കൊല്ലം :വിമാനത്താവളം മാതൃകയില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാണ് കൊല്ലം റെയില്‍വേ സ്റ്റേഷന് വികസിപ്പിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
കൊല്ലം റെയില്‍വേ സ്റ്റേഷന് വികസിപ്പിക്കുന്നതിന്റെയും കൊല്ലം – പുനലൂര്‍ പാത വൈദ്യുതീകരിക്കുന്നതിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം റെയില്‍വേ സ്റ്റേഷന് വികസന പദ്ധതിയുടെ ആദ്യപാദത്തില്‍ തന്നെ കൊല്ലം തിരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും നന്ദി അറിയിക്കുന്നതായി എന്‍.കെ.പ്രേമചന്ദ്രന് എംപി പറഞ്ഞു.