NEWS

പുരുഷന്മാർ സൂക്ഷിക്കുക, അരക്കെട്ടിന്‍റെ വലുപ്പം 40 ഇഞ്ചിനു മുകളിലാണെങ്കിൽ കാര്യം ഗുരുതരം

 

യര്‍ന്ന രക്തസമ്മര്‍ദ്ദമാണ് ഇന്ത്യയില്‍ ഏറ്റവുമധികം മരണസാധ്യത വർദ്ധിപ്പിക്കുന്ന രോഗം. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ‍ഡിസീസിൻ്റെ 2019ലെ പഠനമനുസരിച്ച് 1.47 ദശലക്ഷം മരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം ഇന്ത്യയില്‍ സംഭവിക്കുന്നത്.

Signature-ad

ആഗോളതലത്തില്‍ നാലില്‍ ഒരു പുരുഷനും അഞ്ചില്‍ ഒരു സ്ത്രീക്കും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള, മൂന്നില്‍ രണ്ടു ജനങ്ങളും താമസിക്കുന്നത് ദരിദ്രരാജ്യങ്ങളിലും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലുമാണെന്ന് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുന്നു.

സിസ്റ്റോളിക് ഡയസ്റ്റോളിക് പ്രഷര്‍ 140/90 mmHg ആകുന്നതിനെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദമായി കണക്കാക്കുന്നത്.
രാവിലെ ഉണ്ടാകുന്ന തലവേദന, കാഴ്ചയിലെ മാറ്റങ്ങള്‍, താളം തെറ്റിയ ഹൃദയമിടിപ്പ്, മൂക്കില്‍ നിന്ന് രക്തം, ക്ഷീണം ഇവയെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍റെ ലക്ഷണങ്ങളാണ്.
രൂക്ഷമായ അവസ്ഥയില്‍ മനംമറിച്ചില്‍, ഛര്‍ദ്ദി, ആശയക്കുഴപ്പം, ഉത്കണ്ഠ, നെഞ്ചുവേദന, കോച്ചിപിടുത്തം, മൂത്രത്തില്‍ രക്തം തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷമാകാം. ഹൃദയാഘാതം, പക്ഷാഘാതം, വൃക്കസ്തംഭനം എന്നിവയിലേക്കെല്ലാം നയിക്കുന്ന മാരകമായ സ്ഥിതിവിശേഷമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം.

ചില ജീവിതശൈലി മാറ്റങ്ങളിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത കുറച്ചു കൊണ്ടു വരാന്‍ സാധിക്കുമെന്ന് വിദഗ്ധ ഡോക്ടർമാർ പറയുന്നു. ഇതിനായി നിര്‍ദ്ദേശിക്കുന്ന മാര്‍ഗങ്ങള്‍ ഇവയാണ്.

വ്യായാമം

ദിവസം 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതിലൂടെ അഞ്ച് മുതല്‍ എട്ട് mmHg വരെ രക്തസമ്മര്‍ദം കുറയ്ക്കാനാകും. ലിഫ്റ്റിന് പകരം പടികള്‍ കയറുക, ഓഫീസില്‍ ഇടയ്ക്ക് എഴുന്നേറ്റ് നില്‍ക്കുകയോ നടക്കുകയോ ചെയ്യുക, ഫോണില്‍ സംസാരിക്കുമ്പോൾ  നടക്കുക തുടങ്ങിയ മാറ്റങ്ങള്‍ നിത്യജീവിതത്തില്‍ വരുത്താനും ശ്രമിക്കണം.

ഭക്ഷണക്രമം

പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങള്‍, ഹോള്‍ ഗ്രെയ്ന്‍, മീന്‍, ചിക്കന്‍, നട്സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അതേ സമയം ഉപ്പും ഉയര്‍ന്ന സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോളും ട്രാന്‍സ്ഫാറ്റും കുറയ്ക്കുക. മധുര പാനീയങ്ങളും മധുര പലഹാരങ്ങളും റെഡ് മീറ്റുമൊക്കെ പരമാവധി ഒഴിവാക്കാനും ശ്രമിക്കണം. ശരിയായ ഭക്ഷണക്രമത്തിലൂടെ രക്തസമ്മര്‍ദം 11 mmHg വരെ കുറയ്ക്കാന്‍ സാധിക്കും.

