ലക്നൗ: യുപിയിലെ ഉന്നാവോയില്‍ ജോലിക്കെത്തിയ നഴ്സ് തൂങ്ങിമരിച്ച നിലയില്‍.സ്വകാര്യ നഴ്സിങ് ഹോമായ ന്യൂ ജീവന് ആശുപത്രിയില്‍ ജോലിക്കെത്തി രണ്ടാമത്തെ ദിവസമാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
അതേസമയം, പീഡിപ്പിച്ചശേഷം യുവതിയെ കൊന്നതാണെന്ന് കുടുംബം ആരോപിച്ചു. പരാതിയില്‍ നഴ്സിങ് ഹോമിന്റെ അഡ്മിനിസ്ട്രേറ്റര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.