ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് നെടുമ്പാശ്ശേരി വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന് പിടിയില്‍. മുസ്ലീം ലീഗ് നേതാവ് കുടിയായ ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിനാണ് പിടിയിലായത്. കൊച്ചിയില്‍ നിന്നാണ് ഷാബിനെ പിടികൂടിയത്. ഷാബിലിന് പുറമെ സിനിമ നിര്‍മാതാവ് കൂടിയായ കെ പി സിറാജുദ്ദീനും പിടിയിലായിട്ടുണ്ട്.
സ്വര്‍ണം പിടിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷാബിന് ഒളിവില്‍ പോവുകയും കെ പി സിറാജുദ്ദീന് രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ പിടിയിലായതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇരുവര്‍ക്കും കസ്റ്റംസ് നോട്ടീസയക്കുകയും ഷാബിന്റെ പാസ്പോര്‍ട്ട് കസ്റ്റംസ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയര്മാന് ഇബ്രാഹിംകുട്ടി കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാവുകയും ചെയ്തിരുന്നു.