
വടകര ഒഞ്ചിയത്ത് സിപിഎം സംഘടിപ്പിച്ച സിഎച്ച് അശോകന്‍ അനുസ്മരണ ചടങ്ങിൽ കെ.കെ രമയ്ക്ക് എതിരെ ആഞ്ഞടിച്ച് എളമരം കരീം. കെ.കെ രമയുടെ എംഎല്‍എ സ്ഥാനം പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുളള പാരിതോഷികമാണെന്നും അതിനാല്‍ ഇത്തരമൊരു പദവി കിട്ടിയെന്നോര്‍ത്ത് അധികം അഹങ്കരിക്കേണ്ടെന്നുമാണ് എളമരം പറഞ്ഞത്.
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം വളര്‍ന്നിട്ടില്ലെന്നും കരാര്‍ തൊഴിലാളിയില്‍ നിന്ന് കരീം എങ്ങനെ ഇവിടെയെത്തിയെന്നും കരീമിന്റെ ചരിത്രം പറയിപ്പിക്കരുതെന്നും കരീമിന്റെ വിവാദ പരാമര്‍ശത്തിന് മറുപടിയായി കെ.കെ രമ പറഞ്ഞു.
നിയമസഭയില്‍ താന്‍ എടുക്കുന്ന നിലപാടാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിക്കുന്നത് എന്നും രമ ചൂണ്ടിക്കാട്ടി.
രക്തസാക്ഷികളെയും പതാകയെയും ഒറ്റുകൊടുത്തത് സിപിഎം ആണ്. ഭീഷണി പുത്തരിയില്ല, അവസാന ശ്വാസം വരെ പോരാടും. കൊന്നിട്ടും വെട്ടിനുറുക്കിയിട്ടും തീരാത്ത പകയാണ് സിപിഎംന്. കച്ചവട രാഷ്ട്രീയമില്ലാതെ എംഎല്‍എ ആയതില്‍ എനിക്ക് അഭിമാനമാണെന്നും രമ പറഞ്ഞു.






