LocalNEWS

ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു

തൃശൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു. മാപ്രാണം കൊല്ലാശ്ശേരി വീട്ടിൽ അജയൻ രശ്മി ദമ്പതികളുടെ മകൾൾ അനൂജ (21) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ചേർപ്പിൽ വല്ലച്ചിറ ഷാപ്പിന് സമീപം ആണ് അപകടം നടന്നത്. അനുജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തെ തുടർന്ന് തൃശൂർ എലൈറ്റ് മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
വൈറ്റിലയിൽ സ്വകാര്യ കോളജിൽ
പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥിനിയാണ്.സഹോദരങ്ങൾ : അഞ്ജന അജയകുമാർ, അശ്വിൻ അജയകുമാർ .

Back to top button
error: