സ്വന്തം രാജ്യത്തെ സ്ഥിരതയുള്ള വികസനപാതയിൽ എത്തിച്ചശേഷമാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടവാങ്ങിയതെന്ന് നിസംശയം പറയാം. പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യന്റെ ചുവടുകളെ പിന്തുടർന്ന് 2004 ലാണ് ഭരണാധികാരിയായി അദ്ദേഹം എത്തുന്നത്. ലോകത്തെ എല്ലാരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
വരും തലമുറയ്ക്കും പ്രകൃതിയ്ക്കും ദോഷമില്ലാത്ത രീതിയിലായിരിക്കണം രാഷ്ട്രവികസനമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പ്രകൃതിവിഭശേഷി കുറഞ്ഞ ഒരിടത്തെ വികസനത്തിന്റെ മുൻനിരയിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും ഈ വിശാലതകൊണ്ടാണെന്ന് നിസംശയം പറയാം.
രണ്ട് ദശാബ്ദങ്ങൾ കൊണ്ട് യുഎഇയിൽ അദ്ദേഹം സൃഷ്ടിച്ച സ്വപ്നതുല്യമായ വികസനം ഏതൊരു ഭരണാധികാരിക്കും അനുകരിക്കാൻ ഉതകുന്ന ഒന്നുതന്നെയാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടപറയുന്പോൾ ഇന്ത്യയ്ക്കും നഷ്ടമാകുന്നത് പ്രിയപ്പെട്ട ഒരു സുഹൃത്തിനെ തന്നെയാണ്.