NEWS

ഓണക്കാലത്ത് സംസ്ഥാനത്ത് രണ്ട് ദിവസം ബെവ്കോ മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടക്കും; പത്തനംതിട്ടയിൽ മൂന്നു ദിവസം

തിരുവനന്തപുരം: തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്കോ മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടക്കും.
നാലാം ഓണമായ ചതയം ദിനം സംസ്ഥാനത്ത് നേരത്തെ തന്നെ ഡ്രൈ ഡേ പട്ടികയിലുണ്ട്. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല. എന്നാല്‍ തിരുവോണ ദിവസം ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.
അതിനിടെ ആറന്മുള ഉത്തൃട്ടാതി വള്ളംകളി പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ കിടങ്ങന്നൂര്‍, ആറന്മുള, കോഴഞ്ചേരി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി വില്ലേജുകളില്‍ അബ്കാരി നിയമ പ്രകാരം സെപ്റ്റംബര്‍ 11ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കി.

Back to top button
error: