KeralaNEWS

കൊതുക് അപകടകാരി, കൊതുകിനെ തുരത്താന്‍ ഇതാ 5 വഴികൾ

   കേരളം കൊതുകുകളുടെ വളർത്തു ശാലയായി മാറിയിരിക്കുന്നു. മുമ്പ് ചില നഗരങ്ങളിൽ മാത്രമായിരുന്നു കൊതുകുകൾ തമ്പടിച്ചിരുന്നത്. ഇപ്പോൾ നാട്ടിൻ പുറങ്ങളും കൊതുകുകളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നു.
ചിക്കുൻ‌ഗുനിയ, മലേറിയ, ഡെങ്കി, സിക്ക തുടങ്ങിയ പല മാരകമായ രോഗങ്ങൾക്കും കാരണമാകുന്നത് കൊതുകുകളാണ്. മിക്ക വീടുകളിലും കൊതുക് ശല്യം കൂടിവരികയാണ്. വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുകയാണ് പ്രധാന പരിഹാരം.
വീടും പരിസരവും വ്യത്തിയാക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിലെ കൊതുക് ശല്യം ഒരു പരിധി വരെ കുറയ്ക്കാൻ ഇതാ ചില മാർ​ഗങ്ങൾ:

1. കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മികച്ചൊരു വഴിയാണ്. ഇവ അൽപം തുറന്ന ബൗളിൽ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും.

Signature-ad

2. കുരുമുളകുപൊടി സ്പ്രെ ചെയ്യുന്നത് കൊതുകിനെ തുരത്താൻ നല്ലതാണ്. കുരുമുളകുപൊടി ഏതെങ്കിലും എസൻഷ്യൽ ഓയിലിൽ കലർത്തി കൊതുക് ശല്യമുള്ള ഇടങ്ങളിൽ സ്‌പ്രേ ചെയ്യാം.

3. ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയിൽ ഗ്രാമ്പൂ കുത്തി മുറികളിൽ വയ്ക്കുന്നത് കൊതുകിനെ ഓടിക്കാൻ നല്ലതാണ്.

4. കൊതുകിൽ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം.

5. തുളസിയില പുകയ്ക്കുകയോ മുറിയിൽ വയ്ക്കുകയോ ചെയ്യുന്നത് കൊതുകിനെ തുരത്താനുള്ള മറ്റൊരു വഴിയാണ്. മുറിക്കുള്ളിൽ കൊതുക് പ്രവേശിക്കാതിരിക്കാൻ ജനാലകളിലോ വാതിലിന് പുറത്തോ തുളസിയില വയ്ക്കാം

Back to top button
error: