അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പതിനാറുകാരി ആത്മഹത്യ ചെയ്തു. കല്ലറ മുതുവിള കുറക്കോട് വിഎസ് ഭവനിൽ ബിനുകുമാർ ശ്രീജ ദമ്പതികളുടെ രണ്ടാമത്തെ മകള്‍ കീർത്തികയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മിതൃമ്മല ഹൈസ്കൂളിൽ പത്ത് പരീക്ഷ കഴിഞ്ഞു നിൽക്കുകയായിരുന്നു കീര്‍6ത്തി. ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടിലെ റൂമിൽ ജനൽ കമ്പിയിൽ ഒരു ഷാളിൽ കെട്ടി തൂങ്ങി നിൽക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
തുടര്‍ന്നു വീട്ടുകാരും നാട്ടുകാരും ചേർന്ന് കീര്ത്തിയകയെ ഷാളില്‍ നിന്നും അഴിച്ചിറക്കി നെടുമങ്ങാട് ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മൊബൈൽ ഫോണിൽ കൂടുതലായി കളിക്കുന്നതിനെ കണ്ടു അമ്മ ശ്രീജ വഴക്കു പറഞ്ഞതാണ് കാരണമെന്ന് പറയുന്നു. പാങ്ങോട് പോലീസ് സ്ഥലത്തെത്തി കേസ് എടുത്തു.