക്കും. മലേഷ്യൻ എയർലൈൻസും എയർ ഏഷ്യ ബെർഹാദും ക്വാലാലംപൂരിലേക്ക് സർവീസ് തുടങ്ങും. എയർ അറേബ്യ അവരുടെ 2 പ്രതിദിന സർവീസുകൾക്കൊപ്പം അബുദാബിയിലേക്ക് ഒരു പ്രതിദിന സർവീസ് കൂടി ചേർക്കും. ഇത്തിഹാദ് ജനുവരി ഒന്നു മുതൽ അബുദാബിയിലേക്കുള്ള സർവീസ് പുനരാരംഭിക്കും. അന്താരാഷ്ട്ര പ്രതിവാര എടിഎമ്മുകൾ- 276 ഷാർജ-56, അബുദാബി-68, മസ്‌കറ്റ്-24, ദുബായ്-28, ദോഹ-22, ബഹ്‌റൈൻ-18, സിംഗപ്പൂർ-14, കൊളംബോ-10, കുവൈത്ത്-10, മാലെ-8, ദമ്മാം-6, ക്വലാലംപൂർ – 12.…

    Read More »
Back to top button
error: