Food
-
കൈ നിറയെ കാശിന് കാന്താരി കൃഷി
മലയാളിയോട് കാന്താരി മുളകിനെപ്പറ്റി പറയേണ്ട കാര്യമില്ല.ഒരുകാലത്ത് മലയാളികളുടെ അടുക്കളയിലെ നിത്യ സാന്നിദ്ധ്യമായിരുന്നു കാന്താരി മുളക്.കേരളത്തിലെവിടെയും നല്ലതുപോലെ വളരുകയും വിളവ് തരികയും ചെയ്യുന്ന ഒരിനമാണ് ഇത്.പക്ഷെ വീട്ടിലെ ഉപയോഗത്തിനു ശേഷം ബാക്കി വരുന്ന തൊണ്ണൂറു ശതമാനവും നാം പാഴാക്കി കളയുകയാണ് ചെയ്യുന്നത്.അല്ലെങ്കിൽ ചെടിയുടെ ചുവട്ടിൽ തന്നെ പഴുത്തു വീണ് നശിച്ചുപോകുന്നു.എല്ലായിടത്തുമുണ്ട് എന്നാൽ ആർക്കും വേണ്ട-ഇതായിരുന്നു കാന്താരി മുളകിന്റെ ഒരുകാലത്തെ അവസ്ഥ ! എന്നാൽ ഇപ്പോൾ കഥയാകെ മാറിയിരിക്കുകയാണ്.റബർമരങ്ങൾക്കിടയിലും തണലിലും ഏത് ചൂടലിലും വളരുന്ന കാന്താരിമുളകിനു വിപണിയിൽ ഇപ്പോൾ പൊന്നുംവിലയാണ്.പലയിടങ്ങളിലും കിലോയ്ക്ക് 600 രൂപ വരെ ഈ വർഷം വില വന്നു.കഴിഞ്ഞ വർഷം അത് ആയിരം രൂപയ്ക്കും മുകളിൽ പോയി. ഇത് ശരിക്കും കാന്താരിയുടെ രണ്ടാം വരവാണ്.കഴിഞ്ഞ വർഷം മാർച്ച് രണ്ടാമത്തെ ആഴ്ച കൂത്താട്ടുകുളം ലേല വിപണിയില്‍ കാന്താരി മുളകിന്റെ വില കിലോഗ്രാമിന് 1300 രൂപയായിരുന്നു.ചില്ലറ വില്പന ശാലകളിലെ വില 100 ഗ്രാമിന് 200 രൂപ വരെ. ചൂടുള്ള എരിവുമായി ഒരു കാലത്ത് നമ്മുടെ അടുക്കളയില്‍ നിറഞ്ഞു നിന്ന…
Read More » -
ചൂട് കൂടി; തണ്ണിമത്തന് വിലയും
തണ്ണിമത്തൻ നമുക്ക് തന്നെ കൃഷി ചെയ്യാം, അറിയാം ആരോഗ്യ ഗുണങ്ങൾ വേനലിന്റെ ചൂടും ക്ഷീണവും അകറ്റാൻ തണ്ണിമത്തനെ വെല്ലുന്ന മറ്റൊരു ഭക്ഷണമില്ല.അമേരിക്കയിലെ ഗവേഷണ സ്ഥാപനങ്ങൾ ഇതിനെ പ്രകൃതിദത്ത വയാഗ്ര എന്നാണ് വിശേഷിപ്പിക്കുന്നത്.തണ്ണിമത്തനിലെ സിട്രുലിൻ എന്ന അമിനോ ആസിഡിന്റെ, രക്തധമനികളെ വികസിപ്പിച്ച് കൂടുതൽ രക്തം കടത്തി വിടാനുള്ള കഴിവ് അതിശയിപ്പിക്കുന്നതാണ്.പുരുഷൻമാരിലെ ഉദ്ദാരണശേഷിക്കുറവിനുള്ള ഏറ്റവും നല്ല ഔഷധമായാണ് തണ്ണിമത്തൻ ലോകമെങ്ങും അറിയപ്പെടുന്നത്.ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തന്‍ പോലെ ഉത്തമമായ മറ്റൊന്നില്ലെന്ന് ആരോഗ്യ വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു.പക്ഷെ വേനല്‍ കടുത്തതോടെ വേനലിനെക്കാളും പൊള്ളുന്ന വിലയാണ് തണ്ണിമത്തന് എന്നു മാത്രം! തണ്ണിമത്തന് കഴിഞ്ഞ സീസണില്‍ കിലോയ്ക്ക് 13 മുതല്‍ 30 രൂപ നിരക്കിലാണ് കേരളത്തിൽ വില്‍പന നടന്നിരുന്നത്.ഈ സീസണിൽ 20 രൂപയ്ക്കായിരുന്നു തുടക്കം.45 രൂപയാണ് കിലോയ്ക്ക് ഇപ്പോഴത്തെ വില.മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരണ്‍ ഇനം തണ്ണിമത്തനാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ പ്രിയം.അതിനാൽത്തന്നെ പാതയോരത്തും പഴക്കടകളിലും ഇതിന് തോന്നിയതുപോലെയാണ് വില. ശരീര താപനിലയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവും പോക്കറ്റിലൊതുങ്ങുന്ന വിലയുമാണ് തണ്ണിമത്തനെ…
Read More » -
വാളൻ പുളി സംസ്കരണം, ഉപയോഗം, ഗുണം
പുളിയുടെ പുറംതോട് ശ്രദ്ധാപൂര്‍വ്വം നീക്കിയശേഷം അതിന്‍റെ കുരുവും നാരുകളും നീക്കം ചെയ്യുക. ഇങ്ങനെ പുളിയുടെ കാമ്പ് മാത്രം വേര്‍തിരിച്ചെടുക്കുക… ക്ലീന്‍ ചെയ്തെടുത്ത പുളിയിലേക്ക് ആവശ്യത്തിന് ഉപ്പും തിളച്ച വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക… ചൂടാറിയ ശേഷം നന്നായി കുഴഞ്ഞ പുളി കൈകൊണ്ടു എടുത്ത് വിവിധ അളവുകളി ലുള്ള ഉരുളകളാക്കി ഉരുട്ടിയെടുക്കുക… നല്ല വെയിലിൽ വെച്ച് ഒന്നുണക്കി എടുക്കുക. ശേഷം,കഴുകി വൃത്തിയാക്കി,വെയിലത്ത് വെച്ച് ഉണക്കിയ ഭരണികളിലോ ഗ്ലാസ് ഭരണികളിലോ ആക്കി വായു കടക്കാതെ അടച്ചു സൂക്ഷിക്കാം… രുചികരവും പോഷകസമ്പുഷ്ടവുമായ ഫലമാണ് വാളൻ പുളി.എങ്കിലും കൂടുതലായും കറികളിലും മറ്റും ഉപയോഗിക്കാറാണ് പതിവ്.ഇതിൽ ധാരാളം കാൽസ്യവും ജീവകങ്ങളായ ഇ, സി, ബി എന്നിവയും നിരവധി ധാതുക്കളും ഉണ്ട്.ശാസ്ത്രീയ നാമം Tamarindus Indica. 100 ഗ്രാം പുളി സത്തിൽ 35 മുതല്‍ 170 വരെ മി.ഗ്രാം കാൽസ്യം, 375 മി. ഗ്രാം പൊട്ടാസ്യം, 151.U ജീവകം എ, 0.16 മി.ഗ്രാം തയാമിൻ, 8–23.8 മി.ഗ്രാം ടാർടാറിക്…
Read More » -
കാഴ്ചയ്ക്ക് മാത്രമല്ല, കണ്ണിനും നല്ലതാണ് ലോലോലിക്ക
ശീമനെല്ലിക്ക, വൗഷാപ്പുളി,ചുവന്ന നെല്ലിക്ക, റൂബിക്ക… തുടങ്ങി ഓരോ പ്രദേശത്തും ഓരോ പേരിലറിയപ്പെടുന്ന ലോലോലിക്ക പച്ചയും മഞ്ഞയും ചുവപ്പും നിറത്തിലായി മരത്തിൽ കുലകുത്തി കായ്ച്ചു കിടക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്.പക്ഷെ കാഴ്ചയ്ക്കു മാത്രമല്ല കേട്ടോ, കണ്ണിന്റെ ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് ലോലോലിക്ക. കാഴ്ച്ചയിൽ നെല്ലിക്കയെ ഓർമിപ്പിക്കുന്ന ലോലോലിക്ക വിറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്.ആൻ്റി ഓക്സിഡൻ്റുകളും ഇതിൽ ധാരാളമുണ്ട്.മൂപ്പെത്തിയ ലോലോലിക്ക കൊണ്ട് അച്ചാറുകൾ ഉണ്ടാക്കാം. പഴുത്തവ കൊണ്ട് വൈനും ഉണ്ടാക്കാം. വിറ്റമിൻ സി ലോലോലിക്കയിൽ വളരെ കൂടുതലായി അടങ്ങിയിട്ടുണ്ട്.ദിവസേന ലോലോലിക്ക കഴിച്ചാൽ നമ്മുടെ കണ്ണുകൾക്ക് കൂടുതൽ ആരോഗ്യം ലഭിക്കും.നെല്ലിക്കയിലുള്ളതു പോലെ യൗവനം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളും ഇതിൽ ധാരാളമുണ്ട്.ലോലോലിക്കയുടെ ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഇതിനു പുറമെ ശരീരത്തിലെ നീരു കുറയ്ക്കാൻ സഹായിക്കുന്ന മെലാട്ടോണിൻ എന്നിവയും ഇതിലുണ്ട്.
Read More » -
എന്ത് തിരക്കിന്റെ പേരിലായാലും പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക, കാരണങ്ങൾ ഇവയാണ്
അള്‍സര്‍ മുതല്‍ അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കല്‍ വരെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന്റെ ഫലമായി ഉണ്ടായേക്കാം.ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യതയും ടെന്‍ഷന്‍, പിരിമുറുക്കം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയും ഇക്കൂട്ടരെ കാത്തിരിക്കുന്നുണ്ട്.ദിവസം മുഴുവന്‍ ഉത്സാഹക്കുറവും മന്ദതയും ആണ് മറ്റൊരു പ്രശ്നം.കാലക്രമത്തില്‍ ഓര്‍മ്മക്കുറവും ഉണ്ടായേക്കാം. പഠന കാലത്ത് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പഠനമികവിനെ ബാധിക്കും. ഡയറ്റിംഗിന്റെ ഭാഗമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്ന് മാത്രമല്ല, പലതരം ആരോഗ്യപ്രശ്നങ്ങളും ഒപ്പം അമിതവണ്ണവുമാണ് ഫലം.പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ ദഹനപ്രശ്നങ്ങളും അസിഡിറ്റിയും സാധാരണമായി കാണുന്നുണ്ട്. അതേപോലെ എന്തെങ്കിലും കഴിച്ച് പ്രഭാതത്തെ പറഞ്ഞയയ്ക്കുകയല്ല, സമീകൃതാഹാരം കഴിയ്ക്കാന്‍ പ്രത്യേകം തന്നെ ശ്രദ്ധിക്കുകയും വേണം.പെട്ടെന്നു ദഹിച്ച് ഊര്‍ജം നൽകുന്ന ഭക്ഷണയിനങ്ങളാണ് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. പുട്ടിനോടൊപ്പം പയറോ കടലയോ ചേർത്തു കഴിച്ചാൽ അന്നജത്തിൻ്റെയും പ്രോട്ടീൻൻ്റെയും മിശ്രിത ഗുണം ലഭിക്കും.അരിയും ഉഴുന്നും ചേർത്തുണ്ടാക്കുന്ന ദോശയിൽ ആവശ്യത്തിന് അന്നജവും മാംസ്യവും അടങ്ങിയിട്ടുണ്ട്. ആവിയിൽ പുഴുങ്ങുന്ന ഇഡ്ഡലി, ഇടിയപ്പം തുടങ്ങിയവ പെട്ടെന്ന് ദഹിക്കുന്ന, എണ്ണയുടെ അംശം പോലുമില്ലാത്ത ഉത്തമ…
Read More » -
ചിക്കൻ മഞ്ചൂരിയൻ, ഗോബി മഞ്ചൂരിയൻ എന്നിവ വീട്ടിൽതന്നെ ഉണ്ടാക്കാം
വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ എന്നു വ്യത്യാസമില്ലാതെ എല്ലാവരുടെയും ഇഷ്ട വിഭവമാണ് മഞ്ചൂരിയൻ.ചിക്കൻ മഞ്ചൂരിയൻ, കോളിഫ്ളവർ കൊണ്ടുള്ള ഗോബി മഞ്ചൂരിയൻ,എഗ്ഗ്, ബേബികോൺ മഞ്ചൂരിയൻ എന്നിങ്ങനെ മഞ്ചൂറിയൻ വിഭവങ്ങൾ ഒരുപാടുണ്ട്.ചിക്കൻ, ഗോബി മഞ്ചൂരിയൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചിക്കൻ മഞ്ചൂരിയൻ ചേരുവകള്‍ ചിക്കന്‍ (എല്ലില്ലാതെ ചെറിയ കഷ്ണങ്ങളാക്കിയത്)- 1/2 കിലോ ചിക്കന്‍ സ്‌റ്റോക്ക്- 3 കപ്പ് മൈദ- 2 ടേബിള്‍ സ്പൂണ്‍ മുട്ട- 1 എണ്ണം സോയാസോസ്- 3 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍- 3 1/2 ടേബിള്‍ സ്പൂണ്‍ അജിനോമോട്ടോ- 2 നുള്ള് കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍ വെളുത്തുള്ളി- 8 അല്ലി സവാള- 2 എണ്ണം കാപ്‌സിക്കം- 1 എണ്ണം ഇഞ്ചി- 1 കഷ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍ എണ്ണ- 1 കപ്പ് റ്റൊമാറ്റോസോസ്- 1 ടേബിള്‍ സ്പൂണ്‍ ചില്ലി സോസ്- 1 ടേബിള്‍ സ്പൂണ്‍ സെലറി (ചെറുതായി അരിഞ്ഞത്)- 2 ടേബിള്‍ സ്പൂണ്‍ സ്പ്രിങ് ഒനിയന്‍(ചെറുതായി അരിഞ്ഞത്)- 1…
Read More » -
ക്രിസ്മസ് സ്‌പെഷ്യല്‍ തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ കറി
ക്രിസ്മസിന് അപ്പത്തിന്റെ കൂടെ നല്ല നാടൻ രീതിയിൽ തേങ്ങാ വറുത്തരച്ച കോഴിക്കറി തയാറാക്കിയാലോ? ചേരുവകൾ 1). ചിക്കൻ – 750 ഗ്രാം 2). ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ 3). സവോള – 4 4). പച്ചമുളക് – 4 5). തേങ്ങാചിരകിയത് – 1 കപ്പ് 6). കുരുമുളക് – 1 ടീസ്പൂൺ 7). പെരും ജീരകം – ഒന്നര ടീസ്പൂൺ 8). മല്ലി (പൊടിക്കാത്തത്) – ഒന്നര ടീസ്പൂൺ 9). ഗ്രാമ്പു – 2 10). കറുവാപ്പട്ട– ഒരു ചെറിയ കഷ്ണം 11). ഏലയ്ക്ക – 1 12). മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ 13). മുളകുപൊടി – മുക്കാൽ ടീസ്പൂൺ 14). മല്ലിപ്പൊടി – മുക്കാൽ ടീസ്പൂൺ 15). ഗരം മസാലപ്പൊടി – അര ടീസ്പൂൺ 16). തക്കാളി – 1 17). കറിവേപ്പില – ആവശ്യത്തിന് 18). ഉപ്പ് – ആവശ്യത്തിന്…
Read More » -
ക്രിസ്മസിന് ഒരു കിടിലന്‍ ചോക്ലേറ്റ് റെഡ് വൈൻ കേക്ക്
റെഡ് വൈനും ഡാർക്ക് ചോക്ലേറ്റും ഇഷ്ടമാണെങ്കിൽ ചോക്ലേറ്റ് റെഡ് വൈൻ കേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ ഒരു കേക്കാണ്. വീഞ്ഞിന്റെ രുചി കേക്കിലും ഫ്രോസ്റ്റിങ്ങിലും ഉണ്ട് എന്നതാണ് ഈ കേക്കിന്റെ മറ്റൊരു പ്രത്യേകത. ചേരുവകൾ 1). മൈദ – 2 കപ്പ് 2). പൊടിച്ച പഞ്ചസാര – 1 ½ 3). കപ്പ് കൊക്കോ പൗഡർ – ½ 4). കപ്പ് ബേക്കിങ് പൗഡർ – 1¼ 5). ടീസ്പൂൺ ബേക്കിങ് സോഡ – ½ ടീസ്പൂൺ 6). ഉപ്പ് – ¼ ടീസ്പൂൺ 7). മുട്ട – 3 എണ്ണം 8). വെജിറ്റബിൾ ഓയിൽ – ½ കപ്പ് 9). വാനില എസൻസ് – 1 ടീസ്പൂൺ 10). പാൽ – ½ കപ്പ് 11). ചോക്ലേറ്റ് ഉരുക്കിയത് – 100 ഗ്രാം 12). റെഡ് വൈൻ – ½ കപ്പ് 13). പ്ലം കേക്കിന്റെ രുചിയിൽ…
Read More »