മദ്യപാനം, പുകവലി

പുകവലിയും മദ്യപാനവും രക്തസമ്മര്‍ദം ഗണ്യമായി വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. പുകവലിച്ച് കുറേ സമയത്തേക്ക് രക്തസമ്മര്‍ദം കൂടി നില്‍ക്കും. മദ്യപാനം ഒഴിവാക്കുകയോ പ്രതിദിനം 50 മില്ലിയിലേക്ക് പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് വഴി രക്തസമ്മര്‍ദം കുറയ്ക്കാന്‍ കഴിയും. കഫെയ്നും ചിലരില്‍ രക്തസമ്മര്‍ദം 10 mmHg വരെ  ഉയര്‍ത്താം. കാപ്പി കുടിക്കുന്നതിന് മുന്‍പും കുടിച്ച് 30 മിനിറ്റിനു ശേഷവുമുള്ള രക്തസമ്മര്‍ദം പരിശോധിക്കുമ്പോള്‍ 5-10 mmHg യുടെ  വ്യതിയാനം ഉണ്ടെങ്കില്‍ നിങ്ങളുടെ രക്തസമ്മര്‍ദത്തില്‍ കഫെയ്ന്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മനസ്സിലാക്കാം. അങ്ങനെയുള്ളവര്‍ കാപ്പി ഉപേക്ഷിക്കുക.

അമിതവണ്ണം

അമിതവണ്ണവും രക്തസമ്മര്‍ദത്തിന്‍റെ സാധ്യത പല മടങ്ങ് വര്‍ധിപ്പിക്കുന്നു. അരക്കെട്ടിന്‍റെ വലുപ്പം പുരുഷന്മാരില്‍ 40 ഇഞ്ചിനും സ്ത്രീകളില്‍ 35 ഇഞ്ചിനും മുകളിലാണെങ്കില്‍ അവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധ്യതയുണ്ടെന്ന് അര്‍ഥം. ഇതിനാല്‍ അരക്കെട്ടിന്‍റെ വലുപ്പം വര്‍ധിക്കുന്നു എന്ന് തോന്നിയാല്‍ അരവണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കുക. ഓരോ കിലോ, ശരീരത്തില്‍ നിന്ന് കുറയും തോറും രക്തസമ്മര്‍ദവും അതിനനുപാതമായി കുറയും.

മാനസിക സമ്മര്‍ദം അകറ്റാം

മാനസിക സമ്മര്‍ദം അകറ്റിയും രക്തസമ്മര്‍ദം വര്‍ധിക്കുന്നതിന് തടയിടാം. എവിടെയങ്കിലും പോകാനായിട്ട് അല്‍പം നേരത്തേ ഇറങ്ങുക, ചെയ്യേണ്ട ജോലികള്‍ അവസാന നിമിഷത്തേക്ക് വയ്ക്കാതെ നേരത്തേ പൂര്‍ത്തിയാക്കുക, മാനസിക സമ്മര്‍ദമേറിയ വ്യക്തികളെയും സംഭാഷണങ്ങളെയും ഒഴിവാക്കുക, സാമ്പത്തിക കാര്യങ്ങള്‍ വ്യക്തമായി ആസൂത്രണം ചെയ്യുക. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം സമയം ചെലവഴിച്ചും യോഗ, ധ്യാനം പോലുള്ളവയിലൂടെയും സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക.

ബിപി നിയന്ത്രിക്കാന്‍ സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍

ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മാത്രമല്ല പല അസുഖങ്ങളുടെയും കാരണമാ, അവയിലേക്ക് നയിക്കുന്ന ഘടകമാ ആയി ബി.പി പ്രവര്‍ത്തിക്കുന്നു.
ഇക്കാരണങ്ങൾ കൊണ്ട് തന്നെ ബി.പി നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യം.
ജീവിതശൈലീരോഗങ്ങളുടെ പട്ടികയിലാണ് ബി.പിയെ ഉള്‍പ്പെടുത്തുക. പക്ഷേ നിസാരമായി കാണാവുന്നൊരു പ്രശ്‌നമല്ല ഇത്.
ഇതിന്റെ പ്രധാന കാരണമെന്തെന്നാല്‍ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മെ നയിക്കുന്നതില്‍ ബിപിക്ക് നിർണായക പങ്കുണ്ട്.

ഇന്ത്യയില്‍ എട്ടിലൊരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്നാണ് കണക്കുകൾ.
പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ രോഗിയില്‍ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ല എന്നതും സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകാന്‍ കാരണമാകാറുണ്ട്.
ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മാത്രമല്ല പല അസുഖങ്ങളുടെയും കാരണമായോ, അവയിലേക്ക് നയിക്കുന്ന ഘടകമായോ ബി.പി പ്രവര്‍ത്തിക്കാറുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ബി.പി നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
ചികിത്സ തേടേണ്ടവരാണെങ്കില്‍ നിര്‍ബന്ധമായും അമാന്തിക്കരുത്. ഒപ്പം തന്നെ ജീവിതരീതികളില്‍ കുറേ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരും. അത്തരത്തില്‍ ബി.പി നിയന്ത്രിക്കാന്‍ സഹായകമായ ചില ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ് ആണിവിടെ പങ്കുവയ്ക്കുന്നത്.

1. ‘മഗ്നീഷ്യം’ കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ബി.പി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. പല പഠനങ്ങളിലും ഇത് ചൂണ്ടിക്കാട്ടുന്നു. ഇലക്കറികള്‍, ഡാര്‍ക് ചോക്ലേറ്റ്, നേന്ത്രപ്പഴം, പയറുവര്‍ഗങ്ങള്‍, ബ്രൗണ്‍ ബ്രെഡ് എന്നിവയെല്ലാം മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ്.

2. ഒപ്പം പൊട്ടാസ്യം കാര്യമായി അടങ്ങിയ ഭക്ഷണവും ഡയറ്റിലുള്‍പ്പെടുത്താം. ഇതും ബിപി നിയന്ത്രിക്കാന്‍ ഏറെ സഹായകമാണ്. ഉരുളക്കിഴങ്ങ്, ഓറഞ്ച്, കൂണ്‍, ഉണക്കമുന്തിരി, ഈന്തഴം, ട്യൂണ, മുന്തിരി എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

3. പുകവലിക്കുന്ന ശീലമുള്ളവർ നിര്‍ബന്ധമായും അതവസാനിപ്പിക്കണം. ബിപിയില്‍ വ്യതിയാനം വരുന്നതിന് പുകവലി വലിയ കാരണമാകും.

4 . ബിപിയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഉപ്പിന്റെ ഉപയോഗം. ഉപ്പ് പരമാവധി കുറച്ച് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ബിപി മാത്രമല്ല പക്ഷാഘാതം, വൃക്കരോഗങ്ങള്‍, തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവയിലേക്കെല്ലാം നമ്മെ നയിക്കാന്‍ ഉപ്പിനാകും.

ജീവിതശൈലീരോഗങ്ങളുടെ പട്ടികയിലാണ് കൊളസ്ട്രോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശരീരത്തില്‍ കൊഴുപ്പ് അധികരിക്കുന്ന അവസ്ഥയാണ് ലളിതമായി പറഞ്ഞാല്‍ കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ അമിതമാകുമ്പോള്‍ രക്തയോട്ടത്തെ അത് പ്രതികൂലമായി ബാധിക്കുകയും അതുവഴി പക്ഷാഘാതവും ഹൃദയാഘാതവും പോലുള്ള മാരകമായ പ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്യാം.

കൊളസ്ട്രോള്‍ സൂചിപ്പിക്കാന്‍ ശരീരം കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കില്ലെന്നതും ആശങ്ക ഉണ്ടാക്കുന്നതാണ്. എങ്കിലും ചില സൂചനകള്‍ കൊളസ്ട്രോളിലേക്ക് വിരല്‍ചൂണ്ടാറുണ്ട്.

Back to top button
error: