NEWS

  • ലോകകപ്പ് ക്രിക്കറ്റ്: നാളെ ഇന്ത്യ X ഇംഗ്ലണ്ട്

    ലോകകപ്പ് ക്രിക്കറ്റിൽ നാളെ നിലവിലെ ചാമ്ബ്യന്മാരായ ഇംഗ്ലണ്ട് ഇന്ത്യയെ നേരിടും.ഏറെക്കുറെ സെമിഫൈനൽ പ്രതീക്ഷ അസ്തമിച്ച ടീമാണ് ഇംഗ്ലണ്ട്.അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. അതേസമയം ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെ, എല്ലാ മത്സരങ്ങളും ജയിച്ച്‌ നില്‍ക്കുന്ന ടീമാണ് ഇന്ത്യ. ഞായറാഴ്ച ലക്‌നൗവിലെ ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ്  സ്റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള  ‘മെൻ ഇൻ ബ്ലൂ’ തികഞ്ഞ ആത്മവിശ്വാസത്തിലാണ്, നിലവില്‍ ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 പോയിന്റ് പട്ടികയില്‍ 10 പോയിന്റും നെറ്റ് റണ്‍ റേറ്റും +1.353 ആയി ഏറെ മുന്നിൽ നിൽക്കുന്ന ടീമാണ് ഇന്ത്യ.

    Read More »
  • ആശാൻ മടങ്ങിയെത്തി; വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്(2-1)

    കൊച്ചി: കഴിഞ്ഞ സീസണിൽ നേരിട്ട 10 മത്സരങ്ങളിലെ വിലക്കിന് ശേഷം തങ്ങളുടെ കോച്ച് ഇവാൻ വുകമനോവിച്ച്‌ മടങ്ങിയെത്തിയ മത്സരം ആഘോഷമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. ഐഎസ്എൽ പത്താം സീസണിലെ തങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് മുംബൈയുമായി തോൽക്കുകയും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി സമനില പിടിക്കുകയുമായിരുന്നു. 66ാം മിനിറ്റിൽ ദിമത്രിയോസ് ഡയമന്റക്കോസും 84ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.കുഞ്ഞ് പിറന്നതിനാൽ നാട്ടിലേക്ക് പോയ ദിമിത്രിയോസ് ഇന്നലെയാണ് ഗ്രീസിൽ നിന്നും മടങ്ങിയെത്തിയത്.രണ്ടാം പകുതിയുടെ പത്താം മിനിറ്റിൽ മാത്രമാണ് താരം ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയതും.ഇറങ്ങി ആറാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടുകയും ചെയ്തു. കലൂർ നെഹ്റു സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കിയ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒഡിഷയാണ് അദ്യ ലീഡെടുത്തത്. 15ാം മിനിറ്റിൽ ഒഡിഷ…

    Read More »
  • കോട്ടയം സഹോദയ സിബിഎസ്ഇ കലോൽസവം ആതിഥേയരായ അരവിന്ദയുടെ കുതിപ്പ്; ഭവ്യം സമാപനം ഇന്ന്

    പള്ളിക്കത്തോട്: കോട്ടയം സഹോദയ സിബിഎസ്ഇ കലോൽസവം ഭവ്യം – 2023 ൽ കിരീടത്തിനായി സ്കൂളുടെ കുതിപ്പ്. 113 ഇനങ്ങൾ പൂർത്തിയായപ്പോൾ ആതിഥേയരായ അരവിന്ദ വിദ്യാമന്ദിരം 721 പോയിന്റോടെ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. 604 പോയിന്റ്ടെ കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തും 595 പോയി​ന്റോടെ വടവാതൂർ ഗിരിദീപം ബഥനി സ്കൂൾ മൂന്നാം സ്ഥാത്തുമുണ്ട്. പാലാ ചാവറ പബ്ലിക് സ്കൂൾ 587 പോയിന്റോടെയും കളത്തിപ്പടി മരിയൻ സീനിയർ സെക്കണ്ടറി സ്കൂൾ 577 പോയിന്റോടെ യഥാക്രമം 4, 5 സ്ഥാനങ്ങളിലുണ്ട്. സിബിഎസ്ഇ കലോൽസവം ഇന്നു സമാപിക്കും. സമാപന സമ്മേളനം 28 ന് വൈകിട്ട് 3.30 ന് നടത്തും. ഗവ. ചീഫ് വിപ്പ് ഡോ എൻ. ജയരാജ് സമ്മാനദാനം നിർവഹിക്കും. പ്രശ്സത സംവിധായകൻ ജയരാജ് മുഖ്യാതിഥിയാകും. കാറ്റഗറി ഒന്നിൽ 57 പോയിന്റോടെ ചാവറ പബ്ലിക് സ്കൂൾ മുന്നിലാണ്. 51 പോയിന്റോടെ ചിന്മയ വിദ്യാലയവും 48 പോയിന്റോടെ അരവിന്ദ വിദ്യാമന്ദിരം തൊട്ടു പിന്നിലുണ്ട്. കാറ്റഗറി രണ്ടിൽ…

    Read More »
  • വിവാഹേതര ലൈം​ഗിക ബന്ധം കുറ്റകരമാക്കാനുള്ള നിയമ ഭേദ​ഗതി നിർദേശിച്ച് പാർലമെന്ററി പാനൽ

    ദില്ലി: വിവാഹേതര ലൈം​ഗിക ബന്ധം കുറ്റകരമാക്കാനുള്ള നിയമ ഭേദ​ഗതി നിർദേശിച്ച് പാർലമെന്ററി പാനൽ. ബിജെപി എംപി ബ്രിജ് ലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് കരട് റിപ്പോർട്ടിൽ നിയമം തിരികെ കൊണ്ടുവരാൻ നിർദേശിച്ചത്. ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷനെ ശിക്ഷിക്കുന്നതായിരുന്നു 497-ാംവകുപ്പ്. കുറ്റം തെളിഞ്ഞാൽ പുരുഷന് അഞ്ച് വർഷം തടവ് ശിക്ഷ പുരുഷന് ലഭിക്കുമെങ്കിലും സ്ത്രീയെ നിയമനടപടിയിൽ നിന്നൊഴിവാക്കിയിരുന്നു. നിയമത്തിൽ ലിംഗ-നിഷ്പക്ഷ വകുപ്പ് ചേർക്കാനും പുരുഷന്മാരും സ്ത്രീകളും ട്രാൻസ് വ്യക്തികളും തമ്മിലുള്ള പരസ്പര സമ്മതത്തോടെ അല്ലാതെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. കരട് വെള്ളിയാഴ്ചത്തെ യോഗത്തിൽ ചർച്ച ചെയ്തേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കിയ ഐപിസിയുടെ 377-ാം വകുപ്പ് 2018ലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയിൽ ഭാഗികമായി റദ്ദാക്കപ്പെട്ടിരുന്നു. പുറമെ, അനധികൃത സമരങ്ങളും പ്രകടനങ്ങളും നടത്തുന്നവർക്കുള്ള ശിക്ഷ നിലവിലുള്ള രണ്ട് വർഷത്തിൽ നിന്ന് പരമാവധി ഒരു വർഷമായി കുറയ്ക്കണമെന്നും കരട്…

    Read More »
  • തൃശൂരിൽ ബസ് ചാർജ് കുറവെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ പാതിവഴിയിൽ ഇറക്കി വിട്ടെന്ന് പരാതി; കണ്ടക്ടർ ആവശ്യപ്പെട്ടത്ത് അഞ്ച് രൂപ, കുട്ടിയുടെ കൈവശം ഉണ്ടായിരുന്നത് രണ്ട് രൂപ!

    തൃശൂർ: തൃശൂരിൽ ബസ് ചാർജ് കുറവെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ടെന്ന് പരാതി. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു വിദ്യാർഥിനിക്ക് പോകേണ്ടിയിരുന്നത്. സാധാരണ കുട്ടി സ്കൂൾ ബസ്സിലാണ് പോയിരുന്നത്. എന്നാൽ ഇന്നലെ സ്വകാര്യ ബസ്സിലാണ് പോയത്. കുട്ടിയുടെ കയ്യിൽ രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. തുടർന്ന് കയ്യിൽ അഞ്ചു രൂപയില്ലാത്തതിനാൽ കുട്ടിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കിവിടുകയായിരുന്നു. വീടിന് രണ്ടു കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിലാണ് ഇറക്കി വിട്ടത്. വഴിയിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. സംഭവത്തെ തുടർന്ന് ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന അരുണ ബസിനെതിരെ വിദ്യാർഥിനിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ബസ്സിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണുയരുന്നത്.

    Read More »
  • ആളില്ലാതിരുന്ന വീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ കവർന്നു; തെളിവ് നശിപ്പിക്കാൻ മുളക് പൊടി വിതറി

    തിരുവനന്തപുരം: ആളില്ലാതിരുന്ന വീട്ടിൽ നിന്ന് ഒന്നരലക്ഷം രൂപ കവർന്ന ശേഷം തെളിവ് നശിപ്പിക്കാൻ മുളക് പൊടി വിതറി. വെള്ളറട പനച്ചമൂട് വട്ടപ്പാറ പാക്കുപുര വീട്ടിൽ ലൈല ബീവിയുടെ (65) വീട്ടിലാണ് കവർച്ച നടന്നത്. ഒറ്റക്ക് താമസിക്കുന്ന ലൈല ബീവി കഴിഞ്ഞദിവസം രാത്രി മകന്റെ വീട്ടിലാണ് അന്തിയുറങ്ങിയത്. പുലർച്ച വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയാണ് കവർന്നത്. കാരമൂട്ടിലുണ്ടായിരുന്ന മൂന്ന് സെന്റ് വസ്തു വിറ്റ് കിട്ടിയ പണമായിരുന്നു. വീടിന്റെ പിറകുവശത്തുള്ള റബർ മരത്തിൽ കയറി അതുവഴി ഓട് ഇളക്കിയാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കടന്നത്. മോഷ്ടാവ് നടന്ന സ്ഥലങ്ങളിലെല്ലാം ധാരാളമായി മുളകുപൊടി വിതറിയിട്ടുണ്ട്. ഫിംഗർപ്രിന്റ് എക്‌സ്‌പെർട്ട് ചിത്ര ദേവി, സബ് ഇൻസ്‌പെക്ടർമാരായ റസൽ രാജ്, ഉണ്ണിക്കൃഷ്ണൻ, മണിക്കുട്ടൻ, സി പി ഒമാരായ അജി, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

    Read More »
  • ‌ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍; നഗരത്തില്‍ ഉടനീളം ഉഗ്രസ്ഫോടനങ്ങൾ, കനത്ത വ്യോമാക്രമണം

    ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസ നഗരത്തിൽ ഉടനീളം ഉഗ്രസ്ഫോടനങ്ങളാണ് ഉണ്ടായത്. ഗാസയിൽ ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോർട്ട്. കനത്ത വ്യോമാക്രമണത്തിൽ ഗാസയിലെ വാർത്താവിതരണ സംവിധാനങ്ങൾ തകർന്നു. ഇൻറർനെറ്റ് ബന്ധം ഇസ്രയേൽ വിച്ഛേദിച്ചുവെന്നാണ് ഹമാസ് പറയുന്നത്. മൊബൈൽ ഇൻറർനെറ്റ് സംവിധാനം പൂർണമായും തകർന്നുവെന്ന് ഗാസയിലെ മൊബൈൽ സർവീസ് കമ്പനി പറഞ്ഞു. ഗാസ നഗരത്തിൽ ഉടനീളമുണ്ടായ സ്ഫോടനത്തിൽ വാർത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനിടെ, കര വഴിയുള്ള സൈനിക നീക്കം ഇന്നലെ രാത്രി മുതൽ ശക്തമാക്കാനാണ് ഇസ്രയേൽ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായാണ് ഗാസ നഗരത്തിൽ ഇതുവരെ കാണാത്ത കനത്ത വ്യോമാക്രണം ഇസ്രയേൽ നടത്തിയതെന്നാണ് റിപ്പോർട്ട്. ഇന്ധനവും ഭക്ഷണവും ഉൾപ്പെടെ വിലക്കപ്പെട്ടതിന് പിന്നാലെയാണിപ്പോൾ ഗാസയെ കടുത്ത പ്രതിസന്ധിയിലാക്കികൊണ്ട് മൊബൈൽ, ഇൻറർനെറ്റ് ബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവർത്തകർക്കും പരിക്കേറ്റവരെ ആശുപത്രിയിൽ ഉൾപ്പെടെ എത്തിക്കാനാകുന്നില്ല. ആശുപത്രികളിൽ…

    Read More »
  • ‘ചില്ലറയില്ലെങ്കിൽ കടക്ക് പുറത്ത്’; ചില്ലറ നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനെയും ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി

    തൃശൂര്‍: ചില്ലറ നല്‍കാത്തതിന്റെ പേരില്‍ യുവതിയേയും മകളേയും ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. പൊതു പ്രവര്‍ത്തകനായ ഫൈസല്‍ തിപ്പലശേരിയുടെ ഭാര്യയേയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകളേയുമാണ് കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍നിന്ന് ഇറക്കിവിട്ടത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1.20 ഓടെയാണ് സംഭവം. മകളെ ഓട്ടുപാറയിലുള്ള ഡോക്ടറെ കാണിക്കാനാണ് ഇവര്‍ എരുമപ്പെട്ടി സെന്ററില്‍നിന്ന് ബസില്‍ കയറിയത്. ഇവരുടെ പക്കല്‍ 500ന്റെ നോട്ടാണ് ഉണ്ടായിരുന്നത്. ഇത് നല്‍കിയപ്പോള്‍ ചില്ലറ വേണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ചില്ലറ ഇല്ലായെന്ന് പറഞ്ഞപ്പോള്‍ നെല്ലുവായില്‍ ബസ് നിര്‍ത്തി ഇവരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ യുവതിയും മകളും എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കി. ചില്ലറ കരുതാത്തതിന് മറ്റു യാത്രക്കാര്‍ കേള്‍ക്കേ കണ്ടക്ടർ യുവതിയേയും അമ്മയേയും അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചതായും പരാതിയില്‍ പറയുന്നു.

    Read More »
  • ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവി​ന്റെ കൈ കടിച്ച് പറിച്ച് വീട്ടമ്മ; കടിയേറ്റ മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു, തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

    മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവി​ന്റെ കൈ കടിച്ച് പറിച്ച് വീട്ടമ്മ. കടിയേറ്റ മോഷ്ടാവ് മാലയിലെ പിടിവിട്ട് ബൈക്കിൽ രക്ഷപ്പെട്ടു. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മണ്ണാർക്കാട് സ്വദേശിയായ ലതയുടെ സ്വർണ്ണമാല പൊട്ടിക്കാനുള്ള ശ്രമമാണ് സമയോചിതമായ ഇടപെടലിലൂടെ പൊളിച്ചത്. അപ്രതീക്ഷിത പ്രതികരണത്തിൽ മാലവിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ വീട്ടുജോലിക്ക് ഇറങ്ങിയതായിരുന്നു ലത. ഒൻപതേമുക്കാലോടെ മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡിൽ ബസ്സിറങ്ങി. ജോലിസ്ഥലത്തേക്ക് നടക്കെവയാണ് സംഭവം. പെട്ടെന്ന് പിന്നിൽ ബൈക്കിൻറെ ശബ്ദം കേട്ടു. പിന്നാലെ കഴുത്തിലെ മാലക്ക് പിടി വീണു. മോഷ്ടാവിന് മാല വലിച്ചെടുക്കാൻ ഒരു ഒഴിവ് കിട്ടും മുമ്പേ ലത കള്ളൻറെ കയ്യിൽ ആഞ്ഞു കടിക്കുകയായിരുന്നു. ഇതോടെ യുവാവ് പിടി വിടുകയും ലത മാല തിരിച്ചു പിടിക്കുകയും ചെയ്തു. കടി കിട്ടിയ പ്രതി അതിവേഗം കോങ്ങാട് റോഡിലൂടെ ബൈക്കിൽ അപ്രത്യക്ഷനായി. യുവാവിന് പിന്നാലെ ഓടിയെങ്കിലും ഇയാള്‍ ബൈക്കിൽ അതിവേഗം രക്ഷപ്പെട്ടെന്ന് ലത പറഞ്ഞു. മണ്ണാർക്കാട് തെങ്കര…

    Read More »
  • കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ മുൻ വൈരാഗ്യം; പിതൃ സഹോദരനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

    മണർകാട്: അയൽവാസിയായ പിതൃ സഹോദരനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്ന് ഭാഗത്ത് ചാമപറമ്പിൽ കരോട്ട് വീട്ടിൽ അഭിജിത്ത് മോഹൻ (24) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 9:30 മണിയോടുകൂടി അയൽവാസിയായ പിതൃ സഹോദരന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. അഭിജിത്തിന് ഇയാളോട് കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അഭിജിത്ത് വീട്ടിൽ അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഇയാളെ ആക്രമിക്കുകയും ഇത് തടയാൻ ശ്രമിച്ച ഇയാളുടെ സഹോദരിയെയും ആക്രമിച്ചത്. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐമാരായ സന്തോഷ്, ഗോപകുമാർ, സി.പി.ഓമാരായ വിനോദ്, പ്രവീൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഭിജിത്തിന് മണർകാട്, ചിങ്ങവനം, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.…

    Read More »
Back to top button
error: