NEWS

  • ദത്തുപുത്രന്റെ ഭാര്യയെ അമ്മായിയമ്മ ഫ്രിഡ്ജില്‍ തൊടാന്‍ സമ്മതിച്ചില്ല. പരിഹസിക്കുന്നു. കളിയാക്കി ചിരിക്കുന്നു, പരാതിയുമായി യുവതി: നിസ്സാര വഴക്കുകൾ ക്രൂരതയല്ലെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കേസ് റദ്ദാക്കി

      വളര്‍ത്തുപുത്രന്റെ ഭാര്യയെ ശല്യപ്പെടുത്തി എന്നാരോപിച്ച് പ്രായമായ അച്ഛനമ്മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി. നിസാര വഴക്കുകള്‍ ക്രൂരതയല്ലെന്നും കോടതി പറഞ്ഞു. കേസിന്റെ അന്വേഷണം നടത്തിയ രീതിയിലും ആരോപണ വിധേയരെ കൊടും കുറ്റവാളികളായി കണക്കാക്കിയതിനും കോടതി പൊലീസിനെ കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ അനുജ പ്രഭുദേശായി, എന്‍ആര്‍ ബോര്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ആരോപണവിധേയരുടെ ബാങ്ക് അക്കൗണ്ടുകളും എഫ്ഡികളും മരവിപ്പിച്ച് കൊടും കുറ്റവാളികളെ പോലെയാണ് പൊലീസ് കേസ് അന്വേഷണം നടത്തിയതെന്നും ഇത്തരം പ്രവര്‍ത്തികള്‍ ഏകപക്ഷീയമാണെന്നും കോടതി പറഞ്ഞു. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം തന്നെ തകര്‍ത്തുകൊണ്ട് നിലനില്‍പ്പിനും ഉപജീവനത്തിനുമായി അവരുടെ ബന്ധുക്കളില്‍ നിന്ന് പണം കടം വാങ്ങാനും യാചിക്കാനും ഈ പ്രവൃത്തികള്‍ ഇടയാക്കി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കരുതെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പൊലീസ് അത് കണക്കിലെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരി ദമ്പതികളുടെ ദത്തുപുത്രനെ 2018ലാണ് വിവാഹം കഴിച്ചത്. അമ്മായിയമ്മയുടെ കൂടെ ഒരു മാസത്തെ താമസത്തിനിടയില്‍ അവര്‍ തന്നെ നിരന്തരം പരിഹസിച്ചു,  കളിയാക്കി…

    Read More »
  • പട്ടാപ്പകല്‍ നഗരമധ്യത്തിൽ നാടിനെ നടുക്കിയ വന്‍ കൊള്ള; ആകെ 25 മിനിറ്റു, റിലയന്‍സ് ജ്വല്ലറിയില്‍നിന്ന് കവർന്നത് പത്ത് കോടി രൂപയുടെ ആഭരണങ്ങൾ! പിന്നിൽ ആയുധധാരികളായ അഞ്ചംഗ സംഘം

    ഡെറാഡൂണ്‍: പട്ടാപ്പകല്‍ നഗരമദ്ധ്യത്തില്‍ നാടിനെ നടുക്കിയ വന്‍ കൊള്ള. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണം സംസ്ഥാനത്ത് ഇതുവരെ ഇത്തരത്തില്‍ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലുതാണെന്ന് പൊലീസും സമ്മതിക്കുന്നു. മാസ്‍ക് ധരിച്ച് നഗരത്തിലെ പ്രമുഖ ജ്വല്ലറിയിലെത്തിയ ആയുധധാരികളായ അഞ്ചംഗ സംഘം ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് വന്‍ കവര്‍ച്ച നടത്തിയത്. ഡെറാ‍ഡൂണിലെ രാജ്പൂര്‍ റോഡിലുള്ള റിലയന്‍സ് ജ്വല്ലറിയില്‍ നിന്ന് ഏതാണ്ട് പത്ത് കോടി രൂപ വിലവരുന്ന ആഭരണങ്ങളാണ് വ്യാഴാഴ്ച രാവിലെ മോഷ്ടാക്കള്‍ കൊണ്ടുപോയത്. നഗരത്തില്‍ ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണ വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. പരിപാടികളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഈ സമയം ഡെറാഡ‍ൂണിലുണ്ടായിരുന്നു. പൊലീസുകാരെല്ലാം വിവിഐപി സന്ദര്‍ശന സംബന്ധമായ ജോലികളുമായി തിരക്കിലായിരുന്ന സമയത്താണ് വന്‍ കൊള്ള അതേ നഗരത്തിലെ തന്നെ മറ്റൊരു ഭാഗത്ത് അരങ്ങേറിയത്. രാവിലെ ജ്വല്ലറി തുറന്ന് ഏതാനും മിനിറ്റുകള്‍ക്കകം ആണ് മോഷ്ടാക്കള്‍ സ്ഥാപനത്തില്‍ എത്തിയതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാവിലെ…

    Read More »
  • കൊടി സുനി കൊതിച്ചതും വകുപ്പു വിധിച്ചതും ജയില്‍മാറ്റം; ഇനിയത്തെക്കളി തവനൂരില്‍

    തൃശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ ജീവനക്കാരെ ആക്രമിച്ചു കീഴ്‌പ്പെടുത്തി കലാപമുണ്ടാക്കിയ സംഭവത്തില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളി കൊടി സുനിക്കു ജയില്‍ വകുപ്പു വിധിച്ചതു ‘കൊടുംശിക്ഷ’! സംസ്ഥാനത്ത് ഏറ്റവും സുരക്ഷാ സന്നാഹങ്ങളുള്ള അതിസുരക്ഷാ ജയിലില്‍ നിന്നു തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു സുനിയെ മാറ്റി. തന്നെ ജയില്‍ മാറ്റണമെന്ന ആവശ്യം 3 വര്‍ഷമായി സുനി നിരന്തരം ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിക്കാതിരുന്നതു മൂലം നടപ്പായിരുന്നില്ല. വിയ്യൂരിലെ കലാപത്തിനു പിന്നാലെ തവനൂരിലേക്കു മാറ്റിയതോടെ സുനിയുടെ ആവശ്യം നടപ്പായി. ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു സുനിയെ മാറ്റാനുള്ള നീക്കവും സജീവമായി. ജയിലിലെ ഭക്ഷണത്തിന്റെ അളവു കുറഞ്ഞെന്ന കാരണമുന്നയിച്ചാണു സുനിയടക്കം 2 ക്വട്ടേഷന്‍ തലവന്മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കലാപമുണ്ടാക്കിയത്. കൊടി സുനിയും തിരുവനന്തപുരത്തെ ജീവപര്യന്തം തടവുകാരന്‍ കിട്ടുണ്ണിയുമാണ് കലാപം ആസൂത്രണം ചെയ്തത്. ജയില്‍ അടുക്കളയില്‍ ജോലിചെയ്യുന്ന ജോമോന്‍ എന്ന തടവുകാരന്‍ ഇറച്ചിവിഭവങ്ങള്‍ നല്‍കുന്നതില്‍ പക്ഷഭേദം കാണിച്ചുവെന്ന് പരാതി നല്‍കിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. പരാതി കേള്‍ക്കുന്ന ഡയറ്റ് ഡെപ്യൂട്ടി…

    Read More »
  • ആന്ധ്രയിൽനിന്ന് മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം ദളങ്ങളെ ശക്തിപ്പെടുത്താൻ കേരളത്തിൽ എത്തിയതായി സൂചന

    കല്‍പ്പറ്റ: ആന്ധ്രയിൽ നിന്നുള്ള ഒരു സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം ദളങ്ങളെ ശക്തിപ്പെടുത്താൻ കേരളത്തിൽ എത്തിയതായി സൂചന. ഇയാളെത്തിയ ശേഷം ശക്തി തെളിയിക്കാനാണ് കമ്പമലയിൽ വനംവികസന കോർപ്പറേഷൻ ഓഫീസ് അടിച്ചു തകർത്തതെന്നാണ് വിവരം. എന്നാൽ, ഇതിനു പിന്നാലെ പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന ദളങ്ങളുടെ മേഖലായോഗം നടക്കാതെ പോയി. മല്ലികാർജുന റെഡ്ഡി, ധീരജ്, എന്നിവരാണ് ആന്ധ്രയിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങൾ. ഇവരിലൊരൾ കേരളത്തിൽ എത്തിയെന്നാണ് സൂചന. പശ്ചിമഘട്ടത്തിൻ്റെ ചുമതലയുണ്ടായിരുന്ന സഞ്ജയ് ദീപക് റാവുവിൻ്റെ അറസ്റ്റോടെ ദളങ്ങൾ ക്ഷയിച്ചു. ഇതോടെ, ദളങ്ങളെ ശക്തിപ്പെടുത്താനാണ് കേന്ദ്ര കമ്മിറ്റി അംഗം എത്തിയത് എന്നാണ് വിവരം. പിന്നെ കണ്ടത് കരുത്ത് കാട്ടാൻ മാവോയിസ്റ്റുകൾ കാടിറങ്ങി. ആദ്യം വനംവികസന കോർപ്പറേഷൻ ഓഫീസ് അടിച്ചു തകർത്തു. തണ്ടർബോൾട്ടിൻ്റെ കണ്ണുവെട്ടിച്ച് ജനവാസ മേഖലയിൽ ആവർത്തിച്ച് എത്തി. എന്നാൽ, പൊലീസ് പരിശോധന ശക്തമാക്കിയതോടെ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന ദളങ്ങളുടെ മേഖല യോഗം മുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ആന്ധ്ര ഛത്തീഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കന്മാർ മേഖലാ…

    Read More »
  • ചോദ്യത്തിന് കോഴ ആരോപണ കേസിൽ മഹുവ മൊയ്ത്ര എംപിയിലൂടെ രാജ്യസുരക്ഷവിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്

    ദില്ലി: ചോദ്യത്തിന് കോഴ ആരോപണ കേസിൽ മഹുവ മൊയ്ത്ര എംപിയിലൂടെ രാജ്യസുരക്ഷവിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. പരസ്യപ്പെടുത്താത്ത 20 ലധികം ബില്ലുകൾ എംപിമാർക്ക് മുൻകൂറായി നൽകിയതിലെ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് എത്തിക്സ് കമ്മിറ്റി പറഞ്ഞു. ജമ്മുകശ്മീർ മണ്ഡല പുനർനിർണ്ണയ ബില്ലടക്കം നൽകിയിരുന്നു. ഇക്കാലയളവിലാണ് ലോഗിൻ വിവരങ്ങൾ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയത്. 2019 ജൂലൈ മുതൽ 2023 ഏപ്രിലിൽ വരെ 47 തവണ യുഎഇയിൽ നിന്ന് ഉപയോഗിച്ചു. ചോദിച്ച 61 ൽ 50 ചോദ്യങ്ങളും ഹിരാനന്ദാനിക്ക് വേണ്ടിയെന്നും എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

    Read More »
  • ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ കുടുംബം അപകടത്തില്‍പെട്ടു; നാലു പേരുടെ നില ഗുരുതരം, 7പേര്‍ക്ക് പരിക്ക്

    തൃശൂര്‍: ദേശീയ പാത തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ തിരുവനന്തപുരം സ്വദേശികളായ എട്ടു പേര്‍ക്ക് പരിക്കേറ്റു.ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. തിരുവനന്തപുരത്തു നിന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മോനിഷ്(19), മോളി (50), അഖില്‍ ( 25 ), ആദര്‍ശ് (26), രാധാകൃഷ്ണൻ( 31), ഹര്‍ഷ ( 25), അക്ഷിമ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ 4 പേരുടെ  പരിക്ക് ഗുരുതരമാണ്.

    Read More »
  • ദത്തുപുത്രിക്ക് പൊരുത്തപ്പെടാനാകുന്നില്ല; ദത്ത് റദ്ദാക്കാന്‍ ദമ്പതിമാര്‍ ഹൈക്കോടതിയില്‍

    കൊച്ചി: ദത്തെടുത്ത മകള്‍ക്ക് തങ്ങളുടെ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തതിനാല്‍ ദത്ത് റദ്ദാക്കാന്‍ അനുമതിതേടി തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാര്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് തേടി. ദത്തുപുത്രിയോട് സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി നിലവില്‍ തിരുവനന്തപുരം സ്വാദര്‍ ഹോമിലാണ് കഴിയുന്നത്. രക്ഷിതാക്കള്‍ക്ക് തന്നോടൊപ്പം കഴിയാനിഷ്ടമില്ലാത്തതിനാലാണ് ഇവിടെ കഴിയുന്നതെന്നാണ് പെണ്‍കുട്ടി പറഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷക ഹൈക്കോടതിയില്‍ അറിയിച്ചു. ഹര്‍ജി നവംബര്‍ 17-ന് വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരുടെ 23 വയസുകാരനായ ഏകമകന്‍ 2017 ജനുവരി 14-ന് കാറപകടത്തില്‍ മരിച്ചിരുന്നു. ആ വേദന മറക്കാനാണ് 2018 ഫെബ്രുവരി 16-ന് നിയമപ്രകാരം പഞ്ചാബിലെ ലുധിയാനയിലെ ആശ്രമത്തില്‍നിന്ന് 13 വയസ്സുകാരിയെ ദത്തെടുത്തത്. കേരളത്തില്‍നിന്ന് ദത്തെടുക്കാനുള്ള കാലതാമസം കാരണമായിരുന്നു ഇത്. എല്ലാ സൗകര്യങ്ങളും ഒരുക്കിനല്‍കിയെങ്കിലും കുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായെന്ന് ഹര്‍ജിയില്‍ പറയുന്നു. 2022 സെപ്റ്റംബര്‍ 29-നാണ് കുട്ടിയെ തിരുവനന്തപുരം…

    Read More »
  • ചെന്നൈ തുറമുഖത്ത് സ്ഫോടനം; ഒരാള്‍ മരിച്ചു

    ചെന്നൈ: ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അറ്റകുറ്റപ്പണികള്‍ക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കഴിഞ്ഞ 31ന് ഒഡീഷയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈ തുറമുഖത്ത് എത്തിച്ച എണ്ണകപ്പലിലാണ് അപകടം ഉണ്ടായത്. കപ്പലിനുള്ളിലെ ഗ്യാസ് പൈപ്പിനോട് ചേര്‍ന്ന ഭാഗത്തെ ബോള്‍ട്ട് അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ജോഷ്വ, രാജേഷ്, പുഷ്പ ലിംഗം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണും ?

    ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിന് ശേഷം ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണും അവസരം ലഭിക്കുമെന്ന് സൂചന. മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും  ക്യാപ്റ്റൻ.ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് തുടരുന്ന സാഹചര്യത്തിലാണ് സൂര്യയടക്കമുള്ള താരങ്ങള്‍ക്ക് നറുക്ക് വീഴുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം നവംബര്‍ 22ന് ഓസീസിനെതിരെ ആരംഭിക്കുന്ന ടി20 പരമ്ബരയില്‍ ടീം ഇന്ത്യ അഞ്ച് മത്സരങ്ങളാണ് കളിക്കുക. ലോകകപ്പിനിടെയേറ്റ പരിക്ക് ഭേദമായില്ലെങ്കില്‍ പാണ്ഡ്യക്ക് ഓസീസിനെതിരായ മത്സരങ്ങള്‍ നഷ്‌ടമാകും. ഈ സാഹചര്യത്തിലാണ് വിരാട് കോലി, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയര്‍ താരങ്ങളില്ലാത്ത സ്‌ക്വാഡിനെ നയിക്കാന്‍ സൂര്യകുമാര്‍ യാദവിനെയും പരിഗണിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണത്തിലേക്ക് നയിച്ച റുതുരാജ് ഗെയ്‌ക്‌വാദാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. ഏഷ്യന്‍ ഗെയിംസില്‍ രണ്ടാംനിര ടീമുമായാണ് ഗെയ്‌ക്‌വാദ് സ്വര്‍ണം ചൂടിയത്. ലോകകപ്പ് സെമിക്ക് ശേഷം ഓസീസ് പരമ്ബരയ്‌ക്കുള്ള സ്‌ക്വാഡിനെ ബിസിസിഐ…

    Read More »
  • രണ്ട് മന്ത്രിമാരുടെ ‘കാലാവധി’ ഈ മാസം അവസാനിക്കും; നിര്‍ണായക യോഗങ്ങള്‍ ഇന്ന്

    തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടികളുടെ മന്ത്രിസ്ഥാനത്തിനു നിശ്ചയിച്ച രണ്ടര വര്‍ഷ കാലാവധി ഈ മാസം തീരാനിരിക്കെ നിര്‍ണായക ഇടതുമുന്നണി യോഗം ഇന്ന് ചേരും. രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഉച്ചയ്ക്ക് മൂന്നിന് ഇടതുമുന്നണി യോഗവുമാണ് നടക്കുക. പുനഃസംഘടന മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി ആന്റണി രാജു, ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) പ്രതിനിധി അഹമദ് ദേവര്‍കോവില്‍ എന്നിവരുടെ കാലാവധി ഈ മാസം 20 നാണ് പൂര്‍ത്തിയാവുക. മന്ത്രിസഭാ രൂപീകരണ സമയത്തുണ്ടായ ധാരണപ്രകാരം നവംബര്‍ 25നകമാണ് പുനഃസംഘടന നടക്കേണ്ടത്. ഇവര്‍ക്ക് പകരം കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നാണ് ഇടതുമുന്നണിയിലെ ധാരണ. എന്നാല്‍, നവംബര്‍ 18ന് ആരംഭിക്കുന്ന നവകേരള സദസ് പൂര്‍ത്തിയായിട്ട് മതിയോ പുനഃസംഘടനയെന്നാണ് ഇന്ന് ചര്‍ച്ചയാവുക. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന പരിപാടിയാണ് നവകേരള സദസ്.…

    Read More »
Back to top button
error